ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ കിയ സെൽറ്റോസ് നവീകരിച്ച ഫീച്ചർ ലിസ്റ്റുമായി വിപണിയിൽ സാന്നിധ്യമറിയിച്ചു. എല്ലാ വകഭേദങ്ങളിലും ചില അധിക സവിശേഷതകളാണ് ബ്രാൻഡ് കൂട്ടിച്ചേർത്തിരിക്കുന്നത്.

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വരവോടെ കിയയുടെ ശ്രേണിയിലെ ഒരേയൊരു എസ്‌യുവിക്ക് വൻ ഭീഷണി ഉയർത്തുന്നതിനാലാണ് പുതിയ പരിഷ്ക്കരണങ്ങൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്ക്കരണത്തിനൊപ്പം 2020 കിയ സെൽറ്റോസിന് വിലയിലും വർധനവും ലഭിച്ചിട്ടുണ്ട്.

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

എമർജൻസി സ്റ്റോപ്പ് സിഗ്നലിനൊപ്പം സെൽറ്റോസ് HTE വകഭേദത്തിന് മുന്നിലും പിന്നിലും യുഎസ്ബി ചാർജിംഗും ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്ന്. മറുവശത്ത് കിയ സെൽറ്റോസ് HTK പ്ലസ് പതിപ്പിന് ഇപ്പോൾ ഒരു ലെതറെറ്റ് ഗിയർ നോബ്, ഡൈനാമിക് പാറ്റേൺ ഉള്ള ഗ്ലോസ് ബ്ലാക്ക് ഡാഷ്‌ബോർഡ്, ഡ്യുവൽ മഫ്ലർ ഡിസൈൻ, റിമോട്ട് എഞ്ചിൻ കീ ഫോബ് എന്നിവയും ലഭ്യമാകും.

MOST READ: ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

മെറ്റൽ സ്‌കഫ് പ്ലേറ്റിൽകിയ ലോഗോയ്‌ക്കൊപ്പം HTX, HTX പ്ലസ് പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. എസി കൺട്രോൾ പാനലിനു ചുറ്റും മെറ്റൽ അലങ്കരിക്കുകയും ഗ്രാബ് ഹാൻഡിൽ HTX, GTX മോഡലുകളിൽ ചേർക്കുകയും ചെയ്യുന്നു.

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

സെൽറ്റോസ് HTX വകഭേദത്തിന് ഉയർന്ന വേരിയന്റിൽ മാത്രം ലഭ്യമായിരുന്ന ഇലക്ട്രിക് സൺറൂഫ്, എൽഇഡി റൂം ലാമ്പുകൾ എന്നിവ ഇടംപിടിക്കും. ഹലോ കിയ വേക്ക് അപ്പ് കമാൻഡ്, ക്രിക്കറ്റ് സ്കോർ, ഇന്ത്യ ഹോളിഡേ ഇൻഫർമേഷൻ സെർച്ച് എന്നിവയും പുതിയ AI വോയ്‌സ് കമാൻഡ് സവിശേഷതകളും കിയ സെൽറ്റോസിൽ ലഭ്യമാണ്.

MOST READ: സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

സെൽറ്റോസ് HTX പ്ലസ്, GTX പ്ലസ് പതിപ്പുകളിലും ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് സ്കീം ബ്രാൻഡ് വാഗ്‌ദാനം ചെയ്യും. എസി നിയന്ത്രണങ്ങളിൽ ചുവന്ന സ്റ്റിച്ചിംഗും മെറ്റൽ അലങ്കാരവുമുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ കളർ സ്കീമും GTX പ്ലസിന് ലഭിക്കുന്നു.

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

മെക്കാനിക്കുകളുടെ കാര്യത്തിൽ കിയ സെൽറ്റോസ് അതേപടി തുടരും. മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി ഇന്ത്യൻ വിഫണിയിൽ എത്തുന്നത്. അതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവ ഉൾപ്പെടുന്നു.

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

1.5 NA പെട്രോൾ എഞ്ചിൻ 113 bhp കരുത്തും 145 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഓയിൽ ബർണർ 113 bhp പവറിൽ 250 Nm torque സൃഷ്ടിക്കാൻ പ്രാപ്തമാണ്. അതേ സമയം ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 138 bhp കരുത്തിൽ 244 Nm torque വികസിപ്പിക്കും.

ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

1.4 ലിറ്റർ ടർബോ-പെട്രോളിൽ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സ് ലഭ്യമാരുമ്പോൾ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് 1.5 ലിറ്റർ ഡീസൽ യൂണിറ്റിൽ ഇടംപിടിക്കുന്നു. 1.5 പെട്രോൾ സിവിടി ഓട്ടോമാറ്റിക്കിനൊപ്പവും തെരഞ്ഞെടുക്കാൻ സാധിക്കും.

Image Courtesy: Kia Seltos Club India

MOST READ: കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

Most Read Articles

Malayalam
English summary
Kia Motors launched the refreshed Seltos. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X