കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

പുതുതലമുറ കാർണിവൽ എംപിവിയുടെ ആദ്യ ടീസർ ചിത്രം പുറത്തിറക്കി കിയ മോട്ടോർസ്. വരാനിരിക്കുന്ന മോഡലിന് നിരവധി പുതിയ സവിശേഷതകളും പ്രധാന ഡിസൈൻ മാറ്റങ്ങളം ഇടംപിടിക്കും. എന്നാൽ ശ്രദ്ധേയമായ മാറ്റം വരുന്നത് പരിഷ്ക്കരിച്ച എഞ്ചിനിലാകും.

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

അടുത്ത തലമുറ കാർണിവൽ എംപിവിയുടെ ആഗോള അരങ്ങേറ്റം ഈ വർഷാവസാനം ഉണ്ടായേക്കുമെന്നാണ് കിയ മോട്ടോർസ് സൂചന നൽകുന്നത്. പുതിയ എംപിവി നിലവിലെ മോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളും നവീകരണങ്ങളും വിപണിയിൽ പരിചയപ്പെടുത്തും.

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ടീസർ ചിത്രങ്ങളിൽ കാണുന്നത് പോലെ പുതിയ കാർണിവൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യത്തെയാകും അവതരിപ്പിക്കുക. ഇതിൽ ഷാർപ്പ് സ്റ്റൈലിംഗാണ് ഉൾപ്പെടുന്നത്. ഇത് എം‌പിവിക്ക് ഒരു ആധുനിക രൂപം നൽകാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിനെ സഹായിക്കും.

MOST READ: പതിനേഴു വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ എത്താനൊരുങ്ങി മസ്താംഗ് മാക് 1

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ബ്രാൻഡിന്റെ സിഗ്നേച്ചർ ഘടകമായ നവീകരിച്ച ടൈഗർ നോസ് ഗ്രിൽ ഉപയോഗിച്ച് എംപിവിയുടെ മുൻഭാഗം വ്യത്യസ്തമാക്കും. ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള നേർത്ത എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഗ്രില്ലിന് ഇരുവശത്തും ഇടംപിടിക്കും. വശങ്ങളിൽ മിനിമലിസ്റ്റ് സ്റ്റൈലിംഗാണ് കിയ സമ്മാനിച്ചിരിക്കുന്നത്.

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

എൽ‌ഇഡി ഡി‌ആർ‌എല്ലുകളിൽ‌ നിന്നും ആരംഭിച്ച് എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളിൽ‌ അവസാനിക്കുന്ന സിംഗിൾ‌ ഹോൾ‌ഡർ‌ ലൈനിന് പുറമെയാണ് ഇതെന്നത് ശ്രദ്ധേയം. വശങ്ങളിൽ ബ്ലാക്ക്ഔട്ട് പില്ലറുകളും ഉണ്ട്. ഇത് എംപിവിയുടെ ധീരമായ രൂപം കൂടുതൽ വർധിപ്പിക്കുകയും ഫ്ലോട്ടിംഗ് മേൽക്കൂര പോലുള്ള ഘടകം നൽകുകയും ചെയ്യുന്നു.

MOST READ: തരക്പൂര്‍, ഗ്രേറ്റര്‍ നോയിഡ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉത്പാദനം പുനരാരംഭിച്ച് ഹോണ്ട

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

പുതിയ എം‌പിവിയുടെ പിൻ‌ഭാഗമോ ഇന്റീരിയറുകളോ പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങളൊന്നും കിയ മോട്ടോർസ് പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും ഇവിടെയും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അതുപോലെ പുതിയ കാർണിവൽ എം‌പി‌വിയിലെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ചും ഒരു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

എങ്കിലും നിലവിലെ 2.2 ലിറ്റർ ഡീസൽ യൂണിറ്റിന്റെ തന്നെ പരിഷ്ക്കരിച്ച് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിയ സോറന്റോയിൽ നിന്ന് 2.0 ലിറ്റർ യൂണിറ്റ് നൽകുന്ന പെട്രോൾ യൂണിറ്റ് കാർണിവൽ എംപിവിയിലും അവതരിപ്പിക്കാൻ കമ്പനിക്ക് സാധിക്കും. എന്നിരുന്നാലും ഇവ ഈ ഘട്ടത്തിലെ അനുമാനങ്ങൾ മാത്രമാണ്.

MOST READ: പുതുതലമുറ GLS പൂര്‍ണമായും വിറ്റഴിച്ചെന്ന് മെര്‍സിഡീസ് ബെന്‍സ്

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് കിയ ഇന്ത്യൻ വിപണിയിൽ കാർണിവൽ എംപിവി പുറത്തിറക്കിയത്. ഇന്ത്യയിലെ നിലവിലെ തലമുറ കിയ കാർണിവൽ എംപിവിക്ക് 25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കിയ കാർണിവൽ എംപിവിക്കും പുതുതലമുറ മോഡൽ ഒരുങ്ങുന്നു

കാർണിവലിന് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാൽ കമ്പനി അടുത്ത തലമുറ മോഡലിനെയും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും രാജ്യാന്തര അരങ്ങേറ്റത്തിനു ശേഷം 2022-ൽ മാത്രമേ ആഭ്യന്തര വിപണിയിൽ എത്തുകയുള്ളൂ.

Most Read Articles

Malayalam
English summary
Kia Motors Revealed Teaser Image Of Next-Generation Carnival MPV. Read in Malayalam
Story first published: Thursday, June 18, 2020, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X