അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ സെൽറ്റോസ് എസ്‌യുവിയുടെയും 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഉൽപ്പന്നങ്ങളുടെ അതിശയകരമായ പ്രദർശനത്തിൻറെയും പശ്ചാത്തലത്തിൽ, കിയ മോട്ടോർസ് തങ്ങളുടെ അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിച്ചതായ റിപ്പോർട്ടുകൾ നിരസിച്ചു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

സമീപകാല നയപരമായ മാറ്റങ്ങൾ കാരണം കിയ മോട്ടോർസിന് ബുദ്ധിമുട്ട് നേരിടുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ആന്ധ്രാപ്രദേശ് സർക്കാരിന്റെ പൂർണ പിന്തുണ തങ്ങൾക്ക് തുടരുകയാണെന്നും മേഖലയിലെ ദീർഘകാല പദ്ധതികൾക്ക് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും എടുത്തുപറഞ്ഞു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

തങ്ങളുടെ ഉൽ‌പാദന കേന്ദ്രം ആന്ധ്രയ്ക്ക് പുറത്ത് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ ശരിയല്ല. ശ്രീ ജഗൻ മോഹൻ റെഡ്ഡിയുടെ ചലനാത്മക നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്ന് ഞങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുന്നു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

കിയയ്ക്ക് ഇന്ത്യൻ വിപണിയുമായി ദീർഘകാല പ്രതിബദ്ധതയുണ്ട്, അനന്തപുരിലെ നിർമാണശാലയിൽ 1.1 ബില്യൺ യുഎസ് ഡോളർ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത് എന്ന് പ്രസ്താവനയിൽ പറയുന്നു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

ലോകോത്തര നിലവാരത്തിലുള്ള വാഹനങ്ങൾ കമ്പനി അനന്തപുരിൽ നിന്ന് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും ഉപയോക്താക്കൾക്ക് മികച്ച മൊബിലിറ്റി അനുഭവങ്ങൾ നൽകുന്നതും തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

കമ്പനി നൽകിയിട്ടില്ലാത്ത റിപ്പോർട്ടുകളും, വസ്തുതകളില്ലാത്തവയും അവഗണിക്കണമെന്നും കിയ മോട്ടോർസ് ഇന്ത്യയിലെ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

കഴിഞ്ഞ ഡിസംബറിലാണ് കിയ തങ്ങളുടെ അനന്തപുർ സൗകര്യം ഉദ്ഘാടനം ചെയ്തത്. നിലവിൽ 536 ഏക്കറിൽ വിന്യസിച്ചു കിടക്കുന്ന നിർമ്മാണശാലയാണ് ഇവിടെയുള്ളത്.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

മൂന്ന് ലക്ഷം യൂണിറ്റ് വരെ വാർഷിക ഉൽപാദന ശേഷിയാണ് നിർമ്മാണ സൗകര്യത്തിനുള്ളത്. മേഖലയ്ക്കുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശിലുടനീളം 3,000 നേരിട്ടുള്ളവുയും, 7,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കമ്പനി പ്രതീക്ഷിക്കുന്നു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

കിയ മോട്ടോർസ് സ്ഥലംമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞതിനു പുറമേ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും പ്രസ്താവനകൾ ഇറക്കി.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

കിയ മോട്ടോർസ് ആന്ധ്രയിൽ നിന്ന് മാറുന്ന വാർത്ത അസത്യമാണെന്നും കമ്പനിയും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ വ്യവസായ, നിക്ഷേപ, വാണിജ്യ സ്‌പെഷ്യൽ ചീഫ് സെക്രട്ടറി പറഞ്ഞു.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

തീർച്ചയായും, ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ച ഒരു സൗകര്യം ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിന് ശേഷം സ്ഥലം മാറ്റാൻ കിയ മോട്ടോർസ് തയ്യാറാവില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

അനന്തപുർ നിർമ്മാണശാല മാറ്റിസ്ഥാപിക്കും എന്ന റിപ്പോർട്ടുകൾ നിരസിച്ച് കിയ മോട്ടോർസ്

ഇന്ത്യയിൽ തുടരാനും 2021 ഓടെ രാജ്യത്തെ മികച്ച അഞ്ച് നിർമ്മാതാക്കളിൽ ഒരാളാകാനുമുള്ള എല്ലാ ഉദ്ദേശ്യത്തോടെയുമാണ് കിയ ഇന്ത്യയിൽ എത്തിയത്. ഈ ലക്ഷ്യം കൈവരിക്കാൻ അനന്തപുർ സൗകര്യം അവരുടെ ഹോം ബേസായി പ്രവർത്തിക്കും.

Most Read Articles

Malayalam
English summary
KIA motors to stay at Anantapur, rumors of relocation dismissed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X