മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡൽ ലൈൻ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോർസ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈൻ കൺസെപ്റ്റിനെ ബ്രാൻഡ് പരിചയപ്പെടുത്തി.

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി മുതൽ ണ്ട് ഓഫ്-റോഡ് വേരിയന്റുകൾ കൂടി ഉണ്ടാകും. കസ്റ്റം-ബിൽറ്റ് സോറന്റോ എസ്‌യുവികളുടെ ജോഡികളായ യോസെമൈറ്റ്, സിയോൺ എഡിഷനുകൾ കിയയുടെ വെർച്വൽ ദേശീയ ഡീലർ മീറ്റിംഗിലാണ് അവതരിപ്പിച്ചത്.

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

20 ഇഞ്ച് ഓഫ്-റോഡ് വീലുകൾ, 8.3 ഇഞ്ചായി ഉയർത്തിയ റൈഡ് ഹൈറ്റ്, മെച്ചപ്പെട്ട അപ്റോച്ച്-ഡിപ്പാർച്ചർ ആംഗിളുകൾ, കൂടുതൽ നൂതന ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ സ്നോ മോഡ്, ശക്തമായ റൂഫ് റാക്ക് എന്നിവ ഉപയോഗിച്ചാണ് പുതിയ സോറന്റോ X-ലൈൻ വേരിയന്റുകളെ കമ്പനി നിർമിച്ചിരിക്കുന്നത്.

MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

രണ്ട് പുതിയ സോറന്റോ എസ്‌യുവി മോഡലുകളിൽ ഓരോന്നിനും അമേരിക്കയുടെ ദേശീയ പാർക്കുകളിൽ കാണപ്പെടുന്ന ഔട്ട്‌ഡോർ പരിതസ്ഥിതികളിൽ നിന്ന് അതിന്റെ പേരും പ്രചോദനവും ലഭിക്കുന്നു.

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

സോറന്റോ യോസെമൈറ്റ് പതിപ്പ് ഉയർന്ന ഉയരത്തിലുള്ള സാഹസികതയ്ക്കും പർവത ജീവിതത്തിനുമായി നിർമിച്ചതാണ്, ഗ്ലോസും മാറ്റ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ച് മാറ്റ് ഫിനിഷിൽ 'പൈൻ ഗ്രീൻ' കളറിലാണ് ഈ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: പുതുതലമുറ വോള്‍വോ S60 സെഡാന്റെ അരങ്ങേറ്റം ഈ മാസം

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

മറുവശത്ത് സോറന്റോ സിയോൺ എഡിഷൻ മരുഭൂമിയിലെ മണൽത്തീരങ്ങളെ നേരിടാൻ ഉദ്ദേശിച്ചുള്ളതാണ്. ഗ്ലോസ്സ് ബ്ലാക്ക് ആക്സന്റുകളുള്ള ഗ്ലോസി ഫിനിഷിൽ 'ഡെസേർട്ട് സാൻഡ് കളർ ഓപ്ഷനാണ് ഈ വേരിയന്റിന് ലഭിക്കുന്നത്.

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

ഈ രണ്ട് എസ്‌യുവികളിലും 20 ഇഞ്ച് വീലുകൾക്കും 32 ഇഞ്ച് ഓൾ-ടെറൈൻ ടയറുകൾക്കും മുകളിൽ ഇരിക്കുന്ന കസ്റ്റം ഫെൻഡർ ഫ്ലേറുകളുണ്ട്. ഒരു സാറ്റിൻ ക്രോം ഫിനിഷിൽ കസ്റ്റമൈസ്‌ഡ് സ്‌കിഡ് പ്ലേറ്റുകളും ബ്രഷ് ഗാർഡുകളും അവയിൽ ഉൾപ്പെടുന്നു.

MOST READ: MT-15 കളര്‍ കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ അവതരിപ്പിച്ച് യമഹ

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

ഗിയറുകൾ പായ്ക്ക് ചെയ്യുന്നതിന് യോസെമൈറ്റ് പതിപ്പിന് റൂഫ് റാക്ക് ലഭിക്കുന്നുണ്ട്. സിയോൺ എഡിഷന് ഒരു ഫുൾ-ലെങ്ത് കാർഗോ ടോപ്പും ഉണ്ട്. അഡ്വഞ്ചർ കാറുകളെ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നതിനായി രണ്ട് എസ്‌യുവികളും ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്തിയേക്കും.

മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

ഈ വർഷം മാർച്ചിൽ കിയ മോട്ടോർസ് പുതിയ 2021 സോറന്റോ എസ്‌യുവി പുറത്തിറക്കിയിരുന്നു. ഇത് ഓഫ് റോഡ് ഡ്രൈവിംഗിനായി പ്രത്യേക ടെറൈൻ മോഡ് ഉൾപ്പെടുത്തിയാണ് വിൽപ്പനയ്ക്ക് എത്തിയത്.

Most Read Articles

Malayalam
English summary
Kia Motors Unveiled The Rugged X-Line Sorento Concepts. Read in Malayalam
Story first published: Sunday, November 22, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X