നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

കിയ കാർണിവൽ പ്രീമിയം എംപിവിയുടെ പുതുതലമുറ ദക്ഷിണ കൊറിയൻ വിപണിയിൽ ഔദ്യോഗികമായി അരങ്ങേറി. നിലവിൽ വിപണിയിൽ എത്തുന്ന കിയ കാർണിവൽ മൂന്നാം തലമുറ വേരിയന്റാണ്, ഇത് 2014 മുതൽ വിൽപ്പനയ്ക്കെത്തുന്നു.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

കഴിഞ്ഞ ഏതാനും ആഴ്ചകളായി നാലാം തലമുറ കാർണിവലിനെ ടീസ് ചെയ്തതിനു ശേഷം, കിയ ഇപ്പോൾ ആഢംബര എംപിവിയിൽ നിന്ന് മറ ഔദ്യോഗികമായി നീക്കിയിരിക്കുകയാണ്.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

പുതിയ 2021 കിയ കാർണിവലിനെ ഗ്രാൻഡ് യൂട്ടിലിറ്റി വെഹിക്കിൾ എന്ന് വിളിക്കുന്നു. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് ഇത് കൂടുതൽ പരിഷ്കരണത്തോടെയാണ് വരുന്നത്. നിരവധി കളർ ഓപ്ഷനുകളും വീൽ ഡിസൈനുകളുമായാണ് പുതിയ എംപിവി വരുന്നത്.

MOST READ: ഇസൂസു D-മാക്‌സ് V-ക്രോസിനെതിരെ മത്സരിക്കാന്‍ ഹിലക്‌സ് പിക്ക്-അപ്പുമായി ടൊയോട്ട എത്തിയേക്കും

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

17, 18, 19 ഇഞ്ച് ഓപ്ഷനുകളിൽ വലിയ അലുമിനിയം വീലുകൾ, ഒരു ഫ്ലോട്ടിംഗ് റൂഫ്, സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഒരു സ്കൾപ്ച്ചർഡ് ബമ്പർ, ലോവർ എയർ ഇൻ‌ടേക്കുകൾ എന്നിവ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത സ്റ്റൈലിംഗും മൂന്ന് റോ പീപ്പിൾ മൂവർ പ്രദർശിപ്പിക്കും.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

പിൻവശത്തെ ഡിസൈൻ ഘടകങ്ങളിൽ പൂർണ്ണ വീതിയിലുള്ള ലൈറ്റ് ബാസും മെറ്റാലിക് സ്‌കിഡ് പ്ലേറ്റും ഉൾപ്പെടും. ഇത് കൂടുതൽ വിശാലവും ആകർഷകവുമാണ്.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

2021 കാർണിവൽ എം‌പി‌വി നിലവിലെ പതിപ്പിനേക്കാൾ 40 mm കൂടുതൽ നീളവും, 30 mm അധിക വീൽബേസുമുള്ളതാണ്. ഇത് യാത്രക്കാർക്ക് അകത്ത് കൂടുതൽ ഇടം അനുവദിക്കും. മുൻ സീറ്റുകൾ ഒഴികെ മറ്റ് എല്ലാ സീറ്റുകളും മടക്കുമ്പോൾ കാർഗോ സ്പെയിസ് 2,905 ലിറ്ററായി ഉയരുന്നു.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

ഒന്നിലധികം സീറ്റിംഗ് ഫോർമാറ്റുകൾ വാഹനം ഓഫർ ചെയ്യുന്നു. ഇതിൽ മൂന്ന് അല്ലെങ്കിൽ നാല് വരികൾ ഉൾപ്പെടുന്നു. ഫോർമാറ്റിനെ ആശ്രയിച്ച്, വാഹനത്തിന് 7, 8 അല്ലെങ്കിൽ 11 യാത്രക്കാരെ ഉൾക്കൊള്ളാം.

MOST READ: പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

കൂടുതൽ ആഢംബര ഓഫറുകൾക്കായി, പുതിയ കാർണിവലിന് രണ്ടാം നിര യാത്രക്കാർക്ക് ക്രമീകരിക്കാവുന്ന ബാക്ക്, ആം, ലെഗ് റെസ്റ്റുകൾ എന്നിവയുള്ള പ്രീമിയം റിലാക്സേഷൻ സീറ്റുകൾ ലഭിക്കും. സാങ്കേതികവിദ്യയുടെ കാര്യത്തിലും അപ്‌ഡേറ്റുകൾ കാണാം.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

2021 കിയ കാർണിവലിന് രണ്ട് വലിയ സ്‌ക്രീനുകളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ ലഭിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് ഇവ.

MOST READ: സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

ട്രാഫിക് ഡെൻസിറ്റി, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, താൽപ്പര്യമുള്ള സ്ഥലങ്ങൾ, ലഭ്യമായ പാർക്കിംഗ് സ്ലോട്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന ‘കിയ ലൈവ്' സേവനങ്ങളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

പിന്നിലുള്ളവരുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന മുന്നിലുള്ള യാത്രക്കാർക്ക് ‘റിയർ പാസഞ്ചർ വ്യൂ & ടോക്ക്' സവിശേഷത വഴി ഉപയോഗിക്കാൻ കഴിയും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു ചെറിയ ക്യാമറ വഴി ഇത് സാധ്യമാണ്.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

കിയ സെഡോണ എന്നും അറിയപ്പെടുന്ന എംപിവിയിൽ കാണാനിടയുള്ള മറ്റൊരു പുതിയ സവിശേഷത റിയർ പവർ സ്ലൈഡിംഗ് വാതിലുകൾക്കും ടെയിൽ‌ഗേറ്റിനുമുള്ള ഒരു ബട്ടൺ സ്മാർട്ട് ഓപ്പൺ / ക്ലോസ് സിസ്റ്റമായിരിക്കും.

നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാവും കൊറിയ വിപണിയിൽ കിയ പുതിയ കാർണിവൽ അവതരിപ്പിക്കുന്ത്. 199 bhp കരുത്തും 440 Nm torque ഉം പുറപ്പെടുവിക്കുന്ന 2.2 ലിറ്റർ സ്മാർട്ട്സ്ട്രീം ഡീസൽ എഞ്ചിൻ ഇതിൽ ഉൾപ്പെടും.

പുതിയ കാർണിവലിന്റെ സമാരംഭം ഈ വർഷാവസാനം കൊറിയയിൽ നടക്കും. 2021 -ഓടെ ഇത് കൂടുതൽ രാജ്യങ്ങളിൽ എത്തും. വിൽപ്പനയിൽ മാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്ന നിലവിലെ തലമുറ കാർണിവൽ ഇന്ത്യയിലുണ്ടെന്നത് കണക്കിലെടുത്ത് കമ്പനി പുതുതലമുറ കാർണിവലും ഇവിടെ അവതരിപ്പിച്ചേക്കാം.

Most Read Articles

Malayalam
English summary
KIA Officially Revealed 4th Gen Carnival MPV Globally. Read in Malayalam.
Story first published: Tuesday, August 18, 2020, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X