പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

കിയ മോട്ടോർസ് ഇന്ത്യ തങ്ങളുടെ ആദ്യ കാർ പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ്.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

ഇന്ത്യയിൽ വിൽ‌പന ആരംഭിച്ച് പതിനൊന്ന് മാസം കൊണ്ട് വളരെ വേഗത്തിൽ‌ നേട്ടം കൈവരിച്ച ഏറ്റവും പുതിയ വാഹന നിർമ്മാതാക്കളായി കിയ മാറുന്നു. നിലവിൽ ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണ് ബ്രാൻഡിനുള്ളത്.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

കമ്പനിയുടെ വിൽപ്പന പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ, സെൽറ്റോസ് എസ്‌യുവി സ്വയം ഒരു റോക്ക്സ്റ്റാർ തന്നെയാണെന്ന് തെളിയിച്ചിട്ടുണ്ട്. കിയ സെൽറ്റോസ് 2019 ഓഗസ്റ്റിലാണ് വിപണിയിലെത്തിയത്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

വിൽപ്പനയ്ക്ക് എത്തി രണ്ട് മാസത്തിനുള്ളിൽ, ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി സെൽറ്റോസ് നേടിയെടുത്തു. മാത്രമല്ല, ഇന്ത്യയിലെ മികച്ച അഞ്ച് കാർ നിർമ്മാതാക്കളിൽ ഒന്ന് എന്ന ഖ്യാതി നേടിയെടുക്കാൻ സെൽറ്റോസ് കിയയെ സഹായിച്ചു.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

ഇന്നുവരെ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇവിടെ സെൽറ്റോസ്, കാർണിവൽ എന്നീ രണ്ട് വാഹനങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

തങ്ങളുടെ വാഹന നിരയിൽ ഉടൻ തന്നെ മൂന്നാമത്തെ വാഹനമായ സോനെറ്റും കമ്പനി ഉടനടി ചേർക്കും. ഇപ്പോൾ രേഖപ്പെടുത്തിയ വിൽപ്പന കണക്കുകൾ പ്രകാരം സെൽറ്റോസ് 97,745 യൂണിറ്റും, കാർണിവൽ 3,614 യൂണിറ്റുമാണ് വിൽപ്പന നേടിയത്.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

2020 ജൂൺ അവസാനത്തോടെ വിൽപ്പന 94,107 യൂണിറ്റായിരുന്നു. ഇതിൽ സെൽറ്റോസ് 90,709 ഉപഭോക്താക്കളേയും കാർണിവൽ 3,398 ഉപഭോക്താക്കളേയും സ്വന്തമാക്കി. ഇത് മാസാവസാനം ആയതിനാൽ ജൂലൈ 2020 -ലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ കിയ സെൽറ്റോസ് വിൽപ്പന വീണ്ടും 7000 യൂണിറ്റ് മറികടന്നു.

MOST READ: 2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

കിയ മോട്ടോർസ് ഇന്ത്യ ഡിസൈൻ മികവ് പ്രകടിപ്പിക്കുന്നത് അല്ലാതെ ക്ലാസ്-പ്രമുഖ സവിശേഷതകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു ലൈനപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

ബി‌എസ് IV -ൽ നിന്ന് ബി‌എസ് VI -ലേക്ക് മാറുന്നതിന്റെ പശ്ചാത്തലത്തിൽ, മുൻ‌പിൽ നിന്ന് നയിക്കാനുള്ള ഉചിതമായ സമയത്താണ് കിയ വിപണിയിൽ പ്രവേശിച്ചത്, കൂടാതെ തങ്ങളുടെ ആദ്യ ഉൽപ്പന്നം ബി‌എസ് VI കംപ്ലയിന്റായി തന്നെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

MOST READ: മാഗ്നൈറ്റിലൂടെ നിസാൻ ലക്ഷ്യമിടുന്നത് 2,000 യൂണിറ്റിന്റെ പ്രതിമാസ വിൽപ്പന

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

2019 കിയയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വർഷമാണ്, രാജ്യത്ത് ഒരു പ്രാദേശിക ഉത്പ്പനമാവുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ കാർ അവതരിപ്പിച്ചത്.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

ഇന്ത്യൻ ഉപഭോക്താക്കൾ തങ്ങളോട് കാണിച്ച പ്രതികരണവും സ്വീകാര്യതയും തങ്ങളെ അതിശയിപ്പിക്കുന്നു എന്ന് കിയ മോട്ടോർസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ കുഖ്യുൻ ഷിം പറഞ്ഞു.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

പതിനൊന്ന് മാസത്തിനുള്ളിൽ, വെറും രണ്ട് ഉൽ‌പ്പന്നങ്ങളുമായി ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലിലെത്തുന്നത് ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്.

പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

ഇത് കിയ മോട്ടോർസ് ഇന്ത്യയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി അടയാളപ്പെടുത്തുന്നു, സെൽറ്റോസിന്റെയും കാർണിവലിന്റെയും മികച്ച വിജയത്തിനുശേഷം വരാനിരിക്കുന്ന കിയ സോനെറ്റും ഉപഭോക്താക്കൾ ഇരു കൈയ്യും നീട്ടി സ്വീകിക്കും എന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
KIA Reached Record 1Lakh Unit Sales Milestone Within 11 Months. Read in Malayalam.
Story first published: Friday, July 31, 2020, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X