ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

ഏകദേശം 10 മാസം മുമ്പ് സെൽറ്റോസ് വിപണിയിലെത്തിയതിനുശേഷം കിയ മോട്ടോർസ് ഇന്ത്യയിൽ 50,000 കണക്റ്റഡ് കാറുകൾ വിറ്റു.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

കൂടുതൽ കൂടുതൽ കാർ നിർമ്മാതാക്കൾ തങ്ങളുടെ കാറുകളിൽ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കണക്റ്റ്ഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 50,000 കാറുകളുടെ വിൽപ്പന മറികടന്ന ഇന്ത്യയിലെ ഏക കാർ നിർമ്മാക്കളായി കിയ മാറുന്നു.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

കിയ കാർണിവലിനും കിയ സെൽറ്റോസിനും കമ്പനിയുടെ UVO സാങ്കേതികവിദ്യ തിരഞ്ഞെടുത്ത പതിപ്പുകളിൽ ലഭ്യമാണ്. നിലവിൽ ഇന്ത്യയിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുടെ വ്യാപനം വെറും അഞ്ച് ശതമാനം മാത്രമാണ്.

MOST READ: വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

എന്നിരുന്നാലും, ഡെലോയിറ്റ് നടത്തിയ ഒരു സർവേയിൽ മൂന്ന് ഇന്ത്യക്കാരിൽ രണ്ട് പേർ പുതിയ കാർ വാങ്ങുമ്പോൾ കണക്റ്റഡ് കാർ സവിശേഷതകൾക്കായി 50,000 രൂപ വരെ നൽകാൻ തയ്യാറാണെന്ന് വെളിപ്പെടുത്തുന്നു.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

ശക്തമായ ദൃഢ നിശ്ചയവും നൂതനത്വവും നെക്സ്റ്റ്-ജെൻ സാങ്കേതികവിദ്യയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമം മൂലമാണ് തങ്ങൾ ഈ സുപ്രധാന നേട്ടം കൈവരിച്ചത് എന്ന് കിയ മോട്ടോർസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ കുഖ്യുൻ ഷിം പറഞ്ഞു.

MOST READ: സുരക്ഷിത യാത്രയ്‌ക്കൊപ്പം ക്യാഷ്ബാക്കും; ഫോണ്‍പേ, ഓല കൂട്ടുകെട്ടിലെ ഓഫറുകള്‍ ഇങ്ങനെ

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

കിയ മോട്ടോർസ് ഇന്ത്യയിൽ പുതിയ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് വാഗ്ദാനം ചെയ്യുന്നതിലെ വിടവ് നികത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

കിയയുടെ നൂതന UVO കണക്റ്റ് സാങ്കേതികവിദ്യ ഉടമകൾ അവരുടെ കാറുകളുമായി ഇന്ത്യയിൽ ഇടപഴകുന്ന രീതിയിൽ കാര്യമായ മാറ്റം വരുത്തി.

MOST READ: ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ചലഞ്ചർ ക്രൂയിസർ, ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

ഇപ്പോൾ അപ്‌ഡേറ്റ് ചെയ്‌ത UVO കണക്റ്റ് സവിശേഷതകൾ സെൽറ്റോസിലും വരാനിരിക്കുന്ന സോണറ്റിലും ഡ്രൈവിംഗ് കൂടുതൽ രസകരവും സുരക്ഷിതവും സൗകര്യപ്രദവുമാക്കും എന്ന് കിയ വ്യക്തമാക്കി.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

കിയ UVO കണക്റ്റ് സാങ്കേതികവിദ്യ കാറിൽ എംബഡ് ചെയ്ത ഒരു ഇ-സിം ഉപയോഗിക്കുകയും ഉപയോക്താവിനെ സ്മാർട്ട്‌ഫോണുമായി പെയറാക്കുകയും ചെയ്യുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

തുടക്കത്തിൽ 37 കണക്റ്റിവിറ്റി സവിശേഷതകളോടെയാണ് UVO സാങ്കേതികവിദ്യ സമാരംഭിച്ചത്. എന്നാൽ ഇപ്പോൾ ഇത് ഓഫർ ചെയ്യുന്ന സവിശേഷതകളുടെ എണ്ണം 50 -ൽ കൂടുതലാണ്.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

കിയ UVO സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ വോയ്‌സ് അസിസ്റ്റ് വേക്ക് അപ്പ് കമാൻഡ് ഉൾപ്പെടുന്നു, അത് 'ഹലോ കിയ' ഒപ്പം കോളിംഗ്, കാലാവസ്ഥാ വിവരങ്ങൾ, തീയതിയും സമയവും, ക്രിക്കറ്റ് സ്കോർ, മീഡിയ നിയന്ത്രണം, നാവിഗേഷൻ, ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കായി മറ്റ് ഒമ്പത് പുതിയ വോയ്‌സ് കമാൻഡുകളും ഉൾക്കൊള്ളുന്നു.

ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

ആൻഡ്രോയിഡ്, iOS, ടൈസെൻ OS എന്നിവയിൽ പ്രവർത്തിക്കാൻ കഴിയുന്ന സ്മാർട്ട് വാച്ചിലൂടെ കിയ മോട്ടോർസ് ഇപ്പോൾ UVO സ്മാർട്ട് വാച്ച് ആപ്ലിക്കേഷൻ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ബജാജ് അലിയാൻസും ഐസിഐസിഐ ലോംബാർഡും വഴി കിയ മോട്ടോർസ് ഇന്ത്യ ഉപഭോക്താക്കൾക്കായി കണക്റ്റഡ് കാർ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
KIA Scores The Record Of Having More Than 50,000 Connected Cars On Indian Roads. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X