ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

2019 ഓഗസ്റ്റ് മാസത്തിലാണ് സെല്‍റ്റോസുമായി കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് വിപണിയില്‍ ശക്തമായ ഒരു സാന്നിധ്യമാകാന്‍ കിയയ്ക്ക് സാധിച്ചു.

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

മറ്റ് നിര്‍മ്മാതാക്കളെപ്പോലെ 2020 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. 7,275 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ മാസത്തില്‍ കിയ മോട്ടോര്‍സിന് ലഭിച്ചത്. ഇതില്‍ 7,114 യൂണിറ്റുകള്‍ സെല്‍റ്റോസും 161 യൂണിറ്റ് കാര്‍ണിവലുമാണ്.

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

മൊത്ത വില്‍പ്പനയില്‍ 48 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായും കമ്പനി അറിയിച്ചു. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവരെ പിന്നിലാക്കിയാണ് കിയ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ നിര്‍മ്മാതാക്കളില്‍ അഞ്ചാമത് എത്തിയത്.

MOST READ: സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ഡ്രൈവ് റിവ്യൂ

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

2020 ഓട്ടോ എക്സ്പോയില്‍ കിയ കാര്‍ണിവല്‍ അവതരിപ്പിച്ചു. പ്രീമിയം എംപിവി മൂന്ന് വകഭേദങ്ങളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന പതിപ്പുകളുമായിട്ടാണ് ഇത് മത്സരിക്കുന്നത്.

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 200 bhp കരുത്തും 440 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.

MOST READ: സുസുക്കി ജിംനിയുടെ റിമോട്ട് കൺട്രോൾ കാർ അവതരിപ്പിച്ച് ഷവോമി

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ഗ്യാസോലിന്‍ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കും.

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടിയാണ് ഗിയര്‍ബോക്‌സ്. ടര്‍ബോ പെട്രോള്‍ 140 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡിസിടിയാണ് ഗിയര്‍ബോക്‌സ്.

MOST READ: പുതിയ എംപിവിയുമായി ടാറ്റ; എതിരാളി മാരുതി എര്‍ട്ടിഗ

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

കിയ മോട്ടോര്‍സില്‍ നിന്നും അധികം വൈകാതെ വിപണിയില്‍ എത്താനിരിക്കുന്ന മോഡലാണ് സോനെറ്റ്. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് ഏറെക്കുറെ വിവരങ്ങള്‍ എല്ലാം തന്നെ പുറത്തുവന്നു കഴിഞ്ഞു.

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയരാകും ഈ മോഡലിന്റെ എതിരാളികള്‍. പ്രധാന എതിരാളിയായ വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക.

MOST READ: സുസുക്കിക്കായി എക്രോസ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി നിർമിച്ച് ടൊയോട്ട

ജൂണ്‍ മാസത്തില്‍ 7,200 ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ

വിപണിയില്‍ എത്തുന്നതോടെ ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രിലെവല്‍ വാഹനമായിരിക്കും സോനെറ്റ്. വാഹനത്തിന്റെ എഞ്ചിനും ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തവയാണ്. 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എഞ്ചിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

Most Read Articles

Malayalam
English summary
Kia Sold 7,275 Units Of Seltos & Carnival In June 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X