രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ വിറ്റുകൊണ്ട് കിയ മോട്ടോർസിന്റെ തലപ്പാവിൽ മറ്റൊരു തൂവൽ ചേർത്തു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

രാജ്യത്ത് വിൽക്കുന്ന ഓരോ രണ്ടാമത്തെ കാറും UVO സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കണക്റ്റഡ് കാറാണെന്നും കമ്പനി അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

ഇന്ത്യൻ വിപണിയിൽ കിയ വിൽക്കുന്ന മൊത്തം യൂണിറ്റുകളിൽ 55 ശതമാനം കണക്റ്റഡ് കാറുകളാണ്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കണക്റ്റഡ് കാർ വേരിയന്റാണ് സെൽറ്റോസ് GTX പ്ലസ് DCT 1.4 ടർബോ മോഡലെന്ന് കമ്പനി പറയുന്നു. കിയയുടെ മൊത്തത്തിലുള്ള കണക്റ്റഡ് കാർ വിൽപ്പനയുടെ 15 ശതമാനം ഈ നിർദ്ദിഷ്ട വേരിയന്റാണ്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഒഖിനാവ Oki100; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

തങ്ങളുടെ വിപുലമായ UVO കണക്ട് സാങ്കേതികവിദ്യ സുരക്ഷിതവും മെമ്മറിബിളുമായ ഡ്രൈവ് എക്സ്പീരിയൻസിനായി സ്മാർട്ട് ഉപകരണങ്ങളെ സംയോജിപ്പിക്കുന്നു എന്ന് കിയ മോട്ടോർസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊഖ്യുൻ ശിം പറഞ്ഞു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

രാജ്യത്ത് തങ്ങളുടെ കന്നി ലോഞ്ച് മുതൽ സാങ്കേതികവിദ്യ എല്ലായ്പ്പോഴും കേന്ദ്രബിന്ദുവാണ്, കാർ കണക്റ്റിവിറ്റിയിൽ ഒരു നാഴികക്കല്ല് കൂടി നേടാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ട്രെൻഡിന് പിന്നാലെ മഹീന്ദ്രയും; 2021 ജനുവരി മുതൽ മോഡലുകൾക്ക് വില ഉയരും

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

എല്ലാ കണക്റ്റഡ് കാർ പർച്ചേസിലും UVO കണക്റ്റിന്റെ മൂന്ന് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ കിയ വാഗ്ദാനം ചെയ്യുന്നു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോ കൊളീഷൻ വാർണിംഗ്, മോഷ്ടിക്കപ്പെട്ട വാഹനം ഇമ്മൊബിലൈസ് ചെയ്യുക, റിമോർട്ട് സ്മാർട്ട് പ്യുവർ എയർ ഓൺ എന്നിവ ലഭിക്കുന്നു.

MOST READ: മുഖംമിനുക്കാൻ ബിഎംഡബ്ല്യു; 5 സീരീസ്, 6 സീരീസ് ജിടി ഫെയ്‌സ്‌ലിഫ്റ്റുകൾ അടുത്തവർഷം ഇന്ത്യയിലേക്ക്

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

കൂടാതെ ലൈവ് കാർ ട്രാക്കിംഗ്, ജിയോ ഫെൻസിംഗ് എന്നിവയും അതിലേറെയും ഉൾപ്പെടെ 57 കണക്റ്റഡ് സവിശേഷതകൾ ആക്‌സസ് ചെയ്യാൻ ഈ സബ്‌സ്‌ക്രിപ്‌ഷൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

കിയയുടെ ഏറ്റവും പുതിയ ഓഫറിംഗ് സോനെറ്റ് കഴിഞ്ഞ മാസം 11,417 യൂണിറ്റ് വിൽപ്പനയിലൂടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്‌യുവിയായി മാറി.

MOST READ: ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

രാജ്യത്ത് ഒരു ലക്ഷത്തിലധികം കണക്റ്റഡ് കാറുകൾ വിറ്റഴിച്ച് കിയ

സെൽറ്റോസ് (കിയയുടെ ആദ്യ ഉൽപ്പന്നം) B-എസ്‌യുവി വിഭാഗത്തിൽ വളരെയധികം പ്രചാരമുള്ള കാറാണെങ്കിലും, കിയയുടെ വർധിച്ചുവരുന്ന ജനപ്രീതിക്ക് സോനെറ്റ് ഒരു നിശ്ചിത മുന്നേറ്റം നൽകി.

Most Read Articles

Malayalam
English summary
KIA Sells More Than 1 Lakh Connected Cars In India. Read in Malayalam.
Story first published: Thursday, December 17, 2020, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X