കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

ലോകമെമ്പാടും ജനപ്രിയമായ സെൽറ്റോസ് എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി കിയ മോട്ടോർസ്. ചൈനീസ് വിപണിയെ ഉദ്ദേശിച്ചുള്ള ഒരു പ്രാദേശിക നിർദ്ദിഷ്‌ട ഇവി ആയിരിക്കും സെൽറ്റോസ് ഇലക്ട്രിക്.

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കിയ തങ്ങളുടെ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം രണ്ടാം പകുതിയിൽ തന്നെ വാഹനം ചൈനയിൽ വിൽപ്പനക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിയ നേരത്തെ ചൈനയിൽ K3 ഇലക്ട്രിക് പുറത്തിറക്കിയിരുന്നു.ഒരു പ്രദേശ നിർദ്ദിഷ്‌ട ഇവിയായിരുന്നു ഇത്.

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾജിയാങ്‌സു പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന DYK ഓട്ടോമൊബൈൽ മാനുഫാക്‌ചറിംഗ് പ്ലാന്റിലാണ് കിയ സെൽറ്റോസ് ഇവി നിർമിക്കുന്നത്. സെൽറ്റോസ് ഇലക്ട്രിക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എങ്കിലും നിലവിൽ ഹ്യുണ്ടായി കോന, കിയ സോൾ എന്നിവയിലെ ബാറ്ററിയും മറ്റും കടമെടുത്താകും നിർമാണം.

MOST READ: ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

204 bhp ഉത്പാദിപ്പിക്കുന്ന മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 64 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് കോന ഇലക്ട്രിക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. ഒരൊറ്റ ചാർജിൽ 400 കിലോമീറ്ററാണ് കൊറിയൻ ബ്രാൻഡ് അവകാശപ്പെടുന്ന മൈലേജ്. ഇന്ത്യയിൽ കുറഞ്ഞ ശേഷിയുള്ള 39.2 കിലോവാട്ട് ബാറ്ററി പായ്ക്കും 136 bhp നൽകുന്ന മോട്ടോറുമാണ് കോന ഇവി വാഗ്‌ദാനം ചെയ്യുന്നത്.

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

ഇന്ത്യയിൽ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് 452 കിലോമീറ്ററാണ്. എന്നിരുന്നാലും കോനയേക്കാൾ വലുതായതിനാൽ സെൽറ്റോസിന് മൈലേജ് താരതമ്യേന കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് വിപണിയിൽ മാത്രമുള്ള ഹ്യുണ്ടായി ലാഫെസ്റ്റ ഇവിയിൽ നിന്ന് സെൽറ്റോസ് ഇവി ഘടകങ്ങൾ കടമെടുക്കാനും സാധ്യതയുണ്ട്. 56.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ് ലഫെസ്റ്റ ഇവി വിപണിയിൽ എത്തുന്നത്. ഇതിന്റെ ഡ്രൈവ് ശ്രേണി 490 കിലോമീറ്ററാണ്.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

കിയ സെൽറ്റോസ് 2019 ജൂലൈയിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലും എസ്‌യുവി എത്തി. 2019-ന്റെ അവസാനത്തിലാണ് ചൈനീസ് വിപണിയിലും ഈ ജനപ്രിയ വാഹനം വിൽപ്പനക്ക് എത്തുന്നത്. ഈ വർഷം തുടക്കത്തിൽ യുഎസ്, കാനഡ, മെക്‌സിക്കോ വിപണികൾക്കും സെൽറ്റോസ് ലഭിച്ചു.

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഉൾപ്പെടെ നിരവധി ഏഷ്യൻ രാജ്യങ്ങളിലും സെൽറ്റോസ് വിൽപ്പനക്ക് എത്തുന്നുണ്ട്. കിയ സ്റ്റോണിക്, എക്സൈഡ് എന്നിവ ഉള്ളതിനാൽ യൂറോപ്പ്, ഇസ്രായേൽ, തുർക്കിയിൽ എന്നീ വിപണികളിൽ നിന്നും കിയ സെൽറ്റോസ് വിട്ടുനിൽക്കുകയാണ്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

നിലവിൽ രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന കാറുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സെൽറ്റോസ് ഇലക്ട്രിക് സമീപഭാവിയിൽ ഇന്ത്യയിൽ എത്താൻ സാധ്യതയില്ല. എന്നിരുന്നാലും സെൽറ്റോസിന്റെ വൻ ജനപ്രീതി കണക്കിലെടുക്കുമ്പോൾ അതിന്റെ ഇവി വകഭേദത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

സെൽറ്റോസിനും കാർണിവലിനും ശേഷം കിയ ഈ വർഷം അവസാനം സോനെറ്റ് എന്ന തങ്ങളുടെ മൂന്നാമത്തെ മോഡൽ ആഭ്യന്തര വിപണിയിൽ പുറത്തിറക്കും. 2021-ൽ കിയ ഇന്ത്യ നിർദ്ദിഷ്‌ട എംപിവി മോഡൽ പുറത്തിറക്കുമെന്നും വാർത്തകളുണ്ട്. ഇത് മാരുതി എർട്ടിഗയ്ക്ക് ബദലായി നിലകൊള്ളും.

SOURCE: ELECTRICVEHICLEWEB

Most Read Articles

Malayalam
English summary
Seltos Electric Launch Confirmed by Kia. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X