ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

ഇന്ത്യൻ വിപണിയിൽ എന്നപോലെ തന്നെ ആഗോളതലത്തിലും എസ്‌യുവി ശ്രേണിയിൽ കിയ സെൽറ്റോസിന്റെ സ്ഥാനം മറ്റ് മോഡലുകളെക്കാൾ ഒരുപടി മുകളിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ജന്മനാടായ ദക്ഷിണ കൊറിയയിൽ വാഹനത്തിന് 2021 മോഡൽ ഇയർ പരിഷ്ക്കരണവും ലഭിച്ചത് ശ്രദ്ധേയമായിരുന്നു.

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

സെൽറ്റോസ് ഗ്രാവിറ്റി എന്ന പുതിയ ടോപ്പ് എൻഡ് വേരിയന്റ് കൂട്ടിച്ചേർത്തതാണ് അതിൽ ഏറ്റവും ആകർഷകമായത്. പുതിയ പതിപ്പ് പുറത്തും അകത്തും നിരവധി വിഷ്വൽ മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നത് വിപണി ഏറെ സ്വാഗതം ചെയ്യുകയും ചെയ്തു.

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

എക്‌സ്‌ക്ലൂസീവ് ഗ്രിൽ, സ്‌പോർടി 18 ഇഞ്ച് ഡ്യുവൽ-ടോൺ മെഷീൻ അലോയ് വീലുകൾ, ഒആർവിഎമ്മുകളിലെ സിൽവർ ആക്‌സന്റുകൾ, ഡോർ ഹാൻഡിലുകൾ, റബ് സ്ട്രിപ്പുകൾ എന്നിവ വഴി കിയ സെൽറ്റോസ് ഗ്രാവിറ്റി സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമാകുന്നു. എങ്കിലും മറ്റ് സെൽറ്റോസ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ പിൻവശത്തിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

MOST READ: താരമാകാൻ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി എത്തി

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

പുതിയ കിയ സെൽറ്റോസ് ഗ്രാവിറ്റിയുടെ സവിശേഷതകൾ എടുത്തു കാട്ടുന്ന പുതിയ ടീസർ വീഡിയോ കിയ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ക്യാബിനുള്ളിലെ പ്രത്യേകത അപ്ഹോൾസ്റ്ററിക്ക് പുതിയ ഗ്രേ കളർ തീം നൽകിയിരിക്കുന്നതാണ്.

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

ഉപകരണങ്ങളുടെ പട്ടികയിലേക്ക് നോക്കുമ്പോൾ കിയ സെൽറ്റോസ് ഗ്രാവിറ്റി ഫോർവേഡ് കൊളിഷൻ പ്രിവെൻഷൻ അസിസ്റ്റൻസ്, റിയർ പാസഞ്ചർ നോട്ടിഫിക്കേഷൻ എന്നിവയിൽ നിന്ന് ആനുകൂല്യങ്ങൾ നൽകുന്നു.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

അത്യാധുനിക കണക്റ്റിവിറ്റി സവിശേഷതകളുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ബോസ് ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, വലിയ എംഐഡി ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിനുള്ള കീലെസ് എൻട്രി എന്നിവ പുതിയ സെൽറ്റോസ് ഗ്രാവിറ്റിയിലെ മറ്റ് സവിശേഷതകളാണ്.

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

അതോടൊപ്പം സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടണും വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നതിനാൽ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയെ അതിന്റെ വിഭാഗത്തിലെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിലൊന്നായി കണക്കാക്കാം. സ്റ്റാൻഡേർഡ് സെൽറ്റോസിനെ പോലെ തന്നെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ദക്ഷിണ കൊറിയൻ കിയ സെൽറ്റോസ് ഗ്രാവിറ്റിയിൽ വാഗ്ദാനം ചെയ്യുന്നത്.

MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

അതിൽ 177 bhp കരുത്തിൽ 265 Nm torque ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും അതോടൊപ്പം 136 bhp പവറിൽ 320 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ള 1.6 ലിറ്റർ ഡീസൽ എഞ്ചിനും ഉൾപ്പെടുന്നു. രണ്ട് യൂണിറ്റുകളും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഓൾ-വീൽ ഡ്രൈവ് കഴിവ് ഓപ്ഷണൽ എക്സ്ട്രാ ആയി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ശ്രദ്ധ നേടി സെൽറ്റോസ് ഗ്രാവിറ്റി, പുതിയ ടീസർ വീഡിയോയുമായി കിയ

ഇന്ത്യയിലെ സെൽറ്റോസിന്റെ പ്രശസ്തി കണക്കിലെടുക്കുമ്പോൾ ഗ്രാവിറ്റി വേരിയൻറ് ഒരു നല്ല കൂട്ടിച്ചേർക്കലായിരിക്കും. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ പുതിയ മോഡലിനെ അവതരിപ്പിക്കുന്ന പദ്ധതിയെ കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Kia Seltos Gravity TVC Video Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X