Just In
- 9 hrs ago
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- 12 hrs ago
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- 14 hrs ago
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- 1 day ago
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
Don't Miss
- News
രണ്ടാം ദിനത്തില്‍ വാക്സിന് സ്വീകരിച്ചത് 17000 പേര്; കേരളത്തില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ല
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Movies
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്
കോംപാക്ട് എസ്യുവി നിരയിലെ പുതുമുഖമായ കിയ സോനെറ്റിന് വൻ സ്വീകരണമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ആദ്യമാസം തന്നെ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലായി മാറാനും വാഹനത്തിനായി.

ഈ വർഷം ഒക്ടോബറിൽ സോനറ്റിന് 50,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചുവെന്നും കിയ മോട്ടോഴ്സ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഓരോ മൂന്ന് മിനിറ്റിലും സോനെറ്റിനായി ശരാശരി രണ്ട് ബുക്കിംഗ് ലഭിക്കുന്നുണ്ടെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

60 ശതമാനം ബുക്കിംഗും 1.0 ടർബോ പെട്രോളിനും ബാക്കി 40 ശതമാനം 1.2 പെട്രോൾ മോഡലുകൾക്കും ഡീസൽ പതിപ്പുകൾക്കുമാണെന്ന് കിയ പറയുന്നു. എന്നാൽ ശ്രദ്ധേയമാകുന്ന മറ്റൊരു കാര്യം എന്തെന്നാൽ iMT, ഓട്ടോമാറ്റിക് ഗിയർബോക്സ് വേരിയന്റിനായി ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നതാണ്.
MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

സോനെറ്റിന് ലഭിക്കുന്ന ബുക്കിംഗിന്റെ 46 ശതമാനവും ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ എന്നിവക്കായാണെന്ന് ചുരുക്കം. കിടിലൻ ഫീച്ചറുകളും, മത്സരാധിഷ്ഠിതമായ വിലയും പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളുമാണ് സോനെറ്റിന്റെ വിജയത്തിനു പിന്നിലെ രഹസ്യം.

ആദ്യത്തേത് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. ഇത് 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കുന്നു.
MOST READ: കോമ്പസ് എസ്യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

രണ്ടാമത്തെ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന് 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ഗിയർബോക്സ് എന്നിവയുമായി തെരഞ്ഞെടുക്കാൻ സാധിക്കും.

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. വ്യത്യസ്ത ട്യൂൺ അവസ്ഥയിലാണ് വാഗ്ദാനം ചെയ്യുന്നത്.ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 6.71 ലക്ഷം മുതൽ 12.9 ലക്ഷം രൂപ വരെയാണ് സോനെറ്റിന്റെ എക്സ്ഷോറൂം വില.
MOST READ: 'ക്ലവർ ലീസ്' എന്ന പുതിയ കാർ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ച് സ്കോഡ

ഫീച്ചർ ലിസ്റ്റിൽ വെന്റിലേറ്റഡ് സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്റ്റ് കാർ ടെക്, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയറുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ബോസ് പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റവും പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയെല്ലാം വാഹനത്തിലുണ്ട്.

അതീവ മത്സരാധിഷ്ഠിതമായ കോംപാക്ട് എസ്യുവി ശ്രേണിയിൽ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകളുമായാണ് കിയ സോനെറ്റ് മാറ്റുരയ്ക്കുന്നത്.