Just In
- 14 min ago
ആര്‍ട്ടിയോണും ഇന്ത്യയിലേക്ക്; പദ്ധതികള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
- 1 hr ago
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ
- 1 hr ago
പുതിയ സഫാരിയുടെ ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ടാറ്റ
- 2 hrs ago
കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ
Don't Miss
- News
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നു
- Movies
അനാവശ്യമായി ചൂടാകുന്നുണ്ടോ? ദേഷ്യം അല്പം കുറയ്ക്കൂ, അനൂപ് നിങ്ങള്‍ നല്ലൊരു പ്ലെയര്‍ ആയി വരികയാണെന്ന് അശ്വതി
- Sports
ക്രിക്കറ്റിനോടു വിട ചൊല്ലി യൂസുഫ് പഠാന്, എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
- Lifestyle
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- Finance
നെറ്റ്ഫ്ലിക്സിന്റെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ... 3,657 കോടി ചെലവിട്ട് വിപണി പിടിക്കും! എവിടെ?
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്
ആഴ്ചകള്‍ക്ക് മുന്നെയാണ് കിയ തങ്ങളുടെ മൂന്നാമത്തെ മോഡലായ സോനെറ്റിന്റെ ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനത്തില്‍ തന്നെ 6,523 ബുക്കിംഗ് സോനെറ്റ് വാരിക്കൂട്ടി.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബുക്കിംഗ് 10,000 യൂണിറ്റുകള്‍ പിന്നിട്ടു. 25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. കിയയുടെ അംഗീകൃത ഡീലര്‍ഷിപ്പ് മുഖേനയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാം.

ഡീസല്‍ ഓട്ടോമാറ്റിക് പ്രാരംഭ പതിപ്പും (HTK+) ഡീസല്‍ ഓട്ടോമാറ്റിക് ഉയര്‍ന്ന പതിപ്പായ (GTX+) മോഡലുകളുമാണ് കൂടുതലും ബുക്ക് ചെയ്യുന്നത്. പെട്രോള്‍ പതിപ്പില്‍ ടര്‍ബോ DCT GT-ലൈന്‍ (GTX+) മോഡലിനും ആവശ്യക്കാര്‍ ഏറെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: പ്രൈവറ്റ് ജെറ്റുകളിൽ പറക്കുന്ന ലോകോത്തര കായികതാരങ്ങൾ

അടുത്തിടെ വാഹനം വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വരും സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. വിലയും ആ അവസരത്തില്‍ മാത്രമാകും കിയ വെളിപ്പെടുത്തുക.

സോനെറ്റ് ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ വാഹനമാണ് സോനെറ്റ്.
MOST READ: പുത്തൻ ജാസിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

2020 ഓട്ടോ എക്സ്പോയിലാണ് സോനെറ്റിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ആദ്യമായി കിയ അവതരിപ്പിക്കുന്നത്. ഏപ്രില്‍-ജൂണ്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നാലെയെത്തിയ കൊവിഡ്-19 മഹാമാരിയും, ലോക്ക്ഡൗണും പദ്ധതികള്‍ മുഴുവന്‍ തകിടം മറിച്ചു.

സെല്‍റ്റോസ്, കാര്‍ണിവല്‍ മോഡലുകളുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് മൂന്നാമത്തെ മോഡലിനെ കിയ വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.
MOST READ: കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

വാഹനത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയാണെങ്കില്‍ അനന്തപുര്‍ പ്ലാന്റിലെ ഉത്പാദനം മൂന്ന് ഷിഫ്റ്റുകളിലേക്ക് വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുപുറമെ, പ്രതിവര്‍ഷം 50,000 യൂണിറ്റ് കയറ്റുമതിയും പ്ലാന്റ് ലക്ഷ്യമിടുന്നു. കിയ ഇന്ത്യ സോനെറ്റിനെ ഒന്നിലധികം ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യും. സെല്‍റ്റോസ്, സോനെറ്റ് കയറ്റുമതി എന്നിവ വരും മാസങ്ങളില്‍ കിയയെ ഒന്നാം നമ്പര്‍ കാര്‍ കയറ്റുമതിക്കാരാക്കാം.
MOST READ: ഹോട്ട് ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ബലേനോ

സെല്റ്റോസിനെപ്പോലെ, പുതിയ കിയ സോനെറ്റും ടെക്-ലൈന്‍, GT-ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും വിപണിയില്‍ എത്തുക. ടെക്-ലൈന്‍ (HTE, HTK, HTK +, HTX, HTX +), GT -ലൈന്‍ (GTX+ മാത്രം).

രണ്ട് വകഭേദങ്ങള്‍ക്കും സമാന കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. റെഡ് + ബ്ലാക്ക്, വൈറ്റ് പേള്‍ + ബ്ലാക്ക്, ബീജ് ഗോള്‍ഡ് + ബ്ലാക്ക് എന്നിങ്ങനെയാകും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

അതേസമയം സിംഗിള്‍-ടോണ്‍ പോര്‍ട്ട്ഫോളിയോയ്ക്ക് ഏഴ് ഓപ്ഷനുകളുണ്ട്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്റ്റീല്‍ സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഇന്റലിജന്‍സ് ബ്ലൂ, ബീജ് ഗോള്‍ഡ്.
Source: Rushlane