കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

സെൽറ്റോസ്, കാർണിവൽ എന്നീ മോഡലുകളിലൂടെ ഇന്ത്യയിൽ മികച്ച വിജയം കൈവരിച്ച കിയ മോട്ടോർസ് സെപ്റ്റംബറിൽ പുതിയ സോനെറ്റ് സബ്-4 മീറ്റർ എസ്‌യുവി പുറത്തിറക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിക്കുകയും അടുത്തിടെ വാഹനത്തിന്റെ ആഗോള അരങ്ങേറ്റത്തിനും രാജ്യം സാക്ഷ്യംവഹിച്ചിരുന്നു.

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ നിരയിൽ നിന്നും എത്തുന്ന ഏറ്റവും ചെറുതും താങ്ങാനാകാവുന്നതുമായ മോഡലാകും സോനെറ്റ്. ഇതിന് ഏഴ് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

കിയ സെൽറ്റോസിൽ കണ്ടതുപോലെ ടെക് ലൈനിന്റെയും ജിടി ലൈനിന്റെയും രണ്ട് വേരിയന്റുകളിൽ സോനെറ്റ് വാഗ്ദാനം ചെയ്യും. ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പുത്തൻ കോംപാക്‌ട് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. ഒപ്പം പെട്രോൾ, ഡീസൽ എഞ്ചിൻ നിരയും ഇരുമോഡലുകളും പങ്കിടും.

MOST READ: പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

റഷ്‌ലൈൻ പുറത്തുവിട്ട കിയ സോനെറ്റിന്റെ ബ്രോഷർ ഈ പുതിയ വിശദാംശങ്ങളെല്ലാം സ്ഥിരീകരിക്കുന്നു. ചെറിയ എസ്‌യുവി രണ്ട് പെട്രോൾ, രണ്ട് ഡീസൽ എന്നിങ്ങനെ നാല് ഓപ്ഷനുകളായിരിക്കും വാഹനത്തിൽ അണിനിരക്കുക.

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

1.2 ലിറ്റർ നാല് സിലിണ്ടർ, 1.0 ലിറ്റർ ടർബോചാർജ്ഡ് എന്നിവയായിരിക്കും പെട്രോൾ യൂണിറ്റുകൾ. ആദ്യത്തേത് അഞ്ച് സ്‌പീഡ് മാനുവൽ ഗിയർ ബോക്സുമായി മാത്രം ലഭ്യമാകുമ്പോൾ ടർബോ യൂണിറ്റ് ആറ് സ്പീഡ് iMT-യും ഏഴ് സ്പീഡ് ഡിസിടിയും വാഗ്‌ദാനം ചെയ്യും. ടർബോ സോനെറ്റിനൊപ്പം മാനുവൽ ഗിയർബോക്സ് ഓഫർ ഇല്ല.

MOST READ: ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

അതേസമയം കിയ സെൽറ്റോസിലെ അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാകും സോനെറ്റിൽ ഇടംപിടിക്കുക. ഇതിൽ ആറ് സ്പീഡ് മാനുവൽ രണ്ടാമത്തേതിന് ഓട്ടോമാറ്റികും ആണ് തെരഞ്ഞെടുക്കാൻ സാധിക്കുക.

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

പുതിയ ബ്രോഷർ കിയ സോനെറ്റിന്റെ സവിശേഷതകളും വ്യക്തമാക്കുന്നുണ്ട്. സെൽ‌റ്റോസിൽ നിന്ന് ഉത്ഭവിച്ച സെഗ്‌മെന്റിന്റെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സോനെറ്റ് വാഗ്ദാനം ചെയ്യുമെന്ന് വാഹന നിർമാതാവ് സ്ഥിരീകരിച്ചു. അതോടൊപ്പം സബ് കോംപാക്റ്റ് എസ്‌യുവിയിൽ ആദ്യമായി വെന്റിലേറ്റഡ് ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകളും കിയ അവതരിപ്പിക്കും.

MOST READ: മൊബിലിറ്റി മെമ്പര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

കാറിലെ ഇൻ-ക്യാബിൻ വായുവിനെ ശുദ്ധീകരിക്കുന്ന ഒരു പ്രധാന സവിശേഷതയായ ഡിസ്പ്ലേയുള്ള എയർ പ്യൂരിഫയറും സോനെറ്റിനെ വ്യത്യസ്തമാക്കും. രാജ്യത്തെ കൊവിഡ്-19 മഹാമാരിയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ വൈറസ് പരിരക്ഷയുള്ള ഈ സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ ഒരു അധിക നേട്ടമാണ്.

കിയ സോനെറ്റിന്റെ ബ്രോഷർ പുറത്ത്, അറിയാം അധിക സവിശേഷതകൾ

കൂടാതെ യു‌വി‌ഒ കണക്റ്റ്, ഇലക്ട്രിക് സൺറൂഫ്, വയർലെസ് മൊബൈൽ ചാർജിംഗ്, ജിടി ലൈൻ വേരിയന്റിലെ ട്രാക്ഷൻ കൺട്രോൾ,ജിടി ലൈൻ വേരിയന്റിലെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും, പൂർണ എൽഇഡി ഹെഡ്-ടെയിൽ ലൈറ്റുകളും കിയ സോനെറ്റിനെ കോംപാക്‌ട് എസ്‌യുവി നിരയിൽ വ്യത്യസ്‌തനാക്കും.

Most Read Articles

Malayalam
English summary
Kia Sonet Compact SUV Brochure Leaked. Read in Malayalam
Story first published: Monday, August 17, 2020, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X