ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

കിയ മോട്ടോർസ് ഇന്ത്യ ഒടുവിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോനെറ്റ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

രാജ്യത്തെ ഉയർന്ന മത്സരാധിഷ്ഠിത സബ്-4 മീറ്റർ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലാണ് പുതിയ കിയ സോനെറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. 6.71 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

രാജ്യത്ത് കോംപാക്ട്-എസ്‌യുവിക്കായി വളരെയധികം പ്രതികരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കിയ സോനെറ്റ് ലോഞ്ച് പരിപാടിയിൽ കമ്പനി അറിയിച്ചു. ഓഗസ്റ്റിൽ ആരംഭിച്ച സോനെറ്റിന്റെ ബുക്കിംഗ് 25,000 യൂണിറ്റുകൾ മറികടന്നതായി കമ്പനി വ്യക്തമാക്കി.

MOST READ: XL6 എംപിവിയുടെ വല്ല്യേട്ടനെ പരിചയപ്പെടാം; ഏഴ് സീറ്റർ XL7

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

ആദ്യ ദിവസം രജിസ്റ്റർ ചെയ്ത 6,500 യൂണിറ്റ് ബുക്കിംഗുകൾക്ക് ശേഷം, ലോഞ്ച് ചെയ്യുന്നതുവരെ കമ്പനിക്ക് പ്രതിദിനം ശരാശരി 1000 യൂണിറ്റ് ബുക്കിംഗ് ലഭിക്കുന്നത് തുടരുകയാണെന്നും കിയ മോട്ടോർസ് വ്യക്തമാക്കി. സോനെറ്റ് എസ്‌യുവിയുടെ റേഞ്ച്-ടോപ്പിംഗ് GTX+ വേരിയന്റിനാണ് മിക്ക ബുക്കിംഗുകളും.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

ഡീസൽ ഓട്ടോമാറ്റിക്, ടർബോ-പെട്രോൾ iMT പവർട്രെയിനുകളുള്ള GTX+ വേരിയന്റാണ് സോനെറ്റ് കോംപാക്ട്-എസ്‌യുവിയിൽ ഏറ്റവും പ്രചാരമുള്ളതെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22-ന്

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

കിയ സോനെറ്റിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കും. കോംപാക്ട്-എസ്‌യുവിക്കായി ഇതിനകം തന്നെ രണ്ട് മാസത്തേക്കുള്ള കാത്തിരിപ്പ് കാലയളവുണ്ട്.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

റിപ്പോർട്ടുകൾ പ്രകാരം, GT-ലൈൻ വേരിയന്റിനായുള്ള കാത്തിരിപ്പ് കാലാവധി നിലവിൽ നാല്-അഞ്ച് ആഴ്ചയാണ്, ടെക്-ലൈൻ മോഡലുകൾക്ക് എട്ട് മുതൽ ഒമ്പത് ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

MOST READ: ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

കിയ സോനെറ്റിന്റെ അമിതമായ ആവശ്യം കണക്കിലെടുത്ത്, കോംപാക്ട്-എസ്‌യുവിയുടെ ഒരു ലക്ഷത്തോളം യൂണിറ്റുകൾ ആദ്യ വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വിൽക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഇതേ കാലയളവിൽ 50,000 യൂണിറ്റ് കയറ്റുമതി ലക്ഷ്യമിട്ട് എസ്‌യുവി മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും അയയ്ക്കും.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

കിയ സോനെറ്റിന്റെ എല്ലാ വകഭേദങ്ങളും നിരവധി സവിശേഷതകൾ, ഉപകരണങ്ങൾ, കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്നു. ഇവ ബോൾഡ്, സ്‌പോർടി സ്റ്റൈലിംഗിനൊപ്പം സെഗ്‌മെന്റിലെ ആകർഷകമായ ഓഫറുകളാക്കുന്നു.

MOST READ: നേക്കഡ് സ്പോർട്ടിൽ നിന്ന് ഹാർഡ്-കോർ സ്‌ക്രാംബ്ലറായി പൾസർ NS 200

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

വിപണിയിലെ മറ്റ് കോംപാക്ട്-എസ്‌യുവി ഓഫറുകളായ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയ്ക്ക് എതിരെയാണ് സോനെറ്റ് മത്സരിക്കുന്നത്.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

മൂന്ന് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കിയ സോണറ്റിൽ വരുന്നത്. 83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 120 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ഉൾപ്പെടുന്നു.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

1.2 ലിറ്റർ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റുമായി ഇണചേരുമ്പോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ മോഡൽ ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സുമായി യോജിക്കുന്നു.

ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

1.5 ലിറ്റർ CRDi യൂണിറ്റിന്റെ രൂപത്തിലാണ് ഡീസൽ എഞ്ചിൻ വരുന്നത്, രണ്ട് ട്യൂണിംഗുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന സ്റ്റേറ്റിൽ 100 bhp, 240 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ആവശ്യക്കാർ ഏറെ; 2500 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു. ഉയർന്ന ട്യൂണിംഗ് യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം പുറന്തള്ളുന്നു, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
KIA Sonet Compact SUV Clocks 25000 Bookings. Read in Malayalam.
Story first published: Friday, September 18, 2020, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X