കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

കിയ മോട്ടോർസ് ഇന്ത്യ ആഗോളതലത്തിൽ തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ സോനെറ്റ് ഇന്ത്യയിൽ പുറത്തിറക്കി.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

പുതിയ കിയ സോനെറ്റ് ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവി ഓഫറാണ്, കൂടാതെ സെൽറ്റോസിനെ പിന്തുടർന്ന് കമ്പനിയുടെ രണ്ടാമത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ' ഉൽ‌പ്പന്നമാണെന്നും പറയപ്പെടുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ കൺസെപ്റ്റ് അവതരിപ്പിച്ചതുമുതൽ കിയ സോനെറ്റ് ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉൽപ്പന്നമാണ്.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ലോഞ്ച് ചെയ്യുന്ന സമയത്ത് ഉയർന്ന മത്സരമുള്ള കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് സോനെറ്റ് സ്ഥാനം പിടിക്കുക. ഇന്ത്യൻ വിപണിയിലെത്തുന്നതിന് മുന്നോടിയായി, പുതിയ കിയ സോനെറ്റിന്റെ ഒരു ഫസ്റ്റ് ലുക്ക് റിവ്യൂ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഡിസൈനും സ്റ്റൈലിംഗും

കിയ സോനെറ്റ് കോംപാക്ട്-എസ്‌യുവി വളരെ ഷാർപ്പും സ്റ്റൈലിഷ് രൂപകൽപ്പനയുമായാണ് വരുന്നത്, എന്നാലും വാഹനം ബ്രാൻഡിന്റെ സിഗ്നേച്ചർ ഘടകങ്ങൾ നിലനിർത്തുന്നു. എല്ലായിടത്തും ബോൾഡും, ഡിസ്രപ്റ്റീവും, ഡൈനാമിക്കുമായ സ്റ്റൈലിംഗ് സോനെറ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ പറയുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

മുന്നിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ കിയ സോനെറ്റ് ബ്രാൻഡിന്റെ സിഗ്‌നേച്ചർ ടൈഗർ-മൂക്ക് ഗ്രില്ല് നില നിർത്തുന്നു, മധ്യത്തിൽ രണ്ട് ഐഡന്റേഷനുകൾ ഉൾക്കൊള്ളുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഈ ഗ്രില്ല് ഒരു ത്രിമാന മെഷ് ഉപയോഗിച്ചാണ് വരുന്നത്, കൂടാതെ വളരെ പ്രീമിയം ലുക്കും നൽകുന്നു. സംയോജിത ഹാർട്ട്ബീറ്റ് എൽഇഡി ഡിആർഎല്ലുകളുള്ള ക്രൗൺ ജുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ ഗ്രില്ലിന് ഇരുവശത്തും കാണാം.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

താഴേക്ക്, കിയ സോനെറ്റ് ഒരു ജോടി എൽഇഡി ഫോഗ് ലാമ്പുകളും ബമ്പറിൽ പ്രദർശിപ്പിക്കുന്നു, അതിൽ ടർബോ ആകൃതിയിലുള്ള സ്‌കിഡ് പ്ലേറ്റുകളും ഉൾക്കൊള്ളുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, കിയ സോനെറ്റ് ചുരുങ്ങിയ സ്റ്റൈലിംഗ് ഘടകങ്ങളുള്ള ഒരു വൃത്തിയുള്ള ഡിസൈൻ അവതരിപ്പിക്കുന്നു. 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുള്ള ചതുരാകൃതിയിൽ വരുന്ന വീൽ ആർച്ചുകൾ എസ്‌യുവിയുടെ സവിശേഷതയാണ്.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ബ്ലാക്ക്ഔട്ട് റൂഫും ഇരട്ട ടോൺ പെയിന്റ് സ്കീമും സോനെറ്റിനുണ്ട്, അതുല്യമായി രൂപകൽപ്പന ചെയ്ത C-പില്ലർ ഇതിന് ഫ്ലോട്ടിംഗ്-റൂഫ് രൂപം നൽകുന്നു. റഫൂഫിലെ സിൽവർ റെയിലുകൾ, വശങ്ങളിൽ നിന്ന് വാഹനത്തിന് ഒരു ബോൾഡ് സ്റ്റൈലിംഗ് നൽകുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

അവസാനമായി, കോംപാക്ട്-എസ്‌യുവിയുടെ പിൻ‌ പ്രൊഫൈലിന്റെ സവിശേഷതയും ഹാർട്ട്ബീറ്റ് എൽ‌ഇഡി ടൈൽ‌ലൈറ്റുകളാണ്, അതുല്യമായ റിഫ്ലക്ടർ സ്ട്രിപ്പ് ഉപയോഗിച്ച് ഇവ ബന്ധിപ്പിച്ചിരിക്കുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ബൂട്ട്-ലിഡ് വൃത്തിയുള്ളതും സോനെറ്റ് ബാഡ്‌ജിംഗിനൊപ്പം ബ്രാൻഡ് ലോഗോയും അവതരിപ്പിക്കുന്നു. കിയ സോനെറ്റിന്റെ GT-ലൈൻ പതിപ്പുകൾ ഇരട്ട മഫ്ലർ ഡിസൈനും പിൻ ബമ്പറിലെ സ്‌കിഡ് പ്ലേറ്റിൽ സ്‌പോർടി ഡിഫ്യൂസർ-ഫിനുകൾക്കൊപ്പം വരുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

കോക്ക്പിറ്റും ഇന്റീരിയറുകളും

കിയ സോനെറ്റിന്റെ ക്യാബിനിലേക്ക് നീങ്ങുമ്പോൾ കോംപാക്ട്-എസ്‌യുവി ബോൾഡ്, സ്റ്റൈലിഷ്, പ്രീമിയം ഡിസൈൻ തീം അകത്തും മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

സോനെറ്റിന്റെ ഇന്റീരിയറുകൾ വളരെ പ്രീമിയമായി കാണപ്പെടുന്നു, ഒപ്പം സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും ഉപകരണങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

കോക്ക്പിറ്റിൽ നിന്ന് ആരംഭിക്കുന്ന കിയ സോണറ്റിൽ സ്റ്റൈലിഷ് ലെതർ പൊതിഞ്ഞ മൂന്ന്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ (GT-ലൈനിൽ D-കട്ട്) അവതരിപ്പിക്കുന്നു. ഓഡിയോയ്ക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നിരവധി മൗണ്ട് ചെയ്ത കൺട്രോളുമായാണ് ഇത് വരുന്നത്.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

സ്റ്റിയറിംഗ് വീലിന് പിന്നിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 4.2 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയുണ്ട്, ചുറ്റും അനലോഗ് ടാക്കോമീറ്ററും ഫ്യുവൽ ഗേജും ഘടിപ്പിച്ചിരിക്കുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷൻ, TPMS എന്നിവയും മറ്റ് ചില വിവരങ്ങളും സെൻ‌ട്രൽ ഡിസ്‌പ്ലേ നൽകുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഡാഷ്‌ബോർഡിന്റെ സെൻട്രൽ കൺസോളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഉണ്ട്.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ബ്രാൻഡിന്റെ UVO കണക്റ്റഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അന്തർനിർമ്മിത നാവിഗേഷനും ഡിസ്‌പ്ലേയിൽ ഉണ്ട്. ഈ UVO കണക്റ്റഡ് സാങ്കേതികവിദ്യ കൂടുതൽ‌ സവിശേഷതകളും പ്രവർ‌ത്തനങ്ങളും നൽകുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഡാഷ്‌ബോർഡിൽ തന്നെ പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെ, കിയ സോണറ്റിൽ ലംബമായ എസി വെന്റുകളും ഉണ്ട്, മധ്യത്തിൽ ഫിസിക്കൽ ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകളും ഉണ്ട്. താഴേയ്‌ക്ക് വയർലെസ് ഫോൺ ചാർജിംഗിനും ഇടം കമ്പനി നൽകിയിട്ടുണ്ട്.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഗിയർ ലിവറിന് ചുറ്റും സിൽവർ ആക്സന്റുകളും സെൻട്രൽ കൺസോളിൽ വരുന്നു. ഈ സിൽവർ ആക്സന്റുകൾ സ്റ്റിയറിംഗ് വീലിലും എസി വെന്റുകളിലും ചുറ്റുപാടും കാണാൻ സാധിക്കും.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ക്യാബിൻ തന്നെ വിശാലമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു, ഇത് നാല് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാൻ അനുവദിക്കുന്നു. ഏറ്റവും ഉയർന്ന പതിപ്പിലെ സീറ്റുകൾ ലെതറിൽ പൊതിഞ്ഞവായാണ്.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

മുൻ സീറ്റുകൾ വെന്റിലേറ്റഡ് ഫംഗ്ഷനോടുകൂടിയാണ് വരുന്നത്. പിൻ സീറ്റുകൾ മികച്ച പിന്തുണയും സെൻട്രൽ ആംസ്ട്രെസ്റ്റും നൽകുന്നു, ഇത് കംഫർട്ട് ലെവലുകൾ വർധിപ്പിക്കും.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

സവിശേഷതകൾ

കിയ സോനെറ്റ് കോംപാക്ട്-എസ്‌യുവി സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത് ഈ വിഭാഗത്തിലെ ഏറ്റവും ആകർഷകമായ ഓഫറാണ്. കിയ സോനെറ്റിൽ ലഭ്യമായ സവിശേഷതകളുടെ ഒരു ലിസ്റ്റ് ഇതാ:

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

* പൂർണ്ണ എൽഇഡി ലൈറ്റിംഗ്

* 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ

* ഇലക്ട്രിക് സൺറൂഫ്

* 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

* 4.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ

* വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ

* വയർലെസ് ചാർജിംഗ്

* എൽഇഡി മൂഡ് ലൈറ്റിംഗ്

* സബ്‌വൂഫറിനൊപ്പം ബോസ് 7 -സ്പീക്കർ സിസ്റ്റം

* സ്മാർട്ട്-എയർ പ്യൂരിഫയർ

* മൾട്ടി ഡ്രൈവ് മോഡുകൾ

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

കിയ സോനെറ്റിൽ പ്രതീക്ഷിക്കുന്ന ചില സവിശേഷതകൾ മാത്രമാണ് ഇവ. GT-ലൈൻ പതിപ്പുകൾ നിരവധി അധിക സ്റ്റൈലിംഗ് ഘടകങ്ങളും മറ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യും.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

സുരക്ഷാ ഉപകരണങ്ങൾ

കംഫർട്ട്, ആഢംബര സവിശേഷതകൾ എന്നിവയ്‌ക്ക് പുറമേ, നിരവധി സുരക്ഷാ ഉപകരണങ്ങളും കിയ സോണറ്റിൽ ലഭ്യമാണ്. ഈ സുരക്ഷാ സവിശേഷതകൾ എല്ലാ വേരിയന്റുകളിലും പതിപ്പുകളിലും സ്റ്റാൻഡേർഡാണ്. ഓഫറിലെ ചില സുരക്ഷാ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

* ആറ് എയർബാഗുകൾ

* ട്രാക്ഷൻ കൺട്രോൾ

* ABS + EBD

* ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്)

* ESC, HAC, VSM, ബ്രേക്ക് അസിസ്റ്റ്

* പ്രൊജക്ടർ ഫോഗ് ലാമ്പുകൾ

* ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ

കിയ സോനെറ്റ് കോംപാക്ട്-എസ്‌യുവി ഹ്യുണ്ടായി വെന്യുവിൽ വാഗ്ദാനം ചെയ്യുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പറയപ്പെടുന്നു. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ T-GDi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ബി‌എസ് VI കംപ്ലയിന്റാണ്, മാത്രമല്ല അതിന്റെ കസിൻ ഹ്യുണ്ടായി വെന്യുവിലെ അതേ പവർ, ടോർക്ക് കണക്കുകൾ ഉൽ‌പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

പെട്രോളിന് അഞ്ച് സ്പീഡ് മാനുവൽ, ഡീസലിന് ആറ് സ്പീഡ് മാനുവൽ എന്നിങ്ങനെ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസലും മാനുവൽ ഗിയർബോക്‌സിനൊപ്പം സ്റ്റാൻഡേർഡായി വരും.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

1.5 ലിറ്റർ CRDi യൂണിറ്റിന് ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റും ലഭിക്കും. 1.0 ലിറ്റർ T-GDi പെട്രോൾ യൂണിറ്റിന് ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് അല്ലെങ്കിൽ അടുത്തിടെ വെന്യുവിൽ അരങ്ങേറിയ ഏറ്റവും പുതിയ ആറ് സ്പീഡ് IMT ഗിയർബോക്സ് ലഭിക്കും.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

കിയ സോനെറ്റ് എതിരാളികൾ

സോനെറ്റ് എസ്‌യുവി ഈ മാസാവസാനം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യൻ വിപണിയിൽ എത്തികഴിഞ്ഞാൽ, കിയ സോനെറ്റ് വളരെയധികം മത്സരമുള്ള സബ് കോംപാക്ട് എസ്‌യുവി ഓഫറിംഗിൽ സ്ഥാനം പിടിക്കും.

കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 300 തുടങ്ങിയവയ്ക്ക് എതിരെ വാഹനം മത്സരിക്കും.

Most Read Articles

Malayalam
English summary
KIA Sonet First Look Review Designs Interior Features Specs Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X