കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

വെറും രണ്ട് മോഡലുകളെ മാത്രം വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ മുഖ്യധാര കാർ നിർമാതാക്കളായി മാറിയ കിയ മോട്ടോർസ് തങ്ങളുടെ ആദ്യത്തെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിനെ 2020 ഓഗസ്റ്റ് ഏഴിന് ഔദ്യോഗികമായി പുറത്തിറക്കും.

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

എന്നാൽ ഓഗസ്റ്റ് പകുതിയോടെ മാത്രമേ പുത്തൻ മോഡലിനായുള്ള ബുക്കിംഗ് ആരംഭിക്കുക്കുകയുള്ളൂവെന്നും വിലയും ഔദ്യോഗിക വിപണി അവതരണവും 2020 സെപ്റ്റംബറിലായിരിക്കും നടക്കുകയെന്നുമാണ് ഇപ്പോൾ കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

ഇന്ത്യയിൽ പ്രതിവർഷം സോനെറ്റിന്റെ 1,00,000 യൂണിറ്റുകളും കയറ്റുമതിക്കായി 50,000 യൂണിറ്റുകളുടെ വിൽപ്പനയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കിയ സോനെറ്റ് ഇന്ത്യയിൽ കടുത്ത മത്സര വിഭാഗത്തിലേക്കാണ് പ്രവേശിക്കുന്നത്.

MOST READ: മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ഡിജിറ്റല്‍ അന്വേഷണങ്ങളില്‍ 45 ശതമാനം വളര്‍ച്ച

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

അതിനാൽ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ മുൻനിര സവിശേഷതകളോടെയാകും അണിനിരക്കുക. സെൽറ്റോസ് എസ്‌യുവിയെപ്പോലെ സോനെറ്റിനും ടെക് ലൈനും ജിടി ലൈൻ പാക്കേജുകളും ഒന്നിലധികം വില ശ്രേണിയിൽ വേരിയന്റുകളുടെ ഒരു നീണ്ട പട്ടികയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കിയയുടെ യുവിഒ ഇൻ-കാർ കണക്റ്റിവിറ്റി ടെക്, ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ് എന്നിവ പോലുള്ള സ്‌പോർട്‌സ് ഉപകരണങ്ങളും വാഹനത്തിൽ പ്രതീക്ഷിക്കാം.

MOST READ: നാലാം തലമുറ സ്കോഡ ഒക്ടാവിയ ഇന്ത്യൻ വിപണിയിൽ എത്തുന്നത് വൈകും

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി എത്തുന്നതിനാൽ അതേ എഞ്ചിൻ ഓപ്ഷനുകളും കിയ സോനെറ്റ് പരിചയപ്പെടുത്തും. അതായത് 1.2 ലിറ്റർ പെട്രോൾ മാനുവൽ, ഡ്യുവൽ ക്ലച്ച് ഓട്ടോ ഓപ്ഷനുകളുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ മാനുവൽ, ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 1.5 ലിറ്റർ ഡീസൽ എന്നിവയായിരിക്കും ശ്രേണിയിൽ ഇടംപിടിക്കുക.

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

മോടികൂട്ടാൻ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള ക്ലച്ച് ലെസ് മാനുവൽ ഓപ്ഷനും (iMT) ഓഫറിൽ ഉണ്ടാകും. ഈ സാങ്കേതികവിദ്യ ഹ്യുണ്ടായി വെന്യുവിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. കിയ മോട്ടോർസിന്റെ ആന്ധ്രാപ്രദേശിലെ പ്ലാന്റ് സോനെറ്റിന്റെ ലോകത്തിലെ ഏക ഉത്‌പാദന കേന്ദ്രമായിരിക്കും എന്നതും ശ്രദ്ധേയമാണ്.

MOST READ: പുതുതലമുറ റോൾസ് റോയ്‌സ് ഗോസ്റ്റ് ഒരുങ്ങുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

ഇത് കോം‌പാക്‌ട് എസ്‌യുവിയുടെ വലിയ കയറ്റുമതി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. ഇതിനോടകം തന്നെ സോനെറ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനത്തെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കിയ.

കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

2020 ഓട്ടോ എക്‌സ്‌പോയിലാണ് സോനെറ്റിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ കൊറിയൻ ബ്രാൻഡ് വെളിപ്പെടുത്തുന്നത്. ഇതിനോട് ഏറെക്കുറെ സാമ്യം പുലര്‍ത്തുന്ന രീതിയില്‍ തന്നെയാണ് വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പും ഒരുങ്ങിയിരിക്കുന്നതെന്ന് പരീക്ഷണയോട്ട ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Kia Sonet Compact SUV India Launch On 2020 September. Read in Malayalam
Story first published: Tuesday, July 28, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X