കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ പരസ്യ വീഡിയോ കാണാം

കൊറിയൻ നിർമാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ പുതിയ സോനെറ്റ് സ്മോൾ എസ്‌യുവിയെ ഉടൻ ഇന്ത്യയിൽ പുറത്തിറക്കും. അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

അടുത്തിടെ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് സോനെറ്റിനെ കിയ ആദ്യമായി പ്രദർശിപ്പിച്ചത്. ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളുമായാണ് കിയ സോനെറ്റിന്റെ മത്സരം.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

ഹ്യുണ്ടായിയുടെ കോംപാക്ട് എസ്‌യുവിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കിയ സോനെറ്റും ഒരുങ്ങുന്നത്. വിപണിയിൽ സെൽറ്റോസിന് താഴെയായി പുതിയ മോഡലിനെ കമ്പനി സ്ഥാപിക്കും. എൽഇഡി ഹെഡ് ലൈറ്റ്, ടെയിൽ ലാമ്പുകൾ, ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, റിയർ ബമ്പറിൽ നമ്പർ പ്ലേറ്റ് ഹൗസിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിൽ കാണും.

കിയ സോനെറ്റ് എസ്‌യുവിയുടെ ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കിയ പുറത്തുവിട്ടു. എസ്‌യുവിയുടെഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോളുകൾ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്കിന് സമാനമായ കിയയുടെ യുവിഒ കണക്റ്റുചെയ്‌ത സവിശേഷതകൾ സോനെറ്റിന് ലഭിക്കും.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

യുവിഒ കണക്റ്റിവിറ്റി ആപ്ലിക്കേഷൻ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 37 ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. അതിൽ നാവിഗേഷൻ, സേഫ്റ്റി, സെക്യൂരിറ്റി, വെഹിക്കിൾ മാനേജ്മെന്റ്, റിമോട്ട് കൺട്രോൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉപകരണങ്ങളിൽ ഒന്നിലധികം എയർബാഗുകൾ, സ്പീഡ് അലേർട്ട്, എബിഎസ്, ഇബിഡി എന്നിവയും മറ്റ് അധിക ഘടകങ്ങളും ഉൾപ്പെടും.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

കിയ സോനെറ്റ് അതിന്റെ എഞ്ചിൻ നിര ഹ്യുണ്ടായി വെന്യുവുമായി പങ്കിടും. 125 bhp പവറും 172 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, 83 bhp, 114 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിൻ തുടങ്ങിയവ ലൈനപ്പിൽ ഉൾപ്പെടും.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

അതോടൊപ്പം കിയ സെൽറ്റോസിന് കരുത്ത് പകരുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും സോനെറ്റിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി എഞ്ചിനുകൾ ജോടിയാക്കും. ഉയർന്ന മത്സരാധിഷ്ഠിത സബ് 4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് സോനെറ്റ് പ്രവേശിക്കുമ്പോൾ ഏഴ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കമ്പനി പ്ലാന്റിലാണ് സോനെറ്റിന്റെ ഉത്പാദനം പൂർത്തിയാക്കുന്നത്.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

ആദ്യ ഉൽപ്പന്നങ്ങളായ സെൽറ്റോസ്, കാർണിവൽ എന്നിവയിലൂടെ രാജ്യത്ത് ശ്രദ്ധേയമായ ഒരു ബ്രാൻഡ് ഇമേജ് സൃഷ്ടിക്കാൻ കിയയ്ക്ക് കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി സെൽറ്റോസ് ഇതിനകം മാറി. അതിനാൽ വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി വിപണി പിടിക്കാൻ സോനെറ്റുമായി കിയ, ആദ്യ ടെലിവിഷൻ പരസ്യ വീഡിയോ കാണാം

സോനെറ്റ് പുറത്തിറങ്ങുന്നതോടെ എസ്‌യുവി വിഭാഗത്തിലും ഇന്ത്യൻ വാഹന വ്യവസായത്തിലും തങ്ങളുടെ വിപണി വിഹിതം ഇതിലും ഉയർന്ന ശതമാനത്തിലേക്ക് വർധിപ്പിക്കാമെന്ന് കിയ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Kia Sonet compact SUV official TVC video. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X