കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് മാറ്റുരയ്ക്കാൻ എത്തുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ പുത്തൻ സോനെറ്റ്. നിലവിൽ ഈ വിഭാഗത്തെ ഭരിക്കുന്ന മാരുതി ബ്രെസക്കും ഹ്യുണ്ടായി വെന്യുവിനും കിരീടം നഷ്‌ടപ്പെടുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

സെഗ്‌മെന്റിലെ ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട് തുടങ്ങിയ കാറുകളും കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ തങ്ങളുടെതായ ഇടംനേടിയെടുത്തവരാണ്. അടുത്ത മാസം സോനെറ്റ് വിപണിയിലെത്തും അതോടെ ഈ വിഭാഗം കൂടുതൽ ശ്രദ്ധയാകും ആകർഷിക്കുക.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

ഇതിനകം തന്നെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയ കിയയ്ക്ക് ആദ്യം ദിനം തന്നെ 6,500 ഓളം ബുക്കിംഗുകൾ കൈപ്പിടിയിലാക്കാൻ സാധിച്ചു. ചരുക്കി പറഞ്ഞാൽ വിപണിയിൽ എത്തുന്നതിനു മുമ്പേതന്നെ സെൽറ്റോസിനെപ്പോലെ കിയ സോനെറ്റ് ഇതിനകം ജനപ്രിയമായിത്തീർന്നിരിക്കുന്നു.

MOST READ: 2021 പനാമേര ഫെയ്‌സ്‌ലിഫ്റ്റ്‌ പുറത്തിറക്കി പോർഷ

ഉപഭോക്താക്കളിലേക്ക് വാഹനത്തെ കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കിയ ഇപ്പോൾ സോനെറ്റിന്റെ ഒരു ഔദ്യോഗിക വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പുത്തൻ എസ്‌യുവി അണിനിരത്തുന്ന ഫീച്ചറുകളും സവിശേഷതകളുമാണ് കമ്പനി എടുത്തുകാണിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

വീഡിയോ ആരംഭിക്കുന്നത് സോനെറ്റിന്റെ പുറംമോടി ഹൈലൈറ്റ് ചെയ്‌തു കൊണ്ടാണ്. രണ്ട് വകഭേദങ്ങളിലായി എത്തുന്ന വാഹനം സെൽറ്റോസിനെ പോലെ തന്നെ ടെക് ലൈനിലും ജിടി ലൈനിലും ലഭ്യമാണ്. ബോഡിയിൽ ചുറ്റുമുള്ള സിൽവർ ക്രോം ആക്‌സന്റുകളോടുകൂടിയ പതിവ് പതിപ്പാണ് ടെക് ലൈൻ. അതേസമയം ജിടി ലൈനിന് കൂടുതൽ സ്പോർട്ടിയർ നിലപാട് നൽകാൻ റെഡ് ആക്‌സന്റുകളും ലഭിക്കുന്നു.

MOST READ: പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

സോനെറ്റിന് കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ, എല്ലാ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാർട്ട്ബീറ്റ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, മസ്കുലർ ഫ്രണ്ട് ബമ്പറിൽ പ്രൊജക്ടർ തരം ഫോഗ് ലാമ്പുകൾ എന്നിവയും ലഭിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഒരു സിൽവർ ഫിനിഷ്ഡ് ഫോക്സ് സ്കിഡ് പ്ലേറ്റും മനോഹരമായി നൽകിയിക്കുന്നു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

ഇനി വശങ്ങളിലേക്ക് നോക്കിയാൽ സോനെറ്റിന്റെ ജിടി ലൈൻ വേരിയന്റിൽ റെഡ് കാലിപ്പറുകളുള്ള 16 ഇഞ്ച് സ്‌പോർട്ടി ലുക്കിംഗ് അലോയ് വീലുകളിലേക്കാകും ആദ്യം കണ്ണെത്തുക. വീൽ ആർച്ചുകൾക്ക് മുകളിലുള്ള ക്ലാഡിംഗും കാറിന്റെ വശവും ഫ്ലോട്ടിംഗ് റൂഫ് റെയിലിനൊപ്പം ഒരു എസ്‌യുവി പ്രതീകം നൽകുമ്പോൾ ക്രോം ഹാൻഡിൽ ബാറുകൾ, ഗ്ലോസ് ബ്ലാക്ക് മേൽക്കൂര എന്നിവ ഇതിന് പ്രീമിയം രൂപവും സമ്മാനിക്കുന്നു.

MOST READ: YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

പിന്നിലേക്ക് നീങ്ങുമ്പോൾ രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ഒരു റിഫ്ലക്ടർ ബാർ ഉള്ള പൂർണ എൽഇഡി ടെയിൽ ലാമ്പാണ് സോനെറ്റിൽ ലഭ്യമാകുന്നത്. റിയർ ബമ്പർ മസ്ക്കുലർ ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ ഗ്ലോസ്സ് ബ്ലാക്കും താഴത്തെ ഭാഗത്ത് സിൽവർ ഫിനിഷും ഉണ്ട്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

അകത്തളത്തിലേക്ക് നീങ്ങുമ്പോൾ ധാരാളം സവിശേഷതകളുള്ള മനോഹരമായ ക്യാബിൻ തന്നെയാണ് കിയ സോനെറ്റിൽ സമ്മാനിച്ചിരിക്കുന്നത്. ഇതിന് മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീലുണ്ട്. കൂടാതെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കോംപാക്‌ട് എസ്‌യുവിയെ വ്യത്യ‌സ്‌തനാക്കും.

MOST READ: വേഗരാജാവ് ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

യുവിഒ കണക്റ്റ് സവിശേഷത, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജിംഗ്, ബോസ് സ്പീക്കർ സിസ്റ്റം, ലെതറെറ്റ് സീറ്റുകൾ, റിയർ എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ് എയർ പ്യൂരിഫയർ തുടങ്ങിയവയും സോനെറ്റിന്റെ ഇന്റീരിയറിലെ പ്രധാന സവിശേഷതകളാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, 6 എയർബാഗുകൾ വരെ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എബിഎസ്, ഇഎസ്‌സി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ സുരക്ഷാ സവിശേഷതകളിൽ ഇടംപിടിച്ചിരിക്കുന്നു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളോടെ വിപണിയിൽ എത്തുമ്പോൾ എസ്‌യുവി നിരയിൽ തന്നെ ഒരു തരംഗമായി മാറാൻ സോനെറ്റിന് സാധിച്ചേക്കും. iMT, മാനുവൽ, 7 സ്പീഡ് ഡിസിടി ഗിയർബോക്‌സിനൊപ്പം 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

മാനുവൽ ഗിയർബോക്സുള്ള 1.2 ലിറ്റർ NA പെട്രോൾ, മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ള 1.5 ലിറ്റർ ഡീസൽ എന്നിവയാകും വാഹനത്തിന്റെ ഹൃദയം.

Most Read Articles

Malayalam
English summary
Kia Sonet Compact SUV Official Video Released. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X