ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ

ആഭ്യന്തര വിപണിയിൽ കിയ അവതരിപ്പിക്കുന്ന സോനെറ്റ് കോംപാക്ട് എസ്‌യുവിയുടെ കൺസെപ്റ്റ് മോഡലിനെ 2020 ഓട്ടോ എക്സ്പോയിൽ കമ്പനി അവതരിപ്പിച്ചു. കാർണിവൽ എംപിവി പുറത്തിറങ്ങിയതിന് ശേഷം ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഓഫറാകും കിയ സോനെറ്റ്.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

വളരെ ജനപ്രിയമായ ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കിയുള്ള കോം‌പാക്ട്-എസ്‌യുവി ഓഫറാണ് കിയ സോനെറ്റ് കൺസെപ്റ്റ്. നേരത്തെ QYI എന്ന രഹസ്യനാമത്തിൽ അറിയപ്പെട്ട കിയ സോനെറ്റ് 2020 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

കിയ സോനെറ്റ് എസ്‌യുവി ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV 300, സെഗ്‌മെന്റിലെ പുതിയ മാരുതി വിറ്റാര ബ്രെസ എന്നീ മോഡലുകളോട് പുതിയ കൊറിയൻ കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ മത്സരിക്കും.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പിൽ വളരെ ശ്രദ്ധേയമായ രൂപകൽപ്പനയാണ് കാണാൻ സാധിക്കുന്നത്. അതിൽ ടൈഗർ നോസ് ഗ്രിൽ, ചുവന്ന ഉൾപ്പെടുത്തലുകൾ, ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ വീൽ ആർച്ചുകൾ എന്നിവ ഇടംപിടിക്കുന്നു.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

ഹ്യുണ്ടായി വെന്യുവിന് കരുത്തേകുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും കിയ സോനെറ്റിലും പ്രവർത്തിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ എഞ്ചിനുകളെല്ലാം ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കും.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

ഒരു മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എസ്‌യുവിയുടെ ഉയർന്ന വകഭേദൾക്ക് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറിയ സെൽറ്റോസിലൂടെ ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാകാനും ശ്രദ്ധയാകർഷിക്കാനും കിയ മോട്ടോർസിന് സാധിച്ചു.

ഓട്ടോ എക്സ്പോ 2020: കോംപാക്ട് എസ്‌യുവി നിരയിലേക്ക് സോനെറ്റുമായി കിയ എത്തുന്നു

അതിനാൽ പുതിയ സോനെറ്റ് കോംപാക്ട് എസ്‌യുവിക്കും ഇതേ പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏകദേശം എട്ട് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
auto expo 2020: Kia Sonet Concept Unveiled
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X