ക്ലച്ച്ലെസ് ഗിയർബോക്സുമായി കിയ സോനെറ്റ് വരുന്നു, അരങ്ങേറ്റം ഓഗസ്റ്റിൽ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസിന്റെ പുത്തൻ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റ് ഓഗസ്റ്റിൽ ഇന്ത്യയിൽ വിപണിയിലെത്തിയേക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം പ്രാരംഭ വില ഏകദേശം എട്ട് ലക്ഷം രൂപ മുതൽ ആയിരിക്കുമെന്നാണ് സൂചന.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോനെറ്റ് കൺസെപ്റ്റ് പതിപ്പിൽ രാജ്യത്ത് പ്രദർശിപ്പിച്ചത്. തുടർന്ന് മികച്ച പ്രതികരണം ലഭിച്ച സോനെറ്റ് ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒരു മാറ്റത്തിന് തുടക്കം കുറിച്ചേക്കാം.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

ഒപ്പം അതിന്റെ വിഭാഗത്തിൽ മത്സരം വർധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിൽ നിലവിൽ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയവരാണ് ഇപ്പോൾ നിരത്തിൽ ആധിപത്യം പുലർത്തുന്നത്.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

ഉത്സവ സീസണോടു കൂടി, അതായത് ഒക്ടോബർ മാസത്തോടു കൂടി സോനെറ്റിനെ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചന കിയ മോട്ടോർസ് നൽകിയിരുന്നു. കൊവിഡ്-19 അനുബന്ധ പ്രശ്‌നങ്ങൾക്കിടയിലും കാറിന്റെ ലോഞ്ച് ട്രാക്കിലാണെന്ന് ബ്രാൻഡിന്റെ ഇന്ത്യയിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഹെഡ് മനോഹർ ഭട്ട് അറിയിച്ചു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

മറ്റ് പ്രധാന ഘടകങ്ങൾക്ക് പുറമെ മികച്ച രൂപകൽപ്പനയുള്ള ഒരു വാഹനം വാഗ്ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം ഈ കോംപാക്‌ട് എസ്‌യുവി വിഭാഗവും വിപണിയും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ സോനെറ്റ് അവതരിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

ഇവയിൽ ക്ലച്ച് ലെസ്സ് ഗിയർബോക്സ് ഉണ്ടാകും എന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്ന കാര്യം. സെഗ്‌മെന്റിന് പുതിയതായ ഒരു ക്ലച്ച്‌ലെസ്സ് മാനുവൽ ഗിയർ‌ബോക്സ് സോനെറ്റിന് ലഭിക്കുന്നതു കൂടാതെ അടിസ്ഥാനപരമായി ഒരു മാനുവൽ ഗിയർബോക്സും ഉണ്ടാകും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി കമ്പനിയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലും മുൻവശത്ത് രണ്ട് ഭാഗങ്ങളുള്ള ഹെഡ്‌ലൈറ്റ് ഡിസൈനും അവതരിപ്പിക്കും. ഹെഡ്‌ലാമ്പുകൾക്ക് ചുവടെ ഒരു ജോടി വലിയ എയർ ഡാമുകളും സ്ഥിതിചെയ്യുന്നു. അതേസമയം ബമ്പറിന് കുറുകെ നൽകിയിരിക്കുന്ന സിൽവർ ആക്സെന്റുകൾ വാഹനത്തിന് ഒരു പരുക്കൻ രൂപം നൽകും.

MOST READ: പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

പിന്നിലെ ഗ്ലാസിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ചുവന്ന എൽഇഡി സ്ട്രിപ്പ് കിയ സോനെറ്റിന്റെ പിൻവശത്തെ മനോഹരമാക്കുന്നു. ഇത് ഇരുവശത്തുമുള്ള ടെയിൽ ലൈറ്റ് ക്ലസ്റ്ററുകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ ശ്രേണിയിലെ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, ഫോൺ കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവ സോനെറ്റ് നൽകുന്നു. വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ കാറിന്റെ ടോപ്പ് വേരിയന്റിൽ മാത്രമായി ലഭ്യമാക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയെ വിറപ്പിക്കാൻ കിയ സോനെറ്റ് ഓഗസ്റ്റിൽ എത്തിയേക്കും

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി എത്തുന്ന കിയ സോനെറ്റ് അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഒരുങ്ങുന്നത്. കൂടാതെ വെന്യുവിൽ ലഭ്യമായ അതേ 1.2 ലിറ്റർ പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോളും ഒരു ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യും. കിയ സെൽറ്റോസിൽ ലഭ്യമായ അതേ ഡീസൽ എഞ്ചിൻ തന്നെയാണ് ഇതെങ്കിലും വ്യത്യസ്തമായ ട്യൂൺ അവസ്ഥയിലായിരിക്കും.

Most Read Articles

Malayalam
English summary
Kia Sonet Could Be Launch In India By 2020 August. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X