സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

കാത്തിരിപ്പുക്കള്‍ക്കൊടുവില്‍ സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോര്‍സ്. ഇന്ത്യയിലുടനീളം ഡെലിവറി ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

ബുക്കിംഗിന്റെ കാര്യത്തിലും വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. സോനെറ്റിനെ വില്‍പ്പനയ്ക്ക് എത്തിക്കുമ്പോള്‍ തന്നെ ബുക്കിംഗ് 25,000 യൂണിറ്റ് പിന്നിട്ടതായി അറിയിച്ചിരുന്നു.

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. പ്രതിദിനം 1,000 ബുക്കിംഗുകള്‍ വാഹനത്തിന് ലഭിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. GTX+, ഓട്ടോമാറ്റിക് പെട്രോള്‍ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും.

MOST READ: കോഡിയാക്ക് RS ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സ്‌കോഡ

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

എന്നാല്‍ ഈ രണ്ട് വകഭേദങ്ങളുടെയും വില നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ പ്രാരംഭ പതിപ്പിന് 6.71 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് സോനെറ്റ് മത്സരിക്കുന്നത്.

MOST READ: ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ഹണികോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്സ് തുടങ്ങിയവയാണ് പുറമേയുള്ള സവിശേഷതകള്‍.

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേ, പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ അകത്തളത്തിലെ സവിശേഷതകള്‍.

MOST READ: പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയുമായി ജോടിയാകും.

MOST READ: ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന്‍ രണ്ട് തരത്തിലാണ് ട്യൂണിംഗ് ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് 100 bhp കരുത്തും, 240 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലുമായി ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ വിപണിയില്‍ എത്തും.

സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

അതേസമയം ഉയര്‍ന്ന ട്യൂണിംഗ് 115 bhp കരുത്തും, 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Sonet First Batch Owners Take Delivery. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X