സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം പിന്നീട് തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം വേണ്ടിവന്നിട്ടില്ല. അവതരിപ്പിച്ച എല്ലാ മോഡലുകളും വൻഹിറ്റായി.

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

ഇപ്പോൾ ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിലെ നാലാമത്തെ വലിയ വാഹന നിർമാതാക്കളാണ് കിയ മോട്ടോർസ്. രാജ്യത്ത് എത്തി 15 മാസത്തിനുള്ളിൽ മൊത്തം 1.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴകക്കല്ലും ബ്രാൻഡ് പിന്നിട്ടിരുന്നു.

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

കിയയുടെ ഏറ്റവും പുതിയ സബ് കോംപാക്ട് എസ്‌യുവി സോനെറ്റിന്റെ വരവും കമ്പനിക്ക് കരുത്തായി. ഇപ്പോൾ കേരളം ആസ്ഥാനമായുള്ള കമ്പനിയുടെ അംഗീകൃത ഡീലറായ ഇഞ്ചിയോൺ കിയ അവരുടെ ഉപഭോക്താവിന് തികച്ചും വ്യത്യസ്തമായ രീതിയിൽ സോനെറ്റിന്റെ ഡെലിവറി നടത്തിയിരിക്കുകയാണ്.

MOST READ: മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

മറ്റൊന്നുമല്ല, ഒരു മനുഷ്യ റോബോട്ട് കിയ സോനെറ്റിന്റെ ഡെലിവറി എടുത്തതാണ് ഏറെ കൗതുകമുണർത്തുന്നത്. കേരളത്തിലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണന് വേണ്ടിയാണ് റോബോട്ട് സോനെറ്റിന്റെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്.

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

പ്രത്യേകിച്ചും ഇപ്പോഴത്തെ കൊവിഡ്-19 പ്രതിസന്ധിയിൽ ഒരു കാർ ഡീലർഷിപ്പിനുള്ളിൽ മനുഷ്യ റോബോട്ടുകളുടെ ഉപയോഗം പ്രദർശിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ആശയം. വിൽപ്പനയിലും വിപണനത്തിലും താപനില പരിശോധിക്കുന്നതിനും സാനിറ്റൈസർ വിതരണം ചെയ്യാനും റോബോട്ടുകൾക്ക് കഴിയും.

MOST READ: പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

വെറും രണ്ട് മാസത്തെ വിൽപ്പനയിൽ സോനെറ്റിന്റെ 20,987 യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് നിരത്തിലെത്തിച്ചത്. അതായത് കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 13.7 ശതമാനം സംഭാവനയും ഈ കോംപാക്ട് എസ്‌യുവിയുടേതാണ്.

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

കിയ സോനെറ്റിന്റെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം അതിന്റെ മികച്ച സവിശേഷതകളും ഉപകരണ ലിസ്റ്റുകളും എഞ്ചിനും തന്നെയാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവയാണ് വാഹനത്തിന്റെ ഹൃദയം.

MOST READ: മഹീന്ദ്ര TUV300 ഇരട്ടകളുടെ അവതരണം ഉടന്‍

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

അതോടൊപ്പം സെഗ്‌മെന്റിലെ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (10.25 ഇഞ്ച് യൂണിറ്റ്), UVO കണക്റ്റുചെയ്ത കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, സൺറൂഫ് തുടങ്ങിയവയാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ.

സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

6.72 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് സോനെറ്റിന്റെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് സെഗ്മെന്റിൽ കിയ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Sonet Delivery Taken By A Human-Robot In Kerala. Read in Malayalam
Story first published: Monday, November 23, 2020, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X