നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ഇന്ത്യയ്‌ക്കായി കിയ തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നം പുറത്തിറക്കാൻ ഒരുങ്ങി കഴിഞ്ഞു. ഇത്തവണ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സോനെറ്റ് എന്ന മോഡലുമായാണ് ബ്രാൻഡിന്റെ വരവ്. ഇത് അടുത്തിടെ ആഗോളതലത്തിൽ പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

സോനെറ്റിന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതീക്ഷകൾക്കനുസൃതമായി 3,995 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,647 മില്ലീമീറ്റർ ഉയരവുമാണ് സോനെറ്റിന് കിയ സമ്മാനിച്ചിരിക്കുന്നത്.

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ഇത് സാധാരണ സബ്-4 മീറ്റർ എസ്‌യുവി മോഡലുകൾക്ക് സമാനമാണ്. കൂടാതെ സോനെറ്റിന്റെ വീൽബേസ് 2,500 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 211 മില്ലീമീറ്ററും ആയിരിക്കും. അതോടൊപ്പം വാഹനം 392 ലിറ്റർ ശേഷിയായിരിക്കും വാഗ്ദാനം ചെയ്യുന്ന മൊത്തത്തിലുള്ള ബൂട്ട്‌സ്പേസ്. ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 45 ലിറ്ററാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

നാല് എഞ്ചിൻ ഓപ്ഷനോടു കൂടിയായിരിക്കും സോനെറ്റ് കോംപാക്ട് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക. അതിൽ രണ്ട് പെട്രോൾ രണ്ട് ഡീസൽ എഞ്ചിനുകളായിരിക്കും എന്നത് ശ്രദ്ധേയമാണ്. 1.2 ലിറ്റർ യൂണിറ്റ് ആയിരിക്കും ചെലവ് കുറഞ്ഞ പെട്രോൾ ഓപ്ഷൻ. ഇത് 83 bhp കരുത്തിൽ 115 Nm torque വികസിപ്പിക്കും.

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിൽ ലഭ്യമാവുക. HTE, HTK, HTK + എന്നിവ ആയിരിക്കും ഈ എഞ്ചിൻ ഓപ്ഷനിൽ ഓഫർ ചെയ്യുന്ന വേരിയന്റുകൾ.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

കൂടുതൽ കരുത്തുറ്റ 1 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടറിന് 120 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ആയിരിക്കും ഈ മോഡലിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഗിയർബോക്സ് ഓപ്ഷനുകൾ.

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

HTK +, HTX, HTX +, GTX + എന്നിവയാണ് സോനെറ്റ് iMT വേരിന്റിൽ ലഭ്യമാകുന്നത്. അതേസമയം ഏഴ് സ്പീഡ് ഡിസിടിയിൽ HTK +, GTX + വകഭേദങ്ങളും അണിനിരക്കും. ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാകും ലഭ്യമാവുക.

MOST READ: വിഷൻ ഇൻ കൺസെപ്റ്റ് 2021 ആദ്യ പാദത്തിൽ വിപണിയിൽ എത്തിക്കാൻ സ്കോഡ

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ആദ്യത്തെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 100 bhp, 240 Nm torque എന്നിവ സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എത്തും. ഇതേ എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കുമ്പോൾ 115 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന ഉയർന്ന ട്യൂൺ അവസ്ഥയിൽ ലഭ്യമാകും.

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

HTE, HTK, HTK +, HTX, HTX +, GTX + എന്നിവ ആയിരിക്കും സോനെറ്റ് ആറ് സ്പീഡ് മാനുവൽ ഡീസൽ വേരിയന്റുകൾ. HTK+, GTX+. എന്നിവയാണ് സോനെറ്റ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഡീസൽ വേരിയന്റുകൾ.

നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ബീജ് ഗോൾഡ്, ഇന്റലിജൻസ് ബ്ലൂ, അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, സ്റ്റീൽ സിൽവർ, ക്ലിയർ വൈറ്റ് എന്നിവ കിയ സോനെറ്റിലെ കളർ ഓപ്ഷനുകളിൽ ഉൾപ്പെടും. വൈറ്റ്, ഗോൾഡ്, റെഡ് എന്നിവയുള്ള ഡ്യുവൽ ടോൺ ഓപ്ഷനും എസ്‌യുവിയിൽ ഉണ്ടാകും.

Most Read Articles

Malayalam
English summary
Kia Sonet Dimensions, Variants, Engine Specs Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X