ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

ഓഗസ്റ്റ് ഏഴിന് ആഗോള അരങ്ങേറ്റത്തിന് ശേഷം സോനെറ്റ് കോംപാക്‌ട് എസ്‌യുവി ഈ ഉത്സവ സീസണിൽ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച കിയ മോട്ടോർസ് ഇന്ത്യ.

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സോനെറ്റ് ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ഡിസൈൻ ചിത്രങ്ങളിലും കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

3D സ്റ്റെപ്പ്‌വെൽ ജോമെട്രിക് ഗ്രിൽ മെഷ് ഉള്ള ടൈഗർ നേസ് ഗ്രിൽ ഫീച്ചർ ചെയ്യുന്ന കിയയുടെ വ്യതിരിക്തമായ ഡിസൈൻ ഭാഷ്യമാകും സോനെറ്റിന്റെ മുൻഭാഗത്ത് കാണാൻ സാധിക്കുക.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

2020 ഓട്ടോ എക്സ്പോയിൽ സാന്നിധ്യം അറിയിച്ച സോനെറ്റ് കൺസെപ്റ്റിന്റെ വളരെ അടുത്താണ് ഈ പ്രൊഡക്ഷൻ-സ്പെക്ക് സോനെറ്റ് എന്നത് വളരെ സ്വാഗതാർഹമാണ്.

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

ഔദ്യോഗിക ചിത്രങ്ങളിൽ‌ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ UVO കണക്റ്റുചെയ്‌ത സാങ്കേതികവിദ്യകളുള്ള ആദ്യ-സെഗ്‌മെൻറ് 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീനും നാവിഗേഷൻ സിസ്റ്റവും പ്രശംസിക്കുന്ന ക്യാബിനാകും സോനെറ്റ് അവതരിപ്പിക്കുക.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

മിനുസമാർന്നതും മികച്ചതുമായ ഡാഷ്‌ബോർഡും മിനിമലിസ്റ്റ് സെന്റർ കൺസോളും അതിന്റെ ഇന്റീരിയറിന് വളരെ മികച്ച കാഴ്ച്ചയാകും ഒരുക്കുക. ലംബമായി ഫ്രെയിം ചെയ്ത എയർ വെന്റുകളിൽ മെറ്റാലിക്, ഡയമണ്ട്-നർൾഡ് പാറ്റേണും കിയ അവതരിപ്പിക്കും.

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

കിയയുടെ പുതിയ കോം‌പാക്‌ട് എസ്‌യുവി സ്റ്റിയറിംഗ് വീൽ-മൗണ്ട്ഡ് കൺട്രോളുകൾ, വ്യത്യസ്ത ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ എന്നിവപോലുള്ള മറ്റ് മികച്ച സവിശേഷതകളും വാഗ്‌ദാനം ചെയ്യും.

MOST READ: ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതിനാൽ അതേ 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ എഞ്ചിൻ ഓപ്ഷനിൽ ഇടംപിടിക്കും. വെന്യുവിന്റേതിനു സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തിന് ലഭിക്കും.

ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നീ മോഡലുകളാണ് ഇന്ത്യൻ കോംപാക്‌ട് എസ്‌യുവി നിരയിൽ കിയ സോനെറ്റിന് എതിരാളികളാകുന്നത്.

Most Read Articles

Malayalam
English summary
Kia Sonet Launch Officially Confirmed. Read in Malayalam
Story first published: Friday, July 31, 2020, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X