കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

കിയ സെല്‍റ്റോസിന്റെ വിജയത്തിന് പിന്നാലെ ഇപ്പോള്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് സോനെറ്റ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ വലിയ തരംഗമാണ് വാഹനം സൃഷ്ടിച്ചത്.

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

മോഡല്‍ ഇന്ന് (സെപ്റ്റംബര്‍ 18) ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തും. ആഗോള അരങ്ങേറ്റം നടത്തിയതു മുതല്‍ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വാഹനം ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

ബുക്കിംഗ് വര്‍ധിച്ചതോടെ വാഹനത്തിനായുള്ള കാത്തിരിപ്പ് നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് 4 മുതല്‍ 9 ആഴ്ചകള്‍ വരെ ഉപഭോക്താക്കള്‍ കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

MOST READ: ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

1.2 ലിറ്റര്‍ (5 MT) HTE വകഭേദത്തിനാണ് ഏറ്റവും ദൈര്‍ഘ്യമുള്ള കാത്തിരിപ്പ് കാലാവധി. 8-9 ആഴ്ചകള്‍ വരെ ഈ പതിപ്പിനായി ഉപഭോക്താക്കള്‍ കാത്തിരിക്കണം.

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

പെട്രോള്‍ 1.2 ലിറ്റര്‍ (5MT) HTK, 1.0T iMT HTK പ്ലസ്, 1.0T (7DCT) HTK പ്ലസ്, ഡീസല്‍ 1.5 ലിറ്റര്‍ (6MT) HTK, 1.5 (6MT) HTX പ്ലസ് വകഭേദത്തിന് 6-7 ആഴ്ചകള്‍ വരെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി വകഭേദങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ 4-5 ആഴ്ചത്തെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

25,000 രൂപ മുടക്കി ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ അംഗീകൃത ഡീലര്‍ഷിപ്പ് വഴിയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാം. വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

2020 ഓട്ടോ എക്സ്പോയിലാണ് സോനെറ്റിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ആദ്യമായി കിയ അവതരിപ്പിക്കുന്നത്. ഏപ്രില്‍-ജൂണ്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നാലെയെത്തിയ കൊവിഡ്-19, ലോക്ക്ഡൗണും പദ്ധതികള്‍ മുഴുവന്‍ തകിടം മറിച്ചുവെന്ന് വേണം പറയാന്‍.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; 2021-ഓടെ അവതരണം

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

ടെക്-ലൈന്‍, GT-ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക. ടെക്-ലൈന്‍ (HTE, HTK, HTK +, HTX, HTX +), GT -ലൈന്‍ (GTX+ മാത്രം). രണ്ട് വകഭേദങ്ങള്‍ക്കും സമാന കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. റെഡ് + ബ്ലാക്ക്, വൈറ്റ് പേള്‍ + ബ്ലാക്ക്, ബീജ് ഗോള്‍ഡ് + ബ്ലാക്ക് എന്നിങ്ങനെയാകും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

അതേസമയം സിംഗിള്‍-ടോണ്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഏഴ് ഓപ്ഷനുകളുണ്ട്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്റ്റീല്‍ സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഇന്റലിജന്‍സ് ബ്ലൂ, ബീജ് ഗോള്‍ഡ്.

MOST READ: ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍

കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാകും സോനെറ്റ് വിപണിയില്‍ എത്തുക. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
Kia Sonet Launching Today, Waiting Period Is 4 To 9 Weeks. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X