പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വാഹന വിപണിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നൊരു ശ്രേണിയാണ് കോംപാക്ട് എസ്‌യുവി. ഈ ശ്രേണിയിലേക്കാണ് കിയ തങ്ങളുടെ മൂന്നാമത്തെ മോഡലായ സോനെറ്റുമായി കടന്നുവരാന്‍ ഒരുങ്ങുന്നത്.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഇതിനോടകം തന്നെ വാഹനത്തിന്റെ അവതരണത്തിനുള്ള തീയതിയും ടീസര്‍ ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു. നിരവധി തവരണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ഓട്ടോയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ അകത്തളം വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

MOST READ: ഇനി നിരത്തിൽ കാണാം; ഹെക്‌ടർ പ്ലസിനായുള്ള ഡെലിവറി ആരംഭിച്ച് എംജി

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

നേരത്തെ ലഭിച്ചതെല്ലാം വാഹനത്തിന്റെ പുറമേയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ആയിരുന്നെങ്കില്‍ ഇത് സെന്റര്‍ കണ്‍സോള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഏറെക്കുറെ സെല്‍റ്റോസിന് സമാനമായിരിക്കും സോനെറ്റിലെയും അകത്തളം. സെല്‍റ്റോസിന്റെ അതേ സ്റ്റിയറിംഗ് വീലും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സോനെറ്റിന് ലഭിക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിനുമെല്ലാം സെല്‍റ്റോസില്‍ കണ്ടിരിക്കുന്ന അതേ ഡിസൈനില്‍ തന്നെയാണ് സോനെറ്റിലും ഒരുങ്ങുക. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സോനെറ്റിന് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ സമ്മാനിക്കുന്നു.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം സെല്‍റ്റോസില്‍ കണ്ട 7 ഇഞ്ച് എംഐഡി (MID) സോനെറ്റില്‍ നല്‍കിയിട്ടില്ല. ഡിജിറ്റല്‍ സ്പീഡോ റീഡ് ഔട്ടിനൊപ്പം ഒരു ചെറിയ മള്‍ട്ടി-കളര്‍ ഡിസ്‌പ്ലേ വാഹനത്തിന് ലഭിക്കുന്നു. കൂടാതെ, സെല്‍റ്റോസില്‍ നിന്ന് ധാരാളം ബട്ടണുകള്‍ കടമെടുക്കുന്നു.

MOST READ: അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

എസി വെന്റുകളെക്കുറിച്ച് പറയുമ്പോള്‍, ചതുരാകൃതിയിലുള്ള രൂപകല്‍പ്പന ലംബമായി നല്‍കിയിരിക്കുന്നത് കാണാം. സെന്റര്‍ കണ്‍സോളിലേക്ക് വരുന്നതിലൂടെ ഇതിന് നേരായ രൂപകല്‍പ്പന ലഭിക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍, ഹസാര്‍ഡ് ലാമ്പുകള്‍ എന്നിവയ്ക്കായുള്ള സ്വിച്ചുകളും ഇവിടെയാണ് നല്‍കിയിരിക്കുന്നത്.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

സ്റ്റിയറിംഗ് വീലിന്റെ ഏറ്റവും താഴത്തെ ഭാഗത്ത് ഒരു GT ലൈന്‍ ബാഡ്ജും കാണാം. ഇന്റീരിയറിന്റെ തീം GT ലൈന്‍ ബാഡ്ജുമായി യോജിച്ച് നിലനിര്‍ത്തുന്നതിന്, കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗിനൊപ്പം കറുത്ത തീം ഉള്ള ഇന്റീരിയര്‍ ലഭിക്കുന്നു.

MOST READ: നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ബോസ് സൗണ്ട് സിസ്റ്റം, ഇലക്ട്രിക് വണ്‍-ടച്ച് സണ്‍റൂഫ്, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ സ്വിച്ചുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുവിഒ കണക്റ്റുചെയ്ത കാര്‍ സവിശേഷതകള്‍, ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍, വയര്‍ലെസ് ചാര്‍ജിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍എന്നിങ്ങനെയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് വിത്ത് ഇബിഡി, ഇഎസ്പി (ESP), ടിപിഎംഎസ് (TPMS) ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

2020 ജൂണില്‍ വാഹനം വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അവതരണം നീണ്ടുപോയത്. മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങളുമായാണ് സോനെറ്റ് മത്സരിക്കുക.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് സോനെറ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും.

പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കും. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ക്ലച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാകും വാഹനത്തിന് ലഭിക്കുക.

Most Read Articles

Malayalam
English summary
Kia Sonet Interior Spotted, Reveals More Detail Of The Inside. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X