പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്ന മോഡലാണ് കിയ സോനെറ്റ്. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് കമ്പനി ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹരിയാനയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് പ്രൊഡക്ഷന്‍ പതിപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

DCV ബൈക്ക്‌സ് എന്ന യുട്യൂബ് ചാനലാണ് പരീക്ഷണയോട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്‍വശം പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും വളരെ ഷാര്‍പ്പ് ആയിട്ടുള്ള സൈഡ് പ്രൊഫൈല്‍ കാണാന്‍ സാധിക്കും.

MOST READ: ഫ്യുവല്‍ പമ്പില്‍ തകരാര്‍; 65,651 യൂണിറ്റുകള്‍ തിരിച്ച് വിളിച്ച് ഹോണ്ട

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

വിന്‍ഡോ ലൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് ചിത്രങ്ങളിൽ കാണാന്‍ സാധിക്കുന്ന മറ്റ് സവിശേഷതകള്‍. കിയയില്‍ നിന്നുള്ള മൂന്നാമത്തെ മോഡലാണ് സോനെറ്റ്.

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ മോഡലിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ വാഹനപ്രേമികള്‍ കാണുന്നത്. ഇതിനുശേഷം നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇത് വാഹനത്തിന്റെ പ്രെഡക്ഷന്‍ പതിപ്പാണെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയരാകും ഈ മോഡലിന്റെ എതിരാളികള്‍. വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക.

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

കിയയില്‍ നിന്നുള്ള എന്‍ട്രിലെവല്‍ വാഹനമായിരിക്കും സോനെറ്റ്. ഡിസൈനെക്കുറിച്ച് പറയുമ്പോള്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, മസ്‌കുലര്‍ ബമ്പര്‍, വിശലമായ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ മനോഹരമാക്കുന്നത്.

MOST READ: പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. സെല്‍റ്റോസിന് സമാനമായ അകത്തളം തന്നെയാകും സോനെറ്റിന്റെ പ്രധാന സവിശേഷത.

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, ഡ്രൈവ് മോഡുകള്‍, വലിയ എസി വെന്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി എന്നിവ അകത്തളത്തെ സമ്പന്നമാക്കും.

MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

സണ്‍റൂഫ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയര്‍ബാഗുകള്‍, എബിഎസ് എന്നിവയും മറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ടാകുമെന്നാണ് സൂചന.

പരീക്ഷണയോട്ടം പുനരാരംഭിച്ച് കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍

ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്ത 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എഞ്ചിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Kia Sonet Spotted Testing In Production Ready Guise Ahead Of Launch. Read in Malayalam.
Story first published: Saturday, June 13, 2020, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X