കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണിനെ തുടർന്ന് വാഹന വ്യവസായം വൻ തകർച്ചയാണ് നേരിടുന്നത്. വിൽപ്പനയും ഉത്പാദനവും നിർത്തിവെച്ചിരിക്കുന്നതിനാൽ കോടികളുടെ നഷ്‌ടമാണ് കമ്പനികൾക്കു ഉണ്ടായിട്ടുള്ളത്.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

2020 ഏപ്രിൽ ഒന്നിന് മുമ്പായി ഡീലർഷിപ്പുകൾ അവരുടെ ശേഷിക്കുന്ന ബിഎസ്-IV സ്റ്റോക്കുകൾ നീക്കംചെയ്യാൻ ശ്രമിച്ചിരുന്ന അതേ സമയത്താണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. എങ്കിലും ബിഎസ്-IV വാഹനങ്ങൾ വിറ്റഴിക്കാൻ സുപ്രീംകോടതി സമയം നീട്ടി നൽകുകയും ചെയ്‌തിരുന്നു.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

ഈ വർഷം ഇന്ത്യൻ വിപണിക്കായി നിരവധി പുത്തൻ മോഡലുകളെയാണ് ബ്രാൻഡുകൾ പുറത്തിക്കാൻ തയാറായിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ഇത്തരം പദ്ധതികളെല്ലാം പാളിയതായാണ് സൂചന. ആഭ്യന്തര വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകളിൽ ഒന്നായിരുന്നു ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയയുടെ പുത്തൻ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റ്.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

ഇപ്പോഴും ഉത്പാദനത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്ന മോഡലിനെ ഓഗസ്റ്റോടെ വിൽപ്പനക്ക് എത്തിക്കാനാണ് കമ്പനി ശ്രമിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മോഡൽ നവംബറോടെ മാത്രമേ വിൽപ്പനക്ക് എത്തിക്കുകയുള്ളൂ എന്നാണ് സൂചന. ഇപ്പോൾ മോഡലിന്റെ പരീക്ഷണ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

അടുത്തിടെ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് സോനെറ്റിനെ കൺസെപ്റ്റ് രൂപത്തിൽ കിയ ആദ്യമായി പ്രദർശിപ്പിക്കുന്നത്. വിപണിയിൽ എത്തുന്നതോടെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും കുഞ്ഞൻ എസ്‌യുവിയായിരിക്കും സോനെറ്റ്.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സോനെറ്റ് ഒരുങ്ങുന്നത്. എങ്കിലും ദൃശ്യപരമായി സോനെറ്റ് ശരിക്കും കിയയുടെ ഡിസൈൻ ഭാഷ്യം തന്നെയാകും പിന്തുടരുക. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ, ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, റിയർ ബമ്പറിൽ നമ്പർ പ്ലേറ്റ് ഹൗസിംഗ് തുടങ്ങിയ കാറിന്റെ മാറ്റുകൂട്ടും.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

കിയയുടെ മിഡ്സൈസ് എസ്‌യുവിയായ സെൽറ്റോസിന് സമാനമായ അകത്തളമാണ് കുഞ്ഞൻ മോഡലിലും കമ്പനി ഒരുക്കുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ആണ് സോനെറ്റ് കോംപാക്‌ട് എസ്‌യുവിയിൽ വേറിട്ടുനിൽക്കുന്നത്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും സെൽറ്റോസിൽ നിന്ന് കടമെടുത്തിരിക്കുന്നു. എന്നാൽ മിഡ്-സൈസ് എസ്‌യുവിയിൽ നിന്നും വ്യത്യസ്‌തമായി വലിയ എസി വെന്റുകളുള്ള ഒരു മികച്ച രൂപകൽപ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

അതോടൊപ്പം വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി എന്നിവയും സോനെറ്റ് എസ്‌യുവിയിൽ പ്രതീക്ഷിക്കുന്നു. വെന്യുവിന് സമാനമായ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിൽ ഉൾപ്പെടുത്തും.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടി-ജിഡിഐ എഞ്ചിൻ എന്നിവ സോനെറ്റ് കോംപാക്‌ട് എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഏഴ് ലക്ഷം രൂപ മുതലായിരിക്കും കിയയുടെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

കിയ സോനെറ്റും എത്താൻ വൈകും, അവതരണം നവംബറിൽ എന്ന് സൂചന

ആഭ്യന്തര വിപണിയിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളുമായാണ് കിയ സോനെറ്റിന്റെ മത്സരം.

Most Read Articles

Malayalam
English summary
Kia Sonet subcompact SUV launch might be delayed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X