കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നമായ സോനെറ്റ് കോംപാക്‌ട് എസ്‌യുവിയെ ഓഗസ്റ്റ് ഏഴിന് ആഗോളതലത്തിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ്.

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

വാഹനത്തിന്റെ അവതരണത്തിന് മുന്നോടിയായി കമ്പനി പുതിയ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഇത് സോനെറ്റിന്റെ പ്രൊഡക്ഷൻ റെഡി മോഡലിനെ വെളിപ്പെടുത്തുന്നു. സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ വലിയ സ്വാധീനം ചെലുത്താൻ മോഡലിന് സാധിക്കുമെന്നാണ് വാഹന ലോകം വിലയിരുത്തുന്നത്.

സോനെറ്റിന്റെ ചില ഡിസൈൻ ഘടകങ്ങളെ കുറിച്ച് പുതിയ ടീസർ വീഡിയോ വെളിപ്പെടുത്തുന്നു. പിന്നിലെ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ സംയോജിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

MOST READ: ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

അതോടൊപ്പം ഒരു ആന്റിന, മേൽക്കൂര റെയിലുകൾ, ഒരു റൂഫ് സ്‌പോയിലർ, ഒരു പിൻ വിൻഡ്‌ഷീൽഡ് വൈപ്പർ അസംബ്ലി, ലൈറ്റ് ബാറിന് താഴെയുള്ള ബൂട്ട് ലിഡിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന കിയ ബാഡ്‌ജിംഗ് എന്നിവയും വീഡിയോയിൽ വെളിപ്പെടുന്നുണ്ട്.

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

ടീസർ വീഡിയോയിൽ നിന്ന് വെളിപ്പെടുത്തിയ കാര്യങ്ങളുടെ പട്ടികയിൽ ചേർക്കുന്നത് എസ്‌യുവിയുടെ ടാഗ്‌ലൈൻ ആണ്. കിയ മോട്ടോഴ്‌സ് വൈൽഡ് ബൈ ഡിസൈൻ എന്ന ടാഗ്‌ലൈനുമായാണ് എസ്‌യുവി നിരത്തിലെത്തുക. സെൽറ്റോസിലൂടെയും കാർണിവൽ എംപിവിയിലൂടെയും കൈവരിച്ച വിജയം പുത്തൻ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കുന്നതേലൂടെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം.

MOST READ: ഡൽഹിയിൽ പുതിയ സേവനങ്ങൾ ആരംഭിച്ച് ബ്ലൂസ്മാർട്ട്

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

ഈ വർഷത്തെ ഉത്സവ സീസണിൽ അതായത് ഒക്ടോബർ-നവംബർ മാസത്തോടു കൂടി സോനെറ്റ് ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായാണ് സോനെറ്റ് ഒരുങ്ങുന്നത്. എങ്കിലും ഡിസൈനിൽ കാര്യമായ വ്യത്യാസങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

എസ്‌യുവിയുടെ മുൻശത്ത് കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ തന്നെയാകുംഇടംപിടിക്കുക. ഇതിനുപുറമെ എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഫോക്സ് സ്‌കിഡ് പ്ലേറ്റുകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവി രൂപത്തിന് ആക്കം കൂട്ടുന്ന ഡ്യുവൽ ടോൺ അലോയ് വീലുകളും ചങ്കി ബോഡി ക്ലാഡിംഗും വാഹനത്തിന് ഒരു പുത്തൻ രൂപം സമ്മാനിക്കും.

MOST READ: ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, UVO കണക്റ്റുചെയ്‌ത സവിശേഷതകൾ പിന്തുണയ്ക്കുന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ മികച്ച ഇൻ-ക്ലാസ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സോനെറ്റിന്റെ അകത്തളത്തെ മനോഹരമാക്കും. കൂടാതെ റിയർ എയർകോൺ വെന്റുകൾ, ഒന്നിലധികം ഡ്രൈവ് മോഡുകൾ, സൺറൂഫ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സോനെറ്റിലേക്ക് ആകർഷിക്കും.

കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, എബിഎസ് എന്നിവയും മറ്റും സ്റ്റാൻഡേർഡായി കിയ വാഗ്‌ദാനം ചെയ്യും. നിലവിൽ ഹ്യുണ്ടായി വെന്യുവിൽ ലഭ്യമാകുന്ന അതേ 1.2 ലിറ്റർ പെട്രോൾ, 1.5 ഡീസൽ, 1.0 ടർബോ പെട്രോൾ എഞ്ചിനുകൾ തന്നെയാകും സോനെറ്റിലും ലഭ്യമാവുക.

Most Read Articles

Malayalam
English summary
Kia Sonet Teased Ahead Of Global Debut. Read in Malayalam
Story first published: Tuesday, July 21, 2020, 9:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X