കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

കഴിഞ്ഞ വർഷം മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സെൽറ്റോസിനെ എത്തിച്ചതോടെ കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെതായ ഒരു സ്ഥാനം സ്വന്തമാക്കി. ഇനി തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നത്തേയും വിൽപ്പനയ്ക്ക് എത്തിക്കാൻ തയാറെടുക്കുകയാണ് ബ്രാൻഡ്.

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന വിഭാഗമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്കാണ് കിയ അടുത്ത ചുവടുവെപ്പ് നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം സോനെറ്റ് എന്നുപേരിട്ടിരിക്കുന്ന വാഹനത്തെ ഓഗസ്റ്റ് ഏഴിന് ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ആഭ്യന്തര വിപണിയിൽ സബ്-4 മീറ്റർ വിഭാഗത്തിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300 എന്നീ ശക്തരായ മോഡലുകളെയാണ് കിയ സോനെറ്റ് നേരിടാൻ എത്തുന്നത്.

MOST READ: നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോനെറ്റ് കൺസെപ്റ്റ് പതിപ്പിൽ ആദ്യമായി എത്തുന്നത്. കിയയിൽ നിന്നും വിപണിയിൽ എത്തുന്ന ഏറ്റവും ചെറിയ വാഹനമായിരിക്കും ഇത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ പോകുന്ന വാഹനം കൂടിയാകും സോനെറ്റ് എന്നതിൽ സംശയമൊന്നുമില്ല.

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കിയാണ് സോനെറ്റ് ഒരുങ്ങുന്നതെങ്കിലും അടിമുടി മാറ്റങ്ങൾ എസ്‌യുവിയിൽ പ്രതീക്ഷിക്കാം. ഇവയിൽ ക്ലച്ച് ലെസ്സ് ഗിയർബോക്സ് ഉണ്ടാകും എന്നതാണ് ഏറ്റവും ആകർഷകമാകുന്ന കാര്യം.

MOST READ: ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

സെഗ്‌മെന്റിന് പുതിയതായ ഒരു ക്ലച്ച്‌ലെസ്സ് മാനുവൽ ഗിയർ‌ബോക്സ് സോനെറ്റിന് ലഭിക്കുന്നതു കൂടാതെ അടിസ്ഥാനപരമായി ഒരു മാനുവൽ ഗിയർബോക്സും സോനെറ്റ് നിരയിൽ ലഭ്യമാകും.

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

വെന്യുവിലെ അതേ 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്ന അതേ എഞ്ചിൻ നിരയാണ് അഞ്ച് സീറ്റർ പതിപ്പിന് കരുത്ത് പകരുന്നത്. മാത്രമല്ല കിയയുടെ UVO കണക്റ്റ് അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും വാഹനത്തിൽ പരിചയപ്പെടുത്തിയേക്കാം. ഏഴ് സ്പീഡ് ഡിസിടിക്കൊപ്പം കിയ ഇന്റലിജന്റ് മാനുവൽ ഗിയർബോക്സും നൽകും.

MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, സെഗ്മെന്റ്-ഏറ്റവും വലിയ 10.25 ഇഞ്ച് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ് സൗകര്യം, സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കീലെസ് എൻട്രി, സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ തുടങ്ങിയവയെല്ലാം സോനെറ്റിന്റെ അകത്തളത്തെ സവിശേഷതകളായിരിക്കും.

കോപാക്‌ട് എസ്‌യുവി നിരയിലേക്ക് കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് എത്തിയേക്കും

നെവ്യുവിന്റെ അതേ പ്ലാറ്റ്ഫോമിൽ നിർമാണം പൂർത്തിയാക്കിയിട്ടും ആഗോളതലത്തിലുള്ള കിയയുടെ ഏറ്റവും പുതിയ ഡിസൈൻ തത്ത്വചിന്തയെ സോനെറ്റ് പിന്തുടരുന്നു. ഷാർപ്പ് ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, നേർത്ത ഹെഡ്‌ലാമ്പുകളും സംയോജിത എൽഇഡി ഡിആർഎല്ലുകളും, സ്‌പോർടി ബമ്പർ വിഭാഗം, ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, സൈഡ് ക്ലാഡിംഗ്, സാധ്യമായ പൂർണ്ണ- വീതി എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവ കോംപാക്ട് എസ്‌യുവിയെ മനോഹരമാക്കുന്നു.

Most Read Articles

Malayalam
English summary
Kia Sonet To Make Global Debut On August 7 In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X