കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന കിയ സോനെറ്റ് സബ് കോംപാക്‌ട് എസ്‌യുവി 2020 ഓഗസ്റ്റ് ഏഴിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വിവരങ്ങളും ഓൺ‌ലൈനിലൂടെ പുറത്തുവന്നിരിക്കുകയാണ്.

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

കിയ സെൽറ്റോസിനെപ്പോലെ ജിടി ലൈൻ, ടെക് ലൈൻ (HT Line) എന്നീ രണ്ട് ഓപ്ഷനുകളിലാകും വിപണിയിൽ ഇടംപിടിക്കുക. GTK, GTX, GTX+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബേസ് മോഡൽ ലഭ്യമാവുക. അതേസമയം ടെക് ലൈൻ HTE, HTK, HTX, HTX+എന്നിങ്ങനെ നാല് പതിപ്പുകളിലും വാഗ്ദാനം ചെയ്യും.

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഓഗസ്റ്റ് ഏഴ് മുതൽ സോനെറ്റിനായുള്ള ഔദ്യോഗിക ബുക്കിംഗ് കിയ സ്വീകരിക്കാൻ തുടങ്ങുമെന്നാണ് സൂചന. 25,000 രൂപയോളമാകും ടോക്കൺ തുകയായി ഈടാക്കുക. തുടർന്ന് സെപ്റ്റംബറോടു കൂടി പുതിയ കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തി തുടങ്ങും.

MOST READ: പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ജിഡി ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഉൾക്കൊള്ളുന്ന കിയ സോനെറ്റ് അതിന്റെ പ്ലാറ്റ്ഫോം, എഞ്ചിൻ ഓപ്ഷനുകൾ ഹ്യുണ്ടായി വെന്യുവുമായി പങ്കിടും.

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്, ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിച്ച പുതിയ iMT അഥവാ 'ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ' എന്നിവ ഉൾപ്പെടും. എന്നിരുന്നാലും iMT യൂണിറ്റ് വെന്യുവിൽ ഇതിനകം തന്നെ ഹ്യുണ്ടായി അവതരിപ്പിച്ചു.

MOST READ: 2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സോനെറ്റിന്റെ ടെക് ലൈൻ വേരിയന്റുകളിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാകും ഇടംപിടിക്കുക. ജിടി ലൈൻ പതിപ്പുകൾക്ക് 1.0 ലിറ്റർ ജിഡി ടർബോ പെട്രോൾ എഞ്ചിനായിരിക്കും ലഭ്യമാവുക. ജിടി ലൈൻ വേരിയന്റുകളിൽ ചുവന്ന എക്സ്റ്റീരിയർ ആക്‌സന്റുകളുള്ള സ്‌പോർട്ടിയർ സ്റ്റൈലിംഗ്, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ലഭ്യമാക്കും.

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

അതേസമയം ടെക് ലൈൻ വേരിയന്റുകളിൽ ചുവന്ന ആക്‌സന്റുകൾക്ക് പകരം ഇരട്ട- ടോൺ ബ്ലാക്ക്-ബീജ് ഇന്റീരിയറും ഒരു റൗണ്ട് സ്റ്റിയറിംഗ് വീലുമാകും കിയ വാഗ്‌ദാനം ചെയ്യുക. സോനെറ്റിന്റെ വരവിൽ പ്രതാപം നഷ്ടപ്പെടാതിരിക്കാൻ അടുത്തിടെ ഹ്യുണ്ടായിയും വെന്യുവിനായി ഒരു സ്പോർട്ട് വകഭേദം അവതരിപ്പിച്ചിരുന്നു. ഇത് സോനെറ്റിന്റെ ജിടി ലൈൻ വേരിയന്റുകൾക്ക് സമാനമാണ്.

MOST READ: 2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സവിശേഷതകളുടെ കാര്യത്തിൽ പുതിയ സോനെറ്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ടെയിലാമ്പുകളും ഉള്ള എൽഇഡി ഹെഡ്‌ലൈറ്റുകളുമായി വരുമെന്ന് കിയ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധി സ്പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കി എസ്‌യുവിക്ക് സ്‌പോർട്ടി അലോയ് വീലുകൾ, മേൽക്കൂര റെയിലുകൾ, ബീഫി ക്ലാഡിംഗ്സ്, ഷാർപ്പ് ക്യാരക്ടർ ലൈനുകൾ എന്നിവയും ലഭിക്കുമെന്ന് വ്യക്തമാകുന്നു.

കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സെഗ്‌മെന്റ്-ഫസ്റ്റ് 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്യാബിനിൽ ഉള്ളത്. അതിൽ യുവിഒ കണക്റ്റഡ് കാർ ടെക്കും ഉൾപ്പെടും. ഇൻസ്ട്രുമെന്റ് പാനൽ ഒരു എംഐഡി യൂണിറ്റിനൊപ്പം വരുന്നു. എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെൻട്രൽ ആംസ്ട്രെസ്റ്റ് എന്നിവയും മറ്റ് സവിശേഷതകളും ഉൾപ്പെടും.

Most Read Articles

Malayalam
English summary
Kia Sonet Variant Details Leaked. Read in Malayalam
Story first published: Monday, August 3, 2020, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X