ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

അടുത്തിടെ പുറത്തിറക്കിയ കിയ സോനെറ്റിനുള്ള ഉയർന്ന ഡിമാൻഡ് കോംപാക്ട് എസ്‌യുവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് കാത്തിരിപ്പ് കാലയളവ് രണ്ട് മാസം വരെ ഉയർത്തിയിരിക്കുകയാണ്.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

ലോഞ്ച് ചെയ്ത ആദ്യ മാസത്തിൽ തന്നെ 9,266 യൂണിറ്റ് വിൽപ്പന നടത്തിയ സോനെറ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള എസ്‌യുവിയായി മാറി.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

ശക്തമായ പ്രീ-ബുക്കിംഗ് സംഖ്യകൾ, വൈവിധ്യമാർന്ന വകഭേദങ്ങൾ, വളരെ ആകർഷകമായ വില എന്നിവയാണ് സോനെറ്റ് വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുർ ഫാക്ടറിയിൽ മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുന്നത് സംബന്ധിച്ച് കിയ മോട്ടോർസ് ഇന്ത്യ ആലോചിക്കുന്നുണ്ട്.

MOST READ: സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

നിലവിൽ, ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ രണ്ട് ഷിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നു, ഇതിന്റെ ഫലമായി പ്രതിവർഷം രണ്ട് ലക്ഷം യൂണിറ്റ് കാറുകൾ ഉത്പാദിപ്പിക്കാൻ കമ്പനിക്ക് കഴിയും. ഫാക്ടറിയിലെ ഒരു അധിക ഷിഫ്റ്റ് പ്രതിവർഷം മൂന്ന് ലക്ഷം കാറുകൾ വരെ ഉത്പാദനം എടുക്കും.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

2020 സെപ്റ്റംബറിൽ കിയ മോട്ടോർസ് സോനെറ്റ് സബ് -4 മീറ്റർ എസ്‌യുവി, സെൽറ്റോസ് കോംപാക്റ്റ് എസ്‌യുവി, കാർണിവൽ ആഡംബര എംപിവി എന്നിവയുൾപ്പെടെ 18,000 യൂണിറ്റ് വാഹനങ്ങൾ വിറ്റു.

MOST READ: എംപിവി ശ്രേണിയിലെ ആധിപത്യം നിലനിർത്തി എർട്ടിഗ; സെപ്റ്റംബറിലെ വിൽപ്പനയിലും കുതിപ്പ്

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

സെൽറ്റോസുമായിട്ടാണ് കിയ മോട്ടോർസ് കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്, ഏതാണ്ട് തൽക്ഷണ തന്നെ രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമാതാക്കളുടെ പട്ടികയിൽ കിയ ഇടം നേടി.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

വാഹനത്തിനായുള്ള ഡിമാൻഡ് അനുസരിച്ച് തങ്ങൾ പ്രവർത്തനങ്ങൾ വിപുലീകരിക്കും എന്ന് കിയ മോട്ടോഴ്‌സിലെ വൈസ് പ്രസിഡന്റും ഹെഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മനോഹർ ഭട്ട് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. സെൽറ്റോസിനായുള്ള ബുക്കിംഗ് വർധിച്ചതോടെ കഴിഞ്ഞ വർഷം കമ്പനി രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിച്ചിരുന്നു.

MOST READ: പുതിയ 890 അഡ്വഞ്ചർ, 890 അഡ്വഞ്ചർ റാലി R മോഡലുകൾ അവതരിപ്പിച്ച് കെടിഎം

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

തങ്ങളുടെ മുഴുവൻ ശേഷിയും പൂർണ്ണമായും വിനിയോഗിച്ചുവെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ആഗ്രഹം എന്നതിനാൽ മൂന്നാമത്തെ ഷിഫ്റ്റും ഉടൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

എന്നാൽ ഈ കൊവിഡ് മഹാമാരിയുടെ സമയങ്ങളിൽ ഒരു ഫാക്ടറി പ്രവർത്തിപ്പിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണത്തിനാവശ്യമായ ഘടകങ്ങളുടെ ലഭ്യതയും, ഇവ സപ്ലൈ ചെയ്യുന്ന വെണ്ടർമാരെയും ആശ്രയിച്ചിരിക്കും ഉത്പാദന കേന്ദ്രത്തിന്റെ പ്രവർത്തനം.

MOST READ: ഡീലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

മൂന്ന് എഞ്ചിൻ ഓപ്ഷനുകളും നാല് ഗിയർബോക്സ് ഓപ്ഷനുകളും കിയ സോനെറ്റിൽ ലഭ്യമാണ്, ഇത് സബ് -4 മീറ്റർ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും വൈവിധ്യമാർന്ന ഓഫറുകളിലൊന്നാണ്.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

1.2 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റ് 82 bhp കരുത്തും 114 Nm torque ഉം വികസിപ്പിക്കുന്നു. ഈ എഞ്ചിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുന്നു.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് യൂണിറ്റാണ് ടോപ്പ്-ഓഫ്-ലൈൻ പെട്രോൾ എഞ്ചിൻ. ഇത് 118 bhp കരുത്തും 172 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് iMT (സെമി-ഓട്ടോമാറ്റിക്), ഏഴ് സ്പീഡ് ട്വിൻ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുകൾ ഈ എഞ്ചിനൊപ്പം ലഭ്യമാണ്.

ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റ്, ആറ് സ്പീഡ് മാനുവൽ പതിപ്പിൽ 99 bhp കരുത്തും 240 Nm torque ഉം, ആറ് സ്പീഡ് ഓട്ടോമാറ്റിക് പതിപ്പിൽ 113 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. 6.72 ലക്ഷം രൂപയിലാണ് സോനെറ്റിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Sonet Waiting Period Increased Due To High Demand. Read in Malayalam.
Story first published: Thursday, October 8, 2020, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X