ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സോനെറ്റുമായി കിയ മോട്ടോർസ് എത്തുന്ന വാർത്ത വാഹന വിപണിക്ക് സുപരിചിതമാണ്. കഴിഞ്ഞ വർഷം ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡിന്റെ മൂന്നാമത്തെ മോഡലിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി ഇപ്പോൾ.

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

പറഞ്ഞുവരുന്നത് എന്തെന്നുവെച്ചാൽ കിയ സോനെറ്റിന്റെ ബ്രേക്കിംഗിനെ കുറിച്ചാണ്. വാഹനത്തിന്റെ പിൻവീലുകളിൽ റിയർ ഡിസ്‌ക് ബ്രേക്കുകൾ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കിയ ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ട ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമാണ്.

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ഇന്ത്യയിൽ വിൽക്കുന്ന മിക്ക സബ്-4 മീറ്റർ എസ്‌യുവികളും പിൻ ഡിസ്‌ക് ബ്രേക്കുകളില്ല. എന്നാൽ ഗ്ലോബൽ NCAP-യിൽ നിന്ന് ഫൈഫ് സ്റ്റാർ സുരക്ഷ റേറ്റിംഗ് നേടിയ ആദ്യത്തെ ഇന്ത്യൻ വാഹനമായ മഹീന്ദ്ര XUV300 ഈ വിഭാഗത്തിൽ റിയർ ഡിസ്ക് ബ്രേക്കുകൾ വാഗ്‌ദാനം ചെയ്യുന്ന ഒരേയൊരു മോഡലാണ്. കിയ സോനെറ്റ് വിപണിയിൽ എത്തിയാലും ഈ മേൽകൈ മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിക്ക് മാത്രമുള്ളതാകും.

MOST READ: ലോക്ക്ഡൗണില്‍ തളര്‍ന്ന് മാരുതി; ഉത്പാദനത്തില്‍ വന്‍ ഇടിവ്

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി എത്തുന്ന വാഹനമാണ് കിയ സോനെറ്റ്. അന്തർദ്ദേശീയമായി വിൽക്കുന്ന വെന്യുവിൽ വെന്റിലേറ്റഡ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും റിയർ ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്. എന്നാൽ ഇന്ത്യയിൽ എത്തുന്ന മോഡലിന് മുന്നിൽ ഡിസ്‌ക്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ഇതുതന്നെയാണ് കിയയുടെ കോംപാക്‌ട് എസ്‌യുവിയും പിന്തുടരുന്നത്. സോനെറ്റിന്റെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ESC, VSM, HAC, TPMS എന്നിവ കമ്പനി വാഗ്‌ദാനം ചെയ്‌തേക്കും. 2020 ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോനെറ്റ് ആദ്യമായി കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചത്.

MOST READ: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ഹ്യുണ്ടായി വെന്യുവിന് സമാനമായ എഞ്ചിൻ ഓപ്ഷനുകളും സോനെറ്റിൽ വാഗ്‌ദാനം ചെയ്യും. അതായത് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടി-ജിഡിഐ എഞ്ചിൻ എന്നിവ കോംപാക്‌ട് എസ്‌യുവിയിൽ തെരഞ്ഞെടുക്കാം. ഏഴ് ലക്ഷം രൂപ മുതലായിരിക്കും കിയയുടെ കുഞ്ഞൻ എസ്‌യുവിയുടെ പ്രാരംഭ വില.

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

കിയയുടെ ജനപ്രിയ മിഡ്സൈസ് എസ്‌യുവിയായ സെൽറ്റോസിന് സമാനമായ ഇന്റീരിയറായിരിക്കും കുഞ്ഞൻ മോഡലിലും കമ്പനി പരിചയപ്പെടുത്തുക. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ആണ് സോനെറ്റ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളത്തെ പ്രധാന ആകർഷണം. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും സെൽറ്റോസിൽ നിന്നും കടമെടുക്കുമെങ്കിലും വലിയ എസി വെന്റുകളുള്ള ഒരു മികച്ച രൂപകൽപ്പന കോംപാക്‌ട് മോഡലിൽ അവതരിപ്പിക്കും.

MOST READ: സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

അതോടൊപ്പം വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി എന്നിവയും സോനെറ്റിൽ പ്രതീക്ഷിക്കാം. ഇന്ത്യയിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ തുടങ്ങിയ ശക്തരായ എതിരാളികളെയാണ് കിയ സോനെറ്റ് നേരിടുക.

ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ഇപ്പോഴും ഉത്പാദനത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്ന മോഡലിനെ ഓഗസ്റ്റോടെ വിൽപ്പനക്ക് എത്തിക്കാനാണ് കമ്പനി ശ്രമിച്ചിരുന്നത്. എന്നാൽ കൊവിഡ്-19 ലോക്ക്ഡൗണിന്റെ വാഹനത്തിന്റെ അവതരണം വൈകിയേക്കും എങ്കിലും ഈ വർഷം അവസാനത്തോടെ സോനെറ്റ് വിൽപ്പനക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Sonet won't be equipped with rear disc brakes. Read in Malayalam
Story first published: Monday, April 13, 2020, 19:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X