രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

കിയ മോട്ടോർ ഇന്ത്യ ലിമിറ്റഡ് സെപ്റ്റംബർ 18 -ന് ആഭ്യന്തര വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോനെറ്റ് കോംപാക്ട് എസ്‌യുവി അവതരിപ്പിച്ചു.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ കൺസെപ്റ്റായി പബ്ലിക് പ്രീമിയർ അവതരിപ്പിച്ചതുമുതൽ സബ് ഫോർ മീറ്റർ എസ്‌യുവി വലിയ കോളിളക്കം സൃഷ്ടിച്ചു. കിയയുടെ ആദ്യ ഉൽ‌പ്പന്നമായ സെൽ‌റ്റോസ് വിപണിയിൽ സൃഷ്ടിച്ച ആക്കം കൂട്ടുന്ന സോനെറ്റ് മാനദണ്ഡങ്ങൾ ഉയർന്നതാക്കാനുള്ള പാതയിലാണ്.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

ആദ്യ ദിവസം തന്നെ റെക്കോർഡ് 6,523 ബുക്കിംഗുകൾ നേടിയ സോണറ്റിനായുള്ള ബുക്കിംഗ് വളരെ മികച്ച അവസ്ഥയിലായിരുന്നു, ദിവസങ്ങൾ കഴിയുന്തോറും ബുക്കിന്റെ എണ്ണം വർധിച്ചുകൊണ്ടിരുന്നു.

MOST READ: 450X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ച് ഏഥർ എനർജി

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

വിപണിയിൽ അരങ്ങേറ്റം കുറിച്ച് വെറും 12 ദിവസത്തിനുള്ളിൽ, 2020 സെപ്റ്റംബറിൽ ദീർഘകാലത്തെ ലീഡറായിരുന്ന വിറ്റാര ബ്രെസ്സയെ പിൻതള്ളി ഏറ്റവുമധികം വിറ്റുപോയ കോംപാക്ട് എസ്‌യുവിയായി സോനെറ്റ് സെയിൽസ് ചാർട്ടുകളിൽ ഒന്നാമതെത്തി.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 300, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V തുടങ്ങിയ അഞ്ച് സീറ്റർ എസ്‌യുവികൾക്കെതിരെയാണ് സോനെറ്റ് മത്സരിക്കുന്നത്. വാഹനം ഇപ്പോൾ രാജ്യത്തുടനീളം 50,000 ബുക്കിംഗുകൾ പിന്നിട്ടിരിക്കുന്നു.

MOST READ: 1,000 -ത്തിൽ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

വിപണിയിലെത്തി രണ്ട് മാസത്തിനുള്ളിൽ ഈ നാഴികക്കല്ല് കൈവരിക്കാൻ എസ്‌യുവിക്ക് കഴിഞ്ഞു. സോനെറ്റിന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം അതിന്റെ വിശാലമായ പവർട്രെയിൻ ഓപ്ഷനുകളാണ്.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവ ഇതിൽ ലഭ്യമാണ്.

MOST READ: കോസ്മെറ്റിക്ക് പരിഷ്കരണങ്ങളും ECU റീമാപ്പിംഗുമായി മൂന്നാം തലമുറ ഹ്യുണ്ടായി വെർണ

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

ചെറിയ പെട്രോൾ യൂണിറ്റ് പരമാവധി 120 bhp കരുത്തും, 172 Nm torque ഉം വികസിപ്പിക്കുന്നു, ഇത് ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

ആറ് സ്പീഡ് എം‌ടിയുമായി ബന്ധിപ്പിക്കുമ്പോൾ ഓയിൽ-ബർണർ 100 bhp കരുത്തും 240 Nm torque ഉം വികസിപ്പിക്കുന്നു. ഡീസൽ യൂണിറ്റിലെ ഓപ്‌ഷണൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 115 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നു.

MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ 84 bhp കരുത്തും 115 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ഇതിനൊപ്പം വരികയുള്ളൂ. GT ലൈൻ ട്രിമ്മുകളിൽ AT വേരിയന്റുകൾ ധാരാളം ആവശ്യക്കാരുണ്ടെന്ന് കിയ മുമ്പ് പരാമർശിച്ചിരുന്നു.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

മൊത്തം ബുക്കിംഗിന്റെ 60 ശതമാനം 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളും ബാക്കിയുള്ള 40 ശതമാനം 1.5 ലിറ്റർ CRDi ഡീസലുമാണ്.

രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

സെഗ്മെന്റ്-ഫസ്റ്റ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, UVO കണക്റ്റിൽ വരുന്ന 57 ഇൻ-കാർ കണക്റ്റിവിറ്റി അധിഷ്ഠിത സവിശേഷതകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, സൺറൂഫ് തുടങ്ങിയവയാണ് കിയ സോനെറ്റിലെ പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
English summary
KIA Sonnets Clocks 50k Bookings In Just One Month. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X