അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

ആദ്യത്തെ ഉൽപ്പന്നമായ സെൽറ്റോസിലൂടെ രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി ശ്രേണി പിടിച്ചെടുത്ത കിയ മോട്ടോർസ് ഈ വർഷം ആദ്യം കാർണിവൽ പ്രീമിയം എംപിവിയെയും അവതരിപ്പിച്ചു. അടുത്ത മാസം സോനെറ്റ് കോംപാക്‌ട് എസ്‌യുവി പുറത്തിറക്കുന്നതോടെ ആഭ്യന്തര വിപണിയിൽ കമ്പനി ചുവടുടപ്പിക്കും.

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

പ്രീമിയം ബ്രാൻഡ് ഇമേജ് ഉള്ളതിനാൽ കിയയുടെ എസ്‌യുവി ലൈനപ്പിനെ കൂടുതൽ ഏകീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ അടുത്ത ഊഴം സോറന്റോയുടേതാകും.

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടി-റോക്ക്, സ്‌കോഡ കരോക്ക്, വരാനിരിക്കുന്ന സിട്രൻ C5 എയർക്രോസ് എന്നിവയുടെ എതിരാളിയായാണ് ഈ മോഡൽ എത്തുന്നത്. ഏറ്റവും പുതിയ തലമുറ സോറന്റോ 2020 മാർച്ചിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

MOST READ: രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ആരംഭിച്ച് ഇസൂസു

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

അകത്തും പുറത്തും നിരവധി മാറ്റങ്ങൾ പരിചയപ്പെടുത്തിയ ഈ പതിപ്പു തന്നെയാകും ഇന്ത്യയിലേക്ക് എത്തുക. ആറുമാസത്തിലൊരിക്കൽ ഒരു പുതിയ മോഡൽ അവതരിപ്പിക്കാനാണ് കിയയുടെ പദ്ധതി. അതിനാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ സോറെന്റോ നമ്മുടെ വിപണിയിലേക്ക് എത്തും.

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

അതായത് 2021-ന്റെ അവസാനത്തിൽ പ്രാദേശിക അരങ്ങേറ്റം പ്രതീക്ഷിക്കാമെന്ന് ചുരുക്കം. സോറെന്റോയുടെ സ്റ്റൈലിംഗിനെപ്പറ്റി പറയുമ്പോൾ കിയയുടെ മുൻനിര മോഡലായ ടെല്ലുറൈഡ് എട്ട് സീറ്റർ എസ്‌യുവിയിൽ നിന്നും നിരവധി ഘടകങ്ങൾ പുനരവലോകനം ചെയ്ത് മുന്നോട്ടു കൊണ്ടുപോകുന്നു.

MOST READ: പൂനെയിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി സീറ്റ് അറോണ കോംപാക്ട് എസ്‌യുവി

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

ക്രോമിൽ അലങ്കരിച്ച ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, കൂടുതൽ ആകർഷകമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫോഗ് ലാമ്പുകളുള്ള സ്‌പോർട്ടിയർ ഫ്രണ്ട് ബമ്പർ, ഹ്രസ്വ ഓവർഹാംഗുകൾ, വിശാലമായ എയർ ഇൻലെറ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം പുറംമോടിയെ മനോഹരമാക്കാൻ സോറെന്റോയിൽ ഇടംപിടിച്ചിരിക്കുന്നു.

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

വലിയ 10.12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയർന്ന മാർക്കറ്റ് ഫിനിഷുകളുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, എയർ കണ്ടീഷനിംഗ് വെന്റുകളുള്ള സെൻട്രൽ കൺസോൾ, ലെതർ പൊതിഞ്ഞ പുതിയ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ അകത്തളത്തെ പ്രീമിയമാക്കാൻ കിയ ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.

MOST READ: ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

ആഗോളതലത്തിൽ 2020 കിയ സോറെന്റോ 1.6 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുന്ന ഇതിൽ 1.49 കിലോവാട്ട്സ് ലിഥിയം അയൺ പോളിമർ ബാറ്ററി പായ്ക്കും 44.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഉൾക്കൊള്ളുന്നു.

അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

230 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് കിയ സോറെന്റോയുടെ ഈ ടർബോ എഞ്ചിൻ. മെച്ചപ്പെട്ട പ്രകടനത്തിനും കാര്യക്ഷമതയ്ക്കും പേരുകേട്ട ഇത് തുടർച്ചയായി വേരിയബിൾ വാൽവ് ഡുറേഷൻ സാങ്കേതികതയും നേടുന്നു.

Most Read Articles

Malayalam
English summary
Kia Sorento Could Launch Next Year In India. Read in Malayalam
Story first published: Thursday, August 13, 2020, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X