സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

ആഗോള മുൻനിര എസ്‌യുവിയായ സോറന്റോയുടെ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഇതാദ്യമായാണ് ബ്രാൻഡിന്റെ ഒരു ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

കിയയുടെ കൃത്യമായ ഉത്‌പാദന മാനദണ്ഡങ്ങൾ‌ക്കനുസൃതമായി എത്തുന്ന പുതിയ നാലാം തലമുറ സോറന്റോ കൊറിയയിലെ കിയയുടെ ഹ്വാസുങ്‌ ഉത്പാദന കേന്ദ്രത്തിലാണ് നിർമിക്കുന്നത്. എസ്‌യുവിയുടെ ഹൈബ്രിഡ്, ഗ്യാസോലിൻ‌, ഡീസൽ‌ വേരിയന്റുകൾ‌ ഒരേ ഉത്പാദന നിരയിൽ‌ ചേർ‌ക്കുന്നു.

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

സൊറന്റോയുടെ ആദ്യത്തെ ഹൈബ്രിഡ് മോഡലുകൾ‌ യൂറോപ്യൻ‌ മാർ‌ക്കറ്റിലേക്കാകും ആദ്യം എത്തുക. മാത്രമല്ല വടക്കേ അമേരിക്കയിലേക്കുള്ള എസ്‌യുവിയുടെ നിർമാണം യുഎസിലെ ജോർ‌ജിയയിലുള്ള കിയയുടെ വെസ്റ്റ് പോയിന്റിൽ‌ ഉടൻ‌ തന്നെ ഉത്‌പാദനത്തിലേക്ക് പ്രവേശിക്കും.

MOST READ: ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

ഉയർന്ന ഉത്പാദന മാനദണ്ഡങ്ങളിൽ‌ നിന്നും ഗുണനിലവാര നിയന്ത്രണങ്ങളിൽ‌ നിന്നും പുതിയ സോറന്റോ ഹൈബ്രിഡിന് പ്രയോജനം ലഭിക്കും. രണ്ട് പതിറ്റാണ്ടായി കിയയുടെ ആഗോള നിരയുടെ പ്രധാന മോഡലാണ് സോറന്റോ എന്നതും ശ്രദ്ധേയമാണ്. 2002-ൽ വിപണിയിലെത്തിയതിനുശേഷം ലോകമെമ്പാടുമായി മൂന്ന് ദശലക്ഷത്തിലധികം സോറന്റോ യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് വിറ്റഴിച്ചത്.

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

2020 അവസാനത്തോടെ പുതിയ സോറന്റോ മറ്റ് ചില വിപണികളിൽ ആദ്യമായി പ്ലഗ്-ഇൻ ഹൈബ്രിഡായി ലഭ്യമാകും. ഇതിനായുള്ള ഉത്‌പാദനം ഈ വർഷാവസാനം ഹ്വാസംഗിൽ ആരംഭിക്കും. കിയയുടെ പുതുതലമുറ മിഡ്-സൈസ് എസ്‌യുവി പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ആദ്യത്തെ വാഹനമാണ് പുതിയ സോറന്റോ.

MOST READ: യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

യാത്രക്കാർക്കായുള്ളതും ലഗേജ് സ്ഥലവും വർധിപ്പിക്കുന്നതിന് ഒരു വലിയ ബോഡിയുമായി ജോടിയാക്കിയ ഈ പ്ലാറ്റ്ഫോം നിരത്തിലെ ഏറ്റവും വൈവിധ്യമാർന്നതും വിശാലവുമായ മൂന്ന്-വരി എസ്‌യുവികളിൽ ഒന്നാണ് ഈ വാഹനമെന്ന് ഉറപ്പാക്കുന്നു.

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

കൂടാതെ അതിന്റെ നൂതന ഇന്റീരിയർ പാക്കേജിംഗ് അർത്ഥമാക്കുന്നത് കിയയുടെ പുതിയ സ്മാർട്ട്സ്ട്രീം ഇലക്ട്രിക് എഞ്ചിനുകളെ ഉൾക്കൊള്ളാനും ഉടമകൾക്ക് കൂടുതൽ ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം, എന്നത്തേക്കാളും ഉയർന്ന പെർഫോമൻസ് എന്നിവ വാഗ്ദാനം ചെയ്യാനും കഴിയുമെന്നാണ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

1.49 കിലോവാട്ട്സ് ലിഥിയം അയൺ പോളിമർ ബാറ്ററി പായ്ക്കും 44.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമുള്ള 1.6 ലിറ്റർ ടി-ജിഡി എഞ്ചിനാണ് സോറന്റോ ഹൈബ്രിഡിന്റെ പുതിയ സ്മാർട്ട്സ്ട്രീം യൂണിറ്റ്. സോറന്റോയുടെ പുതിയ പ്ലാറ്റ്‌ഫോമിലെ ഇന്റലിജന്റ് പാക്കേജിംഗ് അർത്ഥമാക്കുന്നത് ക്യാബിൻ അല്ലെങ്കിൽ ലഗേജ് സ്ഥലത്ത് കുറഞ്ഞ സ്വാധീനം ചെലുത്തി ബാറ്ററി പായ്ക്ക് സ്ഥാപിക്കാമെന്നാണ്.

സോറന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് കിയ

ഈ എഞ്ചിന് 230 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Sorento Hybrid SUV Production Commence. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X