കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് ആഗോളതലത്തിൽ ജനപ്രിയമായ സോൾ ക്രോസ് ഹാച്ചിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും പരിഗണിക്കുന്നു.

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

പെട്രോൾ മാത്രമല്ല സോളിന്റെ ഇലക്‌ട്രിക് പതിപ്പിനെയും രാജ്യത്ത് എത്തിക്കാനാണ് കിയയുടെ പദ്ധതി. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ക്രോസ്ഓവർ ഹാച്ചിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. അന്ന് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്.

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

ഇന്ത്യൻ വിപണിയിൽ കിയ മോട്ടോർസ് സോൾ അല്ലെങ്കിൽ സമാന വലുപ്പത്തിലുള്ള വാഹനം പരിഗണിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരം വാഹനങ്ങളുടെ ആവശ്യം വളരെ കുറവായതിനാൽ സോൾ ഇവിയുടെ അവതരണം ഇപ്പോൾ മുൻ‌ഗണനയല്ല.

MOST READ: ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

ആഗോള വിപണിയിൽ കിയ സോൾ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ആദ്യത്തേത് 198 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.6 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും രണ്ടാമത്തേത് 145 bhp വികസിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റുമാണ്.

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

ടർബോചാർജ്ഡ് യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സിൽ ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് കാലയളവ് വർധിക്കും, വിൽപ്പന വിപുലീകരണവും ഉടനില്ല

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

സോൾ മാത്രമല്ല ടെല്ലുറൈഡ് ഫുൾ സൈസ് എട്ട് സീറ്റർ എസ്‌യുവി, എഴ് സീറ്റർ സോറെന്റോ എന്നിവയുൾപ്പെടെ നിരവധി ആഗോള മോഡലുകളും കിയ മോട്ടോർസ് ഇന്ത്യക്കായി പരിഗണിക്കുന്നുണ്ട്.

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിയ സോനെറ്റ് സബ്-4 മീറ്റർ എസ്‌യുവിയാകും കമ്പനിയുടെ നിരയിൽ നിന്ന് രാജ്യത്ത് എത്തുന്ന അടുത്ത മോഡൽ.

MOST READ: പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

2020 ഓഗസ്റ്റ് സെപ്റ്റംബർ മാസത്തോടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ കോംപാക്‌ട് എസ്‌യുവി ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300 എന്നിവയുമായി ആഭ്യന്തര വിപണിയിൽ ഏറ്റുമുട്ടും.

കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളും നാല് ഗിയർബോക്സ് ഓപ്ഷനുകളും ഇത് വാഗ്‌ദാനം ചെയ്യും. കിയയുടെ കുഞ്ഞൻ എസ്‌യുവിയിൽ നിരവധി സെഗ്‌മെന്റ് മുൻനിര സവിശേഷതകൾ ഉണ്ടായിരിക്കുമെന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

Most Read Articles

Malayalam
English summary
Kia Soul Petrol Considering For India. Read in Malayalam
Story first published: Monday, May 25, 2020, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X