ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

നിലവിലെ തലമുറ കിയ കാർണിവൽ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ കൂടുതൽ പ്രീമിയം അനുഭവം തേടുന്ന എന്നാൽ മെർസിഡീസ് ബെൻസ് V-ക്ലാസ് താങ്ങാനാവാത്ത ആർക്കും അനുയോജ്യമായ പ്രീമിയം എംപിവി എന്ന നിലയിൽ ശക്തമായ ഇമേജ് നിർമ്മിക്കാൻ വാഹനത്തിന് വളരെ വേഗം സാധിച്ചു.

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ആഗോളതലത്തിൽ നിലവിലെ കിയ കാർണിവൽ ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് സീറ്റ് പതിപ്പുകളിൽ വിൽപ്പനയ്‌ക്കെത്തുന്നു. എന്നിരുന്നാലും, ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത തലമുറ മോഡൽ അത്യാഢംബര നാല് സീറ്റ് ലേയൗട്ടിനൊപ്പം വിൽപ്പനയ്‌ക്കെത്തും.

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

കിയ KA4 എന്ന കോഡ്‌നാമത്തിൽ വരുന്ന അടുത്ത തലമുറ കിയ കാർണിവൽ ലെക്‌സസ് LM പോലുള്ള ആഢംബര മോഡലുകളുമാി മത്സരിക്കും.

MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ലെക്‌സസ് LM ടൊയോട്ട ആൽഫാർഡ്, ടൊയോട്ട വെൽ‌ഫയർ എന്നിവയുടെ പ്രീമിയം പതിപ്പാണ്, ഇത് ചൈനയിലും ഏഷ്യയിലെ മറ്റ് ചില വിപണികളിലും വിൽപ്പനയ്ക്കെത്തുന്നു.

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ലെക്സസ് LM -നെ പോലെ 2021 കിയ കാർണിവൽ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കും. സിഇഒമാർക്കും കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾക്കുമിടയിൽ നാല് സീറ്റർ കാർണിവലിന് ഉയർന്ന ഡിമാൻഡുണ്ടാവുമെന്ന് കിയ മോട്ടോർസിന്റെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

MOST READ: 2 ലക്ഷം രൂപയ്ക്ക് മേൽ വില മതിക്കുന്ന മികച്ച വിൽപ്പന നേടിയ ബൈക്കുകൾ

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

2021 കിയ കാർണിവൽ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മൂന്ന് വ്യത്യസ്ത ഗ്രില്ല് ഡിസൈനുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ലഭിക്കും.

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ഒരു വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വരുന്ന റാപ്പ്റൗഎണ്ട് കോക്ക്പിറ്റ് എന്നിവയും നിർമ്മാതാക്കൾ പുതിയ മോഡലിൽ ഉൾപ്പെടുത്തുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തി.

MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ഈ വർഷം ജൂലൈയിൽ ദക്ഷിണ കൊറിയയിൽ 2020 കാർണിവൽ എംപിവി അവതരിപ്പിക്കാൻ കിയ മോട്ടോർസ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് പുതിയ മോഡൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ഇത് നിലവിലെ മോട്ടോറിന്റെ നവീകരിച്ച പതിപ്പായിരിക്കും. നിലവിലെ അവസ്ഥയിൽ ഇത് 202 bhp കരുത്തും 441 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. എം‌പി‌വിക്ക് 3.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും ആദ്യഘട്ടത്തിൽ ലഭിക്കും.

MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

പുതുതലമുറ കിയ കാർണിവലിന് 5,155 mm നീളവും 1,955 mm വീതിയും 1,740 mm ഉയരവും ഉണ്ടായിരിക്കും. 3,090 mm വീൽബേസും വാഹനത്തിന് ഉണ്ടാവും. അടുത്ത തലമുറ എംപിവിയുടെ ഇന്ത്യ ലോഞ്ച് 2022 ന്റെ തുടക്കത്തിൽ നടക്കുമെന്ന് പറയപ്പെടുന്നു.

Most Read Articles

Malayalam
English summary
KIA to introduce Carnival 4 seater variant to rival Lexus LM. Read in Malayalam.
Story first published: Saturday, April 25, 2020, 17:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X