സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

2020 മാർച്ച് 24 മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകളുടെ ലോഞ്ച് ഷെഡ്യൂളുകൾ ട്രാക്കിൽ നിന്ന് നീക്കി കളഞ്ഞിരിക്കുന്നു.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏറ്റവും പുതിയ ‘ലോക്ക്ഡൗൺ 4.0' എക്സ്റ്റൻഷൻ വരും മാസങ്ങളിൽ ലോഞ്ച് ചെയ്യാൻ നിശ്ചയിച്ചിരുന്ന മോഡലുകൾക്ക് വലിയ തിരിച്ചടി നൽകാം.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

കിയ സോനെറ്റ് കോംപാക്ട് എസ്‌യുവി അത്തരത്തിൽ ബാധിക്കപ്പെട്ട ഒരു മോഡലാണ്. യഥാർത്ഥത്തിൽ ആസൂത്രണം ചെയ്തതിനേക്കാൾ താമസിച്ചാവും വാഹനം വിപണിയിൽ എത്തുക, എന്നാലും ലോഞ്ച് ഈ വർഷം തന്നെ നടത്താനുളള ഒരുക്കത്തിലാണ് കമ്പനി.

MOST READ: തിരിച്ചുവരവിനൊരുങ്ങി ടൊയോട്ട വെൻസ, ഇടംപിടിക്കുന്നത് പ്രീമിയം എസ്‌യുവി നിരയിലേക്ക്

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

കൊറിയൻ കാർ നിർമ്മാതാക്കൾ തങ്ങളുടെ പങ്കാളികളുമായി ചേർന്ന് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ആസൂത്രണം ചെയ്ത് കിയ സോനെറ്റ് വിപണിയിലെത്തിക്കാൻ ഒരു മികച്ച സാഹചര്യത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് കിയ മോട്ടോർസ് ഇന്ത്യ സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഹെഡ് മനോഹർ ഭട്ട് വ്യക്തമാക്കി.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

അപ്പോഴേക്കും ഉപയോക്താക്കൾ കൂടുതൽ നല്ല മാനസികാവസ്ഥയിലായിരിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഉത്സവകാലവും ഈ സമയത്ത് ആരംഭിക്കും. തങ്ങൾ വളരെ ജാഗ്രതയോടെയും ശുഭാപ്തി വിശ്വാസത്തോടെയുമാണ് നീങ്ങുന്നത് എന്ന് ഭട്ട് കൂട്ടിച്ചേർത്തു.

MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

എന്നാൽ വീണ്ടും പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ, തങ്ങൾ കുഴപ്പത്തിലാകും എന്നും അദ്ദേഹം പറയുന്നു. ലോക്ക്ഡൗൺ നീണ്ടുനിൽക്കുയാണെങ്കിൽ, സോനെറ്റിന്റെ ലോഞ്ച് പിന്നോട്ട് നീക്കാൻ കിയയ നിർബന്ധിതമാകും.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

കൊവിഡ് -19 മഹാമാരി കൊണ്ടുവന്ന അഭൂതപൂർവമായ വിൽപ്പന മാന്ദ്യത്തിനിടയിലാണ് പുതിയ ലോഞ്ചിന്റെ പ്രാധാന്യവും ഭട്ട് അടിവരയിട്ടത്.

MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം ഒരു പുതിയ വാഹനം ഉപഭോക്താക്കൾക്ക് ഷോറൂമിലേക്ക് എത്തിക്കുക എന്നതാണ് എന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

ഒരു പുതിയ ലോഞ്ച്, പ്രത്യേകിച്ച് സോനെറ്റ് പോലെ ഒരു മോഡലിന് രണ്ട് നല്ല ഇഫക്റ്റുകൾ ഉണ്ട്. ഒന്ന്, ഉപഭോക്താക്കളിൽ നിന്നുള്ള എൻക്വൈറികളും ഷോറൂമുകളിലേക്ക് വോക്ക് ഇൻ എന്നിവ വർധിക്കും.

MOST READ: കാർണിവലിന് ഒത്ത എതിരാളിയുമായി ടൊയോട്ട, നാലാം തലമുറ സിയന്ന എംപിവി വിപണിയിൽ

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

രണ്ടാമതായി, ഒരു പുതിയ ഉൽ‌പ്പന്നം എത്തുമ്പോൾ ഡീലർമാരുടെ സെയിൽസ് സ്റ്റാഫ് മനോവീര്യം വർധിക്കുന്നു. അതിനാൽ നിലവിലെ ലോഞ്ച് പ്ലാനിൽ പറ്റിനിൽക്കുന്നത് വളരെ ഗുണകരമാകുമെന്ന് താൻ കരുതുന്നു എന്ന് ഭട്ട് വ്യക്തമാക്കി.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

സോനെറ്റ് കാർണിവലിന്റെയോ സെൽറ്റോസിന്റെയോ വിൽപ്പനയെ ഒരുപക്ഷേ ബാധിച്ചേക്കാം. എന്നിരുന്നാലും മൊത്തത്തിൽ ഇത് ഉടൻ ലോഞ്ച് ചെയ്യുന്നത് നിർമ്മാതാക്കളെ സംബന്ധിച്ച് നല്ല കാര്യമാണ്.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

2020 -ലെ വാഹന വിപണി ഉറ്റു നോക്കുന്ന വലിയ ലോഞ്ചുകളിലൊന്നാണ് കിയ സോനെറ്റ്. ഓട്ടോ എക്‌സ്‌പോ 2020 -ൽ കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തിയിരുന്ന സോണറ്റ് കോംപാക്ട് എസ്‌യുവി ശ്രേണിയെ ഇളക്കിവിടാനുള്ള കിയയുടെ ആയുധമാണ്.

സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

മോഡൽ അതിന്റെ പ്ലാറ്റ്ഫോമും മെക്കാനിക്കലുകളും ഹ്യുണ്ടായി വെന്യുവുമായി പങ്കിടും. എന്നാൽ ഇരു എസ്‌യുവികളും അകത്തും പുറത്തും പരസ്‌പരം വ്യത്യസ്‌തമായി കാണപ്പെടും. 7-12 ലക്ഷം രൂപയായിരിക്കും കിയ സോനെറ്റിന്റെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
KIA to launch Sonnet Compact SUV in 2020 itself. Read in Malayalam.
Story first published: Tuesday, May 19, 2020, 16:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X