കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ റെനോ. കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവ പരീക്ഷണയോട്ടം നടത്തുകയാണ്.

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

നിസാന്‍ മാഗ്നൈറ്റാകും വിപണിയില്‍ മുഖ്യഎതിരാളി. ഒരേ CMF-A പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിക്കുക. മാത്രമല്ല അവയുടെ പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ യൂണിറ്റുകള്‍ പോലുള്ള ചില പൊതു സ്വഭാവവിശേഷങ്ങള്‍ പങ്കിടാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അതിന് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായി എന്ന് വേണം പറയാന്‍. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കിഗറിലും ഇടംപിടിക്കും.

MOST READ: ആദ്യപത്തില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകൾ

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

നിസാന്റെ പുതിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, HRA0 എന്ന രഹസ്യനാമം നല്‍കിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇത് 100 bhp പവറും 160 Nm torque ഉം ഉത്പാദിപ്പിക്കും. മാഗ്നൈറ്റ് പോലെ, ട്രൈബറിലും കിഗറിലും അഞ്ച് സ്പീഡ് മാനുവല്‍, CVT എന്നിവ ഉപയോഗിച്ച് റെനോ ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യും.

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

രണ്ട് കാറുകളിലും റെനോ ഈ എഞ്ചിന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ചേര്‍ക്കുന്നത് ട്രൈബറിന് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിലവില്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ് ട്രൈബര്‍.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

2021 പകുതിയോടെ ഇത് ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വാഭാവികമായും നിലവിലുള്ള മോഡലുകളെക്കാള്‍ ഒരു ലക്ഷം രൂപ അധികം ടര്‍ബോ പതിപ്പിന് കമ്പനി വില ഈടാക്കും.

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

2021-ന്റെ തുടക്കത്തില്‍ കിഗറിനെ വിപണിയില്‍ എത്തിക്കാനാണ് റെനോ പദ്ധതിയി്ട്ടിരിക്കുന്നത്. ബാഹ്യ രൂപകല്‍പ്പന ക്വിഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഇന്റീരിയര്‍ മാഗ്‌നൈറ്റില്‍ നിന്ന് ഘടകങ്ങള്‍ കടമെടുക്കാന്‍ സാധ്യതയുണ്ട്.

MOST READ: ഫോർഡ് എംപിവിക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ട ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ വെന്റുകളുള്ള ഓട്ടോ എസി, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ടെക്കിനൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ അകത്തളത്തെ സമ്പന്നമാക്കും.

MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ വമ്പന്‍മാരുമായാകും റെനോയുടെ കോംപാക്ട് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Kiger, Triber Get Turbo-Petrol Engine, Renault Revealed Specifications. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X