Just In
- 11 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 17 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 23 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി കെഎസ്ഇബി; ഫെബ്രുവരി ആറുവരെ സൗജന്യം
രാജ്യത്ത് ഇലക്ട്രിക് വാഹനം പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിഭാവനം ചെയ്യുന്നത്. ഡല്‍ഹി സര്‍ക്കാര്‍ ഇവി നയം വര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കേരളത്തിലും വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ കീഴില്‍ നിരവധി പദ്ധതികളാണ് ഒരുങ്ങുന്നത്.

വിവിധ ഇടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കെഎസ്ഇബിയുടെ കീഴില്‍ ഒരുങ്ങി കഴിഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
MOST READ: പ്രീമിയം സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റി തന്നെ താരം; പിന്നാലെ സിയാസും വെർണയും

വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷന് ശൃംഖല ഒരുക്കുകയാണ് കെഎസ്ഇബി. സംസ്ഥാന സര്‍ക്കാരിന്റെ ഇ - വെഹിക്കിള്‍ നയപ്രകാരം ചാര്‍ജ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഇബിഎല്ലിനെ തെരഞ്ഞെടുത്തിരുന്നു.

ഇതനുസരിച്ച് ആദ്യപടിയായി കെഎസ്ഇബിഎല്‍ ആറ് സ്ഥലങ്ങളില്‍ വൈദ്യുതചാര്‍ജ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
- നേമം, ഇലക്ട്രിക്കല്‍ സെക്ഷന്‍, തിരുവനന്തപുരം
- ഓലൈ, ഇലക്ട്രിക്കല്‍ സെക്ഷന്‍, കൊല്ലം
- പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
- വിയ്യൂര്‍, സബ്സ്റ്റേഷന്, തൃശ്ശൂര്‍
- നല്ലളം, സബ്സ്റ്റേഷന്, കോഴിക്കോട്
- ചൊവ്വ, സബ്സ്റ്റേഷന്, കണ്ണൂര്‍
എന്നിവിടങ്ങളിലാണ് നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തയാറായിരിക്കുന്നത്.
MOST READ: G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് 2021 ഫെബ്രുവരി ആറുവരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം.

കെഎസ്ഇബിയുടെ ആറ് വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇക്കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ഇത് സൗജന്യമാണ്. കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിഎല്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുന്നു.
MOST READ: മുംബൈ നഗരത്തിന് ഇലക്ട്രിക് ബസുകൾ സമ്മാനിച്ച് ടാറ്റ

ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിരവധി സ്ഥലങ്ങളിലേക്ക് ഇത്തരം പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഒരു ചാര്‍ജിംഗ് സ്റ്റേഷന് തുടങ്ങാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ചെലവ് വരുമെന്നാണാണ് കണക്കുകൂട്ടല്‍. ചില വിഭാഗങ്ങള്‍ക്ക് കേന്ദ്രം സബ്സിഡി നല്‍കുന്നുണ്ട്. 2022 ആകുമ്പോഴേക്ക് 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.