കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് നിര്‍ദേശം.

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയാറെടുപ്പ് തുടങ്ങി.

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം, ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.

MOST READ: ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

സ്വകാര്യ ബസ് ഉടമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ്ലോഡ് ചെയ്യണം. തിരക്ക കണക്കിലെടുത്ത് രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകളുണ്ടാകും.

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാര്‍ക്കുള്ള മാസ്‌കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു. പരമാവധി 27 യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റുകയുള്ളു.

MOST READ: കാമിക്ക് സ്‌കൗട്ട്‌ലൈന്‍ എസ്‌യുവി വെളിപ്പെടുത്തി സ്‌കോഡ

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

ബസിനുള്ളില്‍ മാസ്‌കും നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയപ്പോള്‍ ജനങ്ങള്‍ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങള്‍ സഹകരിക്കുമെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

ടിക്കറ്റ് നിരക്ക് 50 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തല്‍.

MOST READ: ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

അതേസമയം പെര്‍മിറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമോയെന്നത് വ്യക്തമല്ല.

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

സര്‍വീസുകള്‍ ഒരു സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചതല്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

MOST READ: ബംഗ്ലാദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

അത് പറഞ്ഞിരുന്നില്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ സര്‍വീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. ഇത് പണിമുടക്കല്ലെന്നും പണിമുടക്ക് പിന്‍വലിക്കാനാണ് ചര്‍ച്ചകള്‍ വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Most Read Articles

Malayalam
English summary
KSRTC To Resume Short Distance Bus Services From Wednesday. Read in Malayalam.
Story first published: Tuesday, May 19, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X