ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

ഉറൂസിന്റെ 2021 മോഡലിന് ലംബോർഗിനി വളരെ സ്റ്റൈലിഷും ആകർഷകവുമായ ചില പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ്.

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

ഇറ്റാലിയൻ നിർമ്മാതാക്കളിൽ നിന്നുള്ള ഭീമാകാരമായ സൂപ്പർ എസ്‌യുവി ഇതിനകം തന്നെ ഒരു ഹെഡ്-ടർണർ ആണെങ്കിലും, കാര്യങ്ങൾ കുറച്ചു കൂടെ മെച്ചപ്പെടുത്താൻ ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ പ്രഖ്യാപിച്ചു.

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

2021 ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ വാങ്ങുന്നവർക്ക് നാല് പുതിയ മാറ്റ് കളർ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിയാൻ‌കോ മോണോസെറസ് (വൈറ്റ്), നീറോ നോക്റ്റിസ് (ബ്ലാക്ക്), ഗ്രിജിയോ നിംബസ് (ചെറുതായി തിളങ്ങുന്ന ഗ്രേ), ഗ്രിജിയോ കെറസ് (അടിസ്ഥാനപരമായ ഗ്രേ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

ഈ പുതിയ പെയിന്റ് സ്കീമുകൾ തീർച്ചയായും കാറിന് ഒരു അധിക ലുക്ക് നൽകുന്നുണ്ടെങ്കിലും, അവയുടെ കോൺട്രാസ്റ്റ് നിയോൺ ആക്സന്റുകളാണ് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നത്.

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

2021 ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ ഉപയോഗിച്ച് ലംബോർഗിനി ശ്രദ്ധേയമായ നിയോൺ ആക്‌സന്റുകളും നൽകുന്നു. ഉപയോക്താക്കൾക്ക് അരാൻ‌സിയോ ലിയോണിസ് (ഓറഞ്ച്), അരാൻ‌സിയോ ഡ്രൈപ്പ് (ഓറഞ്ചിന്റെ തിളക്കമുള്ള ഷെയിഡ്), ഗിയല്ലോ ടോറസ് (യെല്ലോ), വെർ‌ഡെ സ്കാൻ‌ഡൽ (ഗ്രീൻ) എന്നിങ്ങനെ ലഭ്യമായ നാല് നിറങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം. ഫ്രണ്ട് സ്പ്ലിറ്റർ, ഡോർ ട്രിം , റിയർ സ്‌പോയിലർ, വീൽ റിംസ് എന്നിവയിലാണ് ഈ നിറങ്ങൾ വരുന്നത്.

MOST READ: അർബൻ ക്രൂയിസറും ഉടൻ നിരത്തിലേക്ക്; രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലേക്കും എസ്‌യുവി എത്തിത്തുടങ്ങി

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

പുറമേയുള്ള ഈ മാറ്റങ്ങൾക്ക് പുറമെ, 2021 ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിൽ എക്‌സ്‌ക്ലൂസീവ് 23 ഇഞ്ച് ടൈഗെറ്റ് വീലുകളും എക്‌സ്‌ഹോസ്റ്റുകളിൽ ബ്ലാക്ക് ക്രോം ഫിനിഷും ഉണ്ട്.

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

സൂപ്പർ കാർ കമ്പനി 2021 ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിന്റെ ഇന്റീരിയറിൽ ചില ഭേദഗതികളും വരുത്തിയിട്ടുണ്ട്. ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ഒരു അനോഡൈസ്ഡ് അലുമിനിയം ട്രിം ഉണ്ട്, പുതിയ മാറ്റ് ഫിനിഷ് കാർബൺ ഫൈബർ ഉൾപ്പെടുത്തലുകളും വാഹനത്തിൽ വരുന്നു.

MOST READ: രണ്ടാംതലമുറ ഹവാൽ H2 എസ്‌യുവിയെ പരിചയപ്പെടുത്തി ഗ്രേറ്റ് വാൾ മോട്ടോർസ്

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

സെൻട്രൽ ടണൽ ലെതർ ട്രിം, സീറ്റ് ബോൾസ്റ്റർ ഇൻസേർട്ടുകൾ, ക്യു-സിറ്റുറ സ്റ്റിച്ചിംഗ്, ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ലംബോർഗിനി ലോഗോ എന്നിവയിൽ ബാഹ്യ ആക്‌സന്റ് കോൺട്രാസ്റ്റ് കളർ ഉപയോഗിച്ച് അപ്‌ഹോൾസ്റ്ററിയെ സമ്പുഷ്ടമാക്കുന്നു.

ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

2021 യുറസ് ഗ്രാഫൈറ്റ് കാപ്സ്യൂളിനും സൂപ്പർ എസ്‌യുവിയുടെ അടുത്തിടെ പുറത്തിറക്കിയ പേൾ കാപ്‌സ്യൂൾ വേരിയന്റിനും മാത്രമായി വെന്റിലേറ്റഡ് അൽകന്റാര സീറ്റുകളും ലംബോർഗിനി നൽകുന്നു.

നിലവിൽ, ഇറ്റാലിയൻ കാർ നിർമ്മാതാക്കൾ 2021 ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂളിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ വേരിയൻറ് തീർച്ചയായും സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വില കൂടുമെന്ന് വ്യക്തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Introduces All New 2021 Urus Graphite Capsule Edition. Read in Malayalam.
Story first published: Tuesday, September 29, 2020, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X