Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 22 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
- News
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിഫെന്‍ഡര്‍ എസ്യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍
ഈ മാസം ആദ്യമാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ പുതിയ ഡിഫെന്‍ഡര്‍ എസ്യുവിയെ അവതരിപ്പിച്ചത്. ഡിഫെന്‍ഡര്‍ 90, 110 എന്നീ രണ്ട് ബോഡി സ്റ്റൈലുകളില്‍ വാഹനം ലഭ്യമാണ്.

2009-ല്‍ JLR പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം രാജ്യത്ത് ആദ്യമായാണ് ഓഫ്-റോഡിംഗ് എസ്യുവി ചുവടുവെക്കുന്നത് എന്നതും ശ്രദ്ധേയം. 73.98 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിഫെന്‍ഡറിന്റെ ഡെലിവറികള്‍ ആരംഭിച്ചതായിട്ടാണ് സൂചന. ആദ്യത്തെ ഡിഫെന്‍ഡര്‍ ഹൈദരാബാദില്‍ ഡെലിവറി ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലാക്ക് നിറത്തില്‍ മനോഹരമായ മോഡലാണിതെന്നും ചിത്രങ്ങളില്‍ വ്യക്തം.
MOST READ: 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി റെനോ

ഇത് ഡിഫെന്‍ഡര്‍ 110 ശ്രേണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഡിഫെന്‍ഡര്‍ D7x ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ് യൂണിറ്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹീറ്റിംഗ് സംവിധാനത്തോടുകൂടിയ 12-വേ അഡ്ജസ്റ്റബിള് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, വേഡ് സെന്‍സിംഗ്, സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക്, കണക്റ്റഡ് നാവിഗേഷന്‍ പ്രോ, ഓഫ് റോഡ് ടയറുകളും സെന്റര്‍ കണ്‍സോളും ഓപ്ഷണല്‍ റഫ്രിജറേറ്റഡ് കമ്പാര്‍ട്ടുമെന്റും വാഹനത്തിന്റെ സവിശേഷതയാണ്.
MOST READ: യമഹ വിനൂറ; എക്കാലത്തെയും മനോഹരമായ സ്കൂട്ടര്‍

അഞ്ച്, ആറ് അല്ലെങ്കില്‍ ഏഴ് സീറ്റിംഗ് ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന് ട്രിം എന്നീ അഞ്ച് വേരിയന്റുകളിലായാണ് എസ്യുവി വിപണിയില്‍ എത്തുന്നത്. ഡിഫെന്‍ഡറിന് രണ്ടാം നിരയ്ക്ക് പിന്നില്‍ 1,075 ലിറ്റര്‍ ബൂട്ട്സ്പേസാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് 38 ഡിഗ്രി അപ്രോച്ച് ആംഗിളും 40 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും 28 ഡിഗ്രി ബ്രേക്ക് ഓവറും 900 മില്ലീമീറ്റര്‍ വേഡിംഗ് ഡെപ്തും ഉണ്ട്.
MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന് ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ എഞ്ചിന് 296 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റികാണ് ഗിയര്‍ബോക്സ്.

3.0 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിന് പിന്നീടുള്ള തീയതിയില്‍ ഇന്ത്യയിലെത്തും. CBU റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ആദ്യ പതിപ്പ് പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. അടുത്തിടെ മോഡലുകള്‍ക്കായി ആക്സസറി പായ്ക്കുകള്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.
Source: Team BHP