ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

ഈ മാസം ആദ്യമാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ പുതിയ ഡിഫെന്‍ഡര്‍ എസ്‌യുവിയെ അവതരിപ്പിച്ചത്. ഡിഫെന്‍ഡര്‍ 90, 110 എന്നീ രണ്ട് ബോഡി സ്‌റ്റൈലുകളില്‍ വാഹനം ലഭ്യമാണ്.

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

2009-ല്‍ JLR പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം രാജ്യത്ത് ആദ്യമായാണ് ഓഫ്-റോഡിംഗ് എസ്‌യുവി ചുവടുവെക്കുന്നത് എന്നതും ശ്രദ്ധേയം. 73.98 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിഫെന്‍ഡറിന്റെ ഡെലിവറികള്‍ ആരംഭിച്ചതായിട്ടാണ് സൂചന. ആദ്യത്തെ ഡിഫെന്‍ഡര്‍ ഹൈദരാബാദില്‍ ഡെലിവറി ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലാക്ക് നിറത്തില്‍ മനോഹരമായ മോഡലാണിതെന്നും ചിത്രങ്ങളില്‍ വ്യക്തം.

MOST READ: 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി റെനോ

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

ഇത് ഡിഫെന്‍ഡര്‍ 110 ശ്രേണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഡിഫെന്‍ഡര്‍ D7x ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ് യൂണിറ്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹീറ്റിംഗ് സംവിധാനത്തോടുകൂടിയ 12-വേ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, വേഡ് സെന്‍സിംഗ്, സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക്, കണക്റ്റഡ് നാവിഗേഷന്‍ പ്രോ, ഓഫ് റോഡ് ടയറുകളും സെന്റര്‍ കണ്‍സോളും ഓപ്ഷണല്‍ റഫ്രിജറേറ്റഡ് കമ്പാര്‍ട്ടുമെന്റും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: യമഹ വിനൂറ; എക്കാലത്തെയും മനോഹരമായ സ്‌കൂട്ടര്‍

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

അഞ്ച്, ആറ് അല്ലെങ്കില്‍ ഏഴ് സീറ്റിംഗ് ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന്‍ ട്രിം എന്നീ അഞ്ച് വേരിയന്റുകളിലായാണ് എസ്യുവി വിപണിയില്‍ എത്തുന്നത്. ഡിഫെന്‍ഡറിന് രണ്ടാം നിരയ്ക്ക് പിന്നില്‍ 1,075 ലിറ്റര്‍ ബൂട്ട്സ്‌പേസാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

ഏറ്റവും പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് 38 ഡിഗ്രി അപ്രോച്ച് ആംഗിളും 40 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും 28 ഡിഗ്രി ബ്രേക്ക് ഓവറും 900 മില്ലീമീറ്റര്‍ വേഡിംഗ് ഡെപ്തും ഉണ്ട്.

MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ എഞ്ചിന്‍ 296 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റികാണ് ഗിയര്‍ബോക്സ്.

ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

3.0 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിന്‍ പിന്നീടുള്ള തീയതിയില്‍ ഇന്ത്യയിലെത്തും. CBU റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ആദ്യ പതിപ്പ് പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. അടുത്തിടെ മോഡലുകള്‍ക്കായി ആക്‌സസറി പായ്ക്കുകള്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Begin Defender Deliveries In India. Read in Malayalam.
Story first published: Wednesday, October 21, 2020, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X