ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (JLR) അടുത്തിടെയാണ് പ്രഖ്യാപനം നടത്തിയത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമായ ഡിഫെന്‍ഡര്‍ P400e-യുടെ ബുക്കിംഗ് നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. SE, HSE, X-ഡൈനാമിക് HSE, X എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മോഡല്‍ വാഗ്ദാനം ചെയ്യും.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

മോഡലിന്റെ ഡെലിവറികള്‍ വരും വര്‍ഷത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ ചെയ്യുന്നത് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്.

MOST READ: B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

105 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇത് 398 bhp കരുത്തും 640 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

209 കിലോമീറ്ററാണ് പരമാവധി വേഗത. പുതിയ ഡിഫെന്‍ഡര്‍ P400e-യില്‍ 19.2 കിലോവാട്ട്‌സ് ബാറ്ററിയുണ്ട്. ഇത് 15 A സോക്കറ്റ് അല്ലെങ്കില്‍ 7.4 കിലോവാട്ട് AC വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ച് വീട്ടിലോ ഓഫീസിലോ ചാര്‍ജ് ചെയ്യാന്‍ കഴിയും.

MOST READ: അന്നും ഇന്നും പ്രിയങ്കരൻ; ബൊലേറോയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വളർച്ച

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

''ഞങ്ങളുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഇന്ത്യയിലെ പുതിയ ഡിഫെന്‍ഡര്‍ P400e അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

ലാന്‍ഡ് റോവറിന്റെ ഐതിഹാസികത നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രകടനത്തെ കാര്യക്ഷമതയോടെ സന്തുലിതമാക്കുന്ന ഒരു വാഹനം. 2020 നവംബറില്‍ ജാഗ്വര്‍ I-പേസിനായി ബുക്കിംഗ് ആരംഭിച്ച ശേഷം ജാഗ്വര്‍ ലാന്‍ഡ് റോവര്‍ പോര്‍ട്ട്ഫോളിയോയിലുടനീളം വൈദ്യുതീകരിച്ച വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഇത് ഊട്ടിയുറപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

I-പേസ് ഇന്ത്യയിലേക്കും എത്തിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. വാസ്തവത്തില്‍, I-പേസ് ഇന്ത്യന്‍ വിപണിയില്‍ ജെഎല്‍ആറിന്റെ അടുത്ത അവതരണമായിരിക്കും. വളരെ ആവേശകരമായ ജാഗ്വര്‍ I-പേസ് അവതരിപ്പിക്കാന്‍ ബ്രാന്‍ഡ് ഒരുങ്ങുകയാണ്. കൂടുതല്‍ ആവേശകരമായ ഉത്പ്പന്നങ്ങള്‍ കൊണ്ടുവന്ന് വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നത് തുടരുമെന്നാണ് പ്രസ്താവനയില്‍ പറയുന്നു.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ റേഞ്ച് റോവര്‍ ഹൈബ്രിഡ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ പരീക്ഷിച്ചിരുന്നു. കമ്പനിക്ക് വിശാലമായ ശ്രേണി ഉണ്ട്, ഇവോക്ക് റേഞ്ച് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, ഡിഫെന്‍ഡര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എന്നിവയുള്‍പ്പെടെ ആഗോളതലത്തില്‍ ഹൈബ്രിഡ് ഓപ്ഷനുമായി വില്‍ക്കുന്നു.

MOST READ: A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് ഔഡി; അവതരണം 2021-ഓടെ

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ജെനിയം എഞ്ചിനൊപ്പം മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എഞ്ചിന് ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റ് ലഭിക്കും. ആഗോളതലത്തില്‍, 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Defender Plug-In Hybrid Variant Bookings Open In India. Read in Malayalam.
Story first published: Tuesday, December 15, 2020, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X