പുതിയ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം.

 

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

ജെയിംസ് ബോണ്ട് എസ്‌യുവി എന്ന് അറിയപ്പെടുന്ന ലാൻഡ് റോവർ ഡിഫെൻഡർ ഐക്കണിക് ഓഫ്-റോഡിംഗ് വാഹനത്തിന്റെ ആധുനിക ആവർത്തനത്തിന്റെ പ്രാരംഭ വില 69.99 ലക്ഷം രൂപയാണ്. വരാനിരിക്കുന്ന 007 സിനിമയായ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലും പുതിയ മോഡൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

ഈ വർഷം ഫെബ്രുവരിയിലാണ് ജാഗ്വർ ഇന്ത്യയിൽ എസ്‌യുവിയുടെ വില പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫെൻഡറിന്റെ അരങ്ങേറ്റം ജൂണിൽ നടത്താനിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പദ്ധതി മാറ്റിവെക്കുകയായിരുന്നു.

MOST READ: പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഡിഫെൻഡർ ഇപ്പോൾ 300 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമാണ്. എസ്‌യുവിയുടെ പരമാവധി ടോർഖ് 400 Nm ആണ്. 90 (3 ഡോർ), 110 (5 ഡോർ) എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബോഡി സ്റ്റൈലുകളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

ലോകമെമ്പാടുമുള്ള വിപണികളിൽ ഉയർന്ന ഡിമാൻഡാണ് 2020 ലാൻഡ് റോവർ ഡിഫെൻഡറിനുള്ളത്. ഗ്ലോബൽ മോഡലിൽ കാണുന്നതുപോലെ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ ഇല്ലാത്ത എസ്‌യുവിയുടെ അഞ്ച് ഡോർ പതിപ്പാകും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുക.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

കംപ്ലീറ്റിലി ബിൽറ്റ് യൂണിറ്റായാണ് വാഹനം ഇന്ത്യയിൽ എത്തിക്കുന്നത്. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഡിഫെൻഡർ 90, 110 വകഭേദങ്ങൾ വിൽപ്പനയ്ക്ക് എത്തുക.

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

തുടർന്ന് അടുത്ത വർഷം അവസാനത്തോടെ CKD കിറ്റുകൾ വഴി പ്രാദേശിക അസംബ്ലിയിലേക്ക് ഡിഫൻഡറിന്റെ നിർമാണം വ്യാപിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.

MOST READ: ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവർഡ് വാണിജ്യ വിമാന സർവ്വീസ് പദ്ധതിയുമായി എയർബസ്

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

2009 ൽ രാജ്യത്ത് പ്രവേശിച്ചതിനുശേഷം ലാൻഡ് റോവർ ആദ്യമായാണ് പുതിയ ഡിഫെൻഡർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 70 വർഷത്തിലേറെയായി എത്തുന്ന പഴയ ലാൻഡ് റോവറിന്റെ ഒരു ആധുനിക 4x4 പതിപ്പാണ് പുതിയ എസ്‌യുവി എന്ന് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറയുന്നു.

പുത്തൻ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ വെലാർ, ഡിസ്കവറി, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ എന്നിവയാണ് ഇന്ത്യയിൽ ലഭ്യമായ മറ്റ് ലാൻഡ് റോവർ എസ്‌യുവികൾ.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Defender SUV To Launch In India On October 15 Bookings Started. Read in Malayalam
Story first published: Thursday, September 24, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X