അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

ഡിസ്‌കവറി സ്‌പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

2020 ഫെബ്രുവരി 13 -ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.നിരവധി പുതുമകളോടെയാണ് വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

ട്രപസോയിഡല്‍ എയര്‍ ഡാമുള്ള പുതിയ ഫ്രണ്ട് ബമ്പറും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. പിന്‍ഭാഗത്ത്, പുതിയ ടെയില്‍ ലാമ്പും, ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പുതുമ. പുറമേ മാറ്റങ്ങള്‍ ഉള്ളതുപോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ യൂണിറ്റുകളാണ് എഞ്ചിന്‍. പെട്രോള്‍ യൂണിറ്റ് 240 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ 150 bhp പവറാണ് സൃഷ്ടിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

രണ്ട് എഞ്ചിനുകളും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയാകും വിപണിയില്‍ എത്തുക. വിദേശവിപണിയില്‍ ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് വകഭേദം കമ്പിന വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അത് ഇന്ത്യന്‍ വിപണിയില്‍ എത്തുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

ടെറൈന്‍ റസ്പോണ്‍സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റോള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രെയിലര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്റേര്‍ഡ് ഫീച്ചറായി വാഹനത്തിലുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്, റെയില്‍ സെന്‍സറിങ് വൈപ്പര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, 2 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലെ സവിശേഷതകളാണ്. വിപണിയില്‍ ബിഎംഡബ്ല്യു X3, ഔഡി Q5, വോള്‍വോ XC60 എന്നിവരാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ എതിരാളികള്‍.

അരങ്ങേറ്റത്തിനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഫെയ്‌സ്‌ലിഫ്റ്റ്

റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവിയെ അടുത്തിടെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതുതലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് 54.94 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരു കൂപ്പെ ഘടനയിലാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെ ഡിസൈന്‍. അതിനൊപ്പം നിരവധി മാറ്റങ്ങളും 2020 മോഡലിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Discovery Sport facelift launch on February 13. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X