Just In
- 12 min ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 56 min ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 2 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 2 hrs ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
Don't Miss
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- News
രാഹുൽ ഗാന്ധി ഇടപെട്ടിട്ടും പരിഹാരമില്ല, 6 സീറ്റുകൾ അധികം വേണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ്
- Movies
മമ്മൂട്ടിയാണ് മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചത്, ആ സഹായം ഒരിക്കലും മറക്കില്ലെന്നും പി ശ്രീകുമാര്‍
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈബ്രിഡ് എഞ്ചിനും പുതിയ ഫീച്ചറുകളും; റേഞ്ച് റോവർ വെലാറിനെ പരിഷ്ക്കരിച്ച് ലാൻഡ് റോവർ
റേഞ്ച് റോവർ വെലാറിന് 2021 മോഡൽ പരിഷ്ക്കരണവുമായി ലാൻഡ് റോവർ. 2017-ൽ യുഎസ് വിപണിയിൽ അവതരിപ്പിച്ച എസ്യുവിയിൽ ചില കാര്യമായ പരിഷ്ക്കരണങ്ങളാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

2021 നവീകരണത്തിൽ വെലാറിന്റെ വിലയും കമ്പനി ചെറുതായൊന്ന് പുതുക്കി. ഇനിമുതൽ 56,080 ഡോളറാണ് എസ്യുവി സ്വന്തമാക്കാനായി മുടക്കേണ്ടത്. വൈദ്യുതീകരിച്ച എഞ്ചിന്റെ സാന്നിധ്യമാണ് വാഹനത്തിലെ ഏറ്റവും വലിയ പുതുമ.

3.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടോറുള്ള 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമാണ് വെലാറിന് ഇപ്പോൾ ലഭിക്കുന്നത്. ഈ എഞ്ചിൻ രണ്ട് ട്യൂൺ അവസ്ഥയിൽ ഇപ്പോൾ ലഭ്യമാണ്. P340 യൂണിറ്റ് 335 bhp കരുത്തും 480 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

അതേസമയം ഉയർന്ന P400 യൂണിറ്റ് 395 bhp പവറിൽ 550 Nm torque വികസിപ്പിക്കാൻ പ്രാപ്തമാണ്. 3.0 ലിറ്റർ വേരിയന്റുകളിൽ എയർ സസ്പെൻഷനും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായി ലഭ്യമാണ്. ഇതിനുപുറമെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും എസ്യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

10.0 ഇഞ്ച് ടച്ച്സ്ക്രീനോടുകൂടിയ പുതിയ പിവി പ്രോ അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് വാഹനത്തിലെ മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. പുതിയ സിസ്റ്റം ഉപയോഗിക്കാൻ എളുപ്പമാണെന്നും മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രതികരണശേഷിയുള്ളതാണെന്നും ലാൻഡ് റോവർ അവകാശപ്പെടുന്നു.
MOST READ: നിരത്തുകളെ ഞെട്ടിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വീഡിയോ റിവ്യൂ

സിസ്റ്റം ഒടിഎ അപ്ഡേറ്റുകളെ പിന്തുണയ്ക്കുകയും ബ്ലൂടൂത്ത് വഴി ഒരു സമയം രണ്ട് ഉപകരണങ്ങളെ ബന്ധിപ്പിക്കാനും ശേഷിയുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി സ്പോട്ടിഫൈ ആപ്പ് സംയോജിപ്പിക്കുന്ന ആദ്യത്തെ ലാൻഡ് റോവർ വാഹനമാണിത്.

ഓപ്ഷണൽ ക്യാബിൻ എയർ ഫിൽട്ടർ, നോയിസ് ക്യാൻസലേഷൻ സംവിധാനം, 360 ഡിഗ്രി ക്യാമറ എന്നിവ 2021 റേഞ്ച് റോവർ വെലാറിലേക്കുള്ള മറ്റ് അപ്ഗ്രേഡുകളിൽ ഉൾപ്പെടുന്നു. യുഎസ് മോഡലിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ലഭ്യമല്ല എന്നതാണ് ശ്രദ്ധേയം.
MOST READ: പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

അന്താരാഷ്ട്ര തലത്തിൽ 2021 റേഞ്ച് റോവർ വെലാറിന് ‘P400e' PHEV വേരിയന്റ് ലഭിക്കുന്നുണ്ട്. ഇത് 17.1 കിലോവാട്ട് ബാറ്ററിയും 105 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ ജോടിയാക്കിയിരിക്കുന്നു.

ഇലക്ട്രിക് മോട്ടോറുമായി സംയോജിച്ച് എഞ്ചിൻ പരമാവധി 398 bhp കരുത്തും 640 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. കൂടാതെ പൂർണ ഇലക്ട്രിക് പവറിൽ വാഹനത്തിന് 53 കിലോമീറ്ററോളം ഡ്രൈവിംഗ് ശ്രേണിയും ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്.